?? അവൾ രാജകുമാരി-11?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 570

 

 

?അവൾ രാജകുമാരി-11?
Aval Raajakumaari – 11 | Author : ? VICHU[ ചെകുത്താനെ സ്നേഹിച്ച മാലാഖ ] ?  Previous Part

 

 

View post on imgur.com

 

 

” നിന്റെ നിയോഗം അതിലേയ്ക്കുള്ള യാത്രയാണിത് ….. അതിന് മുൻപ് ചില കാര്യങ്ങൾ നീ മനസ്സിലാക്കണം ….. നീ അറിഞ്ഞതും അറിയാത്തതുമായ ചില കാര്യങ്ങൾ ….. ”

 

ആ സന്യാസി അവനോട് പറഞ്ഞു .

 

 

” എന്താണത് …..? ആരാണ് അവളെ കടത്തിക്കൊണ്ട് പോയതെന്ന് അങ്ങേയ്ക്ക് അറിയാമോ …. അതും എന്തിന് …. ? ”

 

ആദിത്യൻ ആ സന്യാസിയോട് ചോദിച്ചു …..

 

 

” ഹ……. ഹാ …….. ഹ…….. ”

 

അതിന് ആദ്യം അയാൾ ഒന്ന് പുഞ്ചിരിച്ചു

 

” എല്ലാം വിധിയാണ് …… സുര്യ വംശജനായി രാജകൊട്ടാരത്തിൽ ജനിച്ച നീ ….. എന്തിനെന്ന് പോലുമറിയാതെ ഇത്രയും വർഷം വനവാസിയായി ജീവിച്ചു …… ചന്ദ്രവംശത്തിലെ രാജകുമാരിയായി ജനിച്ച അവൾ നിന്നെത്തേടി ആരും വരാൻ ഭയക്കുന്ന ആ വനത്തിൽ ധൈര്യപൂർവ്വം വന്നു ….. ഇന്ന് നീ അവളെ തേടി അലയുന്നു ….. ഇതൊക്കെ നിനക്ക് അറിയാവുന്ന സത്യങ്ങൾ ….. ഇനി നീ അറിയാത്ത സത്യങ്ങളുണ്ട് ….. നീ ചോദിച്ച ചോദ്യങ്ങളുടെ ഉത്തരം ….. ”

 

 

” എന്താണ് അത് …..?
പറഞ്ഞാലും … ”

 

ആദിത്യൻ സന്യാസിയോട് ചോദിച്ചു ……

 

ആ സന്യാസി നിലത്തിരിക്കുന്ന ആ കഴുകനെ ഒരു നിമിഷം നോക്കി …….

 

” അവനെ ആ ….. കാലാസുരനെ കുറിച്ച് …… എല്ലാത്തിന്റെയും തുടക്കത്തെകുറിച്ച് ….”

 

ആ സന്യാസി പറഞ്ഞു …..

 

 

” ആരാണയാൾ ….. അയാളും ഞാനും തമ്മിൽ എന്താണ് ബന്ധം ……. ”

 

ആദിത്യൻ സംശയത്തോടെ ചോദിച്ചു …..

 

 

” നിന്റെ മനസ്സിടെ എല്ലാ ചോദ്യങ്ങളുടെയും ഉത്തരം അത് ഒരു കഥയാണ് ….. നടന്നതും ഇപ്പോൾ ബാക്കിയായി തുടരുന്നതുമായ കഥ ….. ”

 

……………………………………………

 

 

63 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും വളരെ നന്നായിരുന്നു എന്നാലും
    വളരെ സിംപിൾ ആയി കൊന്ന് കളഞ്ഞല്ലോ
    കാലാസുരനെ

    ♥️♥️♥️

  3. ചേട്ടൻ 2 ആഴ്ച എന്ന് പറഞ്ഞു എന്നാലും ചോദിക്കുക ആണ് എന്ന് വരും ഒന്നും തോന്നരുത് അറിയാൻ ഉള്ള ആകാംഷ കൊണ്ട് ചോദിച്ചതാ തങ്ങളുടെ പ്രശ്നം അറിയില്ലാം എന്നാലും ചോദിക്കണമ് എന്ന് തോന്നി. ഒന്നും തോന്നരുത് ?

    1. സഹോ അടുത്ത വീക്ക് എൻഡിന് മുൻപ് അടുത്ത പാർട്ട് തരാൻ മാക്സിമം ശ്രമിക്കാം (17 തിയതിക്ക് മുൻപ് )
      ഞാൻ മൊബൈൽ ഫോണിൽ ആണ് എഴുതുന്നത് ഇപ്പൊ ഫോണും പണി തന്ന് തുടങ്ങി …. ചാർജ് നിൽക്കുന്നില്ല , സർവ്വീസിന് കൊടുക്കണം എങ്കിൽ ചിലപ്പോ ഒന്നോ രണ്ടോ ദിവസം അധികം താമസിക്കും ….

  4. വിച്ചൂസേ ♥️♥️

    തകർത്തു എന്നുപറഞ്ഞാൽ തകർത്തടുക്കി…പക്ഷേ ഓടിച്ചു പറഞ്ഞതു പോലെയാണ് ഫീൽ ചെയ്തത് എന്ന് മാത്രം…ബോസ് ഫൈറ്റ് പ്രതീക്ഷിച്ച് എനിക്ക് ടോം ആൻഡ് ജെറി ഫൈറ്റ് ആണ് കിട്ടിയത്…its ok!

    ബിൽഡ് അപ്പ്‌ ഒക്കെ വായിച്ചപ്പോൾ ഒരു രണ്ട് മൂന്ന് പാർട്ട്‌ യുദ്ധം പ്രേതീക്ഷിച്ചു ???… സാരമില്ല… യഥാർത്ത ശത്രു കൊട്ടാരത്തിൽ തന്നെ ആണല്ലോ അതുകൊണ്ട് തത്കാലം ക്ഷമിക്കാം…അതും ഇതുപോലെ ഫോർവേർഡ് അടിച്ച് പറയാതെ ഇരുന്നാൽ മതി ?

    അപ്പൊ 12 ൽ കാണാം പ്രണയം അല്ലെ… ???

    സ്നേഹം മേനോൻ കുട്ടി

    1. ഫൈറ്റ് എഴുതാനുള്ള ഒരു മൂഡില്ലായിരുന്നു സഹോ….. പിന്നെ എഴുതിയാൽ ഏതെങ്കിലും സിനിമയിലെ യുദ്ധത്തിന്റെ ഭാഗം മനസ്സിൽ കയറി വരും പിന്നെ തനി കോപ്പി ആവും അതുകൊണ്ടാ ഈ പാർട്ടിൽ ഫൈറ്റ് മാക്സിമം ചെറുതാക്കിയത്.
      പറ്റിപ്പോയ വീഴ്ചകൾ തുടർന്നുള്ള ഭാഗങ്ങളിൽ ക്ലിയർ ചെയ്യാം
      ഒത്തിരി സ്നേഹത്തോടെ ????

  5. അപ്പൂട്ടൻ ?

    സ്നേഹം മാത്രം❤❤❤❤❤ സ്നേഹത്തോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    1. ഒത്തിരി നന്ദി അപ്പൂട്ടാ ……
      ????

Comments are closed.