താമര മോതിരം – ഭാഗം -18 331

ശങ്കരാ….. എന്ന് വിളിച്ചു കൊണ്ട് വീണ്ടും വീണ്ടും പ്രാണ വായു വലിച്ചെടുത്തു അയാൾ.

ശേഷം ശരീരത്തെ ആ തൂണിലും മനസിനെ ശ്രീ കോവിൽ നടയിലും വിട്ടു പ്രാർത്ഥിച്ചു ആ വൃദ്ധസന്യാസി.

 

അയാൾക്ക് നെഞ്ചിൽ വലിയൊരു ഭാരം പോലെ തോന്നി.മനസിൽ ഒരു ദുഃഖം നിറഞ്ഞു നിൽക്കുന്നു.

ഒറ്റവരുടെ മരണം കൊണ്ട് ഉണ്ടാകുന്ന അത്രേം ദുഃഖം മനസ്സിൽ നിറയാൻ തുടങ്ങി.

 

അൽപ സമയം അങ്ങനെ അവിടെ ഇരുന്നപ്പോൾ മനസിന് ചെറിയ ഒരു ആശ്വാസം തോന്നി.

 

അവിടെ നിന്നും എഴുനേൽക്കാൻ ശ്രമിച്ചു.

 

എന്നാൽ ഒറ്റയ്ക്ക് സാധിക്കും എന്ന് തോന്നാത്തത് കൊണ്ട് ആ കൽതൂണിൽ ഒരു കൈകൊണ്ടു താങ്ങു കൊടുത്തു എണീക്കാൻ ശ്രമിച്ചു.

 

പെട്ടന്ന് ചെറിയൊരു ശബ്ദത്തോടെ തൂണിന്റ അടിവശത്തു നിന്നു ഒരു കല്ല് ഇളകി മാറി.

 

ഗുരു അപ്പോഴേക്കും എണീറ്റിരുന്നു.

ഒറ്റക്കല്ലു കൊണ്ട് ഉണ്ടാക്കിയ തൂണിലെ ഒരു ഭാഗം അടർന്നു വീണപ്പോൾ അതിശയവും കൂടെ സങ്കടവും വന്നു ഗുരുവിനു.

താൻ കാരണം ക്ഷേത്രത്തിനു കേടു പാട് സംഭവിച്ചു എന്ന് കരുതി സങ്കടം തോന്നി.

എന്നാൽ ഇളകി വീണ കൽ പാളിക്ക് പൊട്ടി മാറിയതിന്റെ യാതൊരു ലക്ഷണവും ഇല്ലായിരുന്നു.

 

അവിടെ കൃത്യമായ സ്ഥാനത് നിന്നും ഇളകി വന്നപോലെ നാലുഭാഗവും പൊട്ടൽ ഒന്നുമില്ലാതെ ഉള്ള ഒരു കൽപാളി.

ഗുരു ആ പാളി തിരികെ വയ്ക്കുവാൻ ശ്രമിച്ചു.

 

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.