താമര മോതിരം – ഭാഗം -18 331

അല്പം മുന്നേ മുകളിൽ നിന്നും തടകത്തിലെ ജലത്താൽ കഴുകിയ മുഖത്തെയും ശരീരത്തിലേലും ജലശം പോലും മാറിട്ടില്ല.

 

അപ്പോൾ താൻ കണ്ടതൊന്നും വെറും  സ്വപ്നമല്ല.

തന്നെ ആരോ അങ്ങോട്ടേക്ക് ക്ഷണിക്കുകയാണ് എന്ന് കാർത്തുവിന് തോന്നി

ധൈര്യസമേധം മുന്നോട്ടേക്ക് ആ വിഗ്രഹത്തിന്റ കാൽ ചുവട്ടിലേക്കു നടന്നു കാർത്തു.

ഇരുട്ടാണെങ്കിലും വിഗ്രഹത്തിലെ പ്രകാശമേറ്റ് അവിടെ ഉണ്ടായിരുന്ന പ്രകാശത്തിൽ അവൾ ഉറച്ച കാൽവയ്പ്പോടെ വിഗ്രഹത്തിന്റെ കാൽ ചുവട്ടിലൂടെ മുകളിലേക്കു നടന്നു.

അപ്പോൾ അവൾക്കു കാണുവാൻ സാധിച്ചു കുറച്ചു മുന്നേ താൻ മുകളിലേക്കു കയറിപോയ വഴി.

സന്തോഷം കൊണ്ട് മതിമറന്ന കാർത്തു ആ വഴിയിലൂടെ ഓടി കയറാൻ തുടങ്ങി.

ആദ്യം അവൾ കയറാൻ സാധിക്കാതെ നിന്നഇടം എത്തിയപ്പോൾ അവൾക്കു പ്രയാസം തോന്നി എങ്കിലും..

 

മനസിലെ ഉറച്ച വിശ്വാസം അവളുടെ ചുണ്ടുകളിൽ പഞ്ചാക്ഷരി ആയി പുറത്തേക്കു വന്നു.

 

അത് അവൾക്കു  മുകളിലേക്കു കയറാൻ  കൂടുതൽ ഊർജവും ഏകി.

 

മുകളിലേക്കുള്ള അവളുടെ കുതിപ്പിന് കൂടുതൽ ഊർജം അവളുടെ ചുണ്ടുകളിൽ തത്തികളിക്കുന്ന ആ മന്ത്രമേകി എന്നുപറയുന്നതാകും കൂടുതൽ നല്ലത്.

 

കുറെ കൂടി മുകളിൽ എത്തിയ അവൾക്ക് ആ കയറ്റം കയറാൻ നന്നേ പ്രയാസപ്പെടേണ്ടി വന്നു.

അവിടെ നിന്ന് കുറച്ചു വിശ്രമിച്ചു മുകളിലേക്കു കയറാൻ തുടങ്ങിയ അവളുടെ  പാവാട അവിടെ ഉണ്ടായിരുന്ന എന്തിലോ ഉടക്കി.

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.