താമര മോതിരം – ഭാഗം -18 331

വീണ്ടും അവിടേക്കു എത്തുമ്പോൾ നിമിഷനേരം കൊണ്ട് ശ്വാസം പിടിച്ചു വയ്ക്കുന്ന പോലെ ഒരു തോന്നൽ.

 

ഗുരുവിനു മനസിലായില്ല എന്താണെന്നു.

അടുത്ത തവണ അവിടെ എത്തിയപ്പോൾ രണ്ടും കല്പ്പിച്ചു ഗുരു അവിടെ ഇരുന്നു.

 

അമ്പലത്തിലെ  ബലി കല്ലിന്റെ പിന്നിലായി തറയിൽ ഇരുന്നു.

 

ശ്വാസം മുട്ടൽ തുടങ്ങി. ഒരു പ്രതേകതരം വീർപ്പുമുട്ടൽ, വർഷങ്ങലായി ഒരു മുറിയിൽ കാറ്റും വെളിച്ചവും ഇല്ലാത്ത പൂട്ടിയിട്ടിരിക്കുന്ന അവസ്ഥ.

 

തന്റെ വേണ്ടപ്പെട്ടവർക്ക് ആർക്കോ അല്ലങ്കിൽ തനിക്കോ ഒരു കാര്യഗ്രഹ വാസത്തിന്റെ എല്ലാ തലങ്ങളും അഭിമുഖികരിക്കേണ്ടി വരുന്നപോലെ തോന്നി.

അല്ല ആരോ ഇപ്പോൾ അങ്ങനെ ആ അവസ്ഥയിൽ ഉണ്ട് എന്ന് തോന്നി ഗുരുവിനു.

കഴിഞ്ഞ പ്രദക്ഷിണത്തിൽ ഉണ്ടായിരുന്നതിനേക്കാൾ വീർപ്പമുട്ടൽ. ശ്വാസം കിട്ടാതാകുന്നു.

തനിപ്പോൾ മരിച്ചു പോകും എന്ന് പോലും തോന്നി പോയി ഗുരുവിനു.

 

അല്പം പിന്നിൽ അമ്പലത്തിന്റെ തൂൺ ഉണ്ടായിരുന്നു. കൃത്യമായി പറഞ്ഞാൽ ബലി കല്ലിന്റെ പിന്നിലായി.

 

ശ്വാസം കിട്ടാതായപ്പോൾ യാന്ത്രികമായി തന്നെ ആ    പ്രദേശത്തു നിന്നു മാറുവാൻ ശരീരത്തിന് നിർദേശം നൽകി തലച്ചോർ.

മനസില്ല എങ്കിലും ഇപ്പോൾ ഗുരു പിന്നിലേക്ക് ശരീരത്തെ നീക്കി കൊണ്ടേ ഇരിക്കുന്നു.

ബലി കല്ലിന്റെ വശത്തു കൂടി തൂണിനെ ലക്ഷ്യമായി തറയിലൂടെ നിരങ്ങി ചെന്ന് ചാരിയിരുന്നു ശ്വാസം ആഞ്ഞു വലിച്ചു.

 

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.