താമര മോതിരം – ഭാഗം -18 331

 

അകത്തേക്ക് തള്ളി നോക്കി അനക്കമില്ല പക്ഷെ അകത്തേക്ക് തള്ളിയപ്പോൾ ഒരു ശബ്ദം കേട്ടു… വീണ്ടും അല്പം കൂടി ശക്തമായി തള്ളിയപ്പോൾ

ആ വാതിൽ എതിർ ഭാഗത്തേക്ക് അതായതു പുറത്തേക്കു തുറന്നു വന്നു.

അതിശയത്തോടെ ഉള്ളിലേക്ക് നോക്കി കറുപ്പൻ.

ഒരാൾക്ക് കടന്നു പോകാൻ സാധിക്കുന്ന വിധത്തിലുള്ള ഒരു തുരങ്കം.

പാറ തുരന്നു ഉണ്ടാക്കിയത് പോലെ.

കറുപ്പന്റെ സന്തോഷം കണ്ടു തിരുമുൽപ്പാടും സന്തോഷിച്ചു.

കണ്ണൻ എങ്ങനെ ഉള്ളിലെത്തി എന്ന സത്യം മനസിലാക്കിയ സന്തോഷമായിരുന്നു അത് .

 

തിരുമുൽപ്പാട് പറഞ്ഞു.. കറുപ്പ അത് ഭഗവാന്റെ രഹസ്യം ആണ്. അതിനെ തേടി മുന്നോട്ടു പോകേണ്ട കാര്യമില്ല.

കറുപ്പന് കാര്യം മനസിലായി വാതിൽ പഴയതു പോലെ അടച്ചു അവരും പുറത്തേക്കു ഇറങ്ങാൻ തുടങ്ങി.

 

അപ്പോഴേക്കും ആ തുരങ്കത്തിലൂടെ ജലം ഒഴുകി തുടങ്ങിയിരുന്നു. ആ മുറി ശുദ്ധമായി സൂക്ഷിക്കാൻ.

 

പടവുകൾ കയറിതുടങ്ങിയതും കറുപ്പൻ കുറച്ചു കാത്തു നിന്നു.

 

കാരണം അവർ ആ വിളക്കുകൾ അണച്ചിട്ടായിരുന്നില്ല ഇറങ്ങിയത്.

എന്നാൽ ജലം വിഗ്രഹത്തിന്റെ പകുതി ഭാഗം മുക്കിയപ്പോഴും ആ ദീപങ്ങൾ അങ്ങനെ തന്നെ തെളിഞ്ഞു കത്തുന്നുണ്ടായിരുന്നു

ആയിരം വർഷങ്ങൾക്കു ശേഷം ആ വിഗ്രഹത്തിനു മുന്നിൽ തെളിഞ്ഞ ദീപങ്ങൾ.

 

നീല നിറത്തിൽ അത് മുകളിലേക്ക് തന്നെ തെളിഞ്ഞു കത്തുന്നുണ്ടായിരുന്നു

 

മുകളിൽ എത്തിയ കറുപ്പൻ വാതിലുകൾ അടച്ചു ദേവി വിഗ്രഹത്തെ നേരെയാക്കി വിളക്ക് അണച്ച് പുറത്തേക്കു ഇറങ്ങി

അപ്പോഴേക്കും സഞ്ജുവും ജാനകിയും കൂടി അമ്മയും ദേവുവും കാണാതെ കണ്ണനെ മുറിയിൽ എത്തിച്ചിരുന്നു

 

സഞ്ജു അവന്റെ ശരീരത്തിലെ നനഞ്ഞ വേഷങ്ങൾക്കു പകരം പുതിയത് മാറ്റാൻ  തുടങ്ങി

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.