?? അവൾ രാജകുമാരി-11?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 570

 

അമരാപുരിയിലെ കുറച്ച് ജനങ്ങൾ തങ്ങളുടെ വിശ്വാസത്തിലുറച്ച് നിന്നു . മരണത്തിൽ നിന്നു പോലും രക്ഷപ്പെടുന്ന കാലകേയന്റെ പിടിയിൽ നിന്ന് ഏങ്ങനെ രക്ഷ നേടാം , ഇതിന് എന്താണ് പരിഹാരം എന്നൊക്കെ കാലസുരന്റെ ഹീനതകൾക്ക് ഇരയായ എല്ലാ രാജ്യത്തിലേയും ജനങ്ങളും ഭരണകർത്താക്കളും അനേഷിക്കൻ ആരംഭിച്ചു . ഒടുവിൽ എല്ലാ ജനങ്ങളുടെയും മനസ്സിലും നാവിലും പ്രാർത്ഥനയും വിശ്വാസവും മാത്രം ബാക്കിയായി ….

 

……………………………………………

 

ആ സമയത്താണ് സൂര്യഗിരിയുടെ അതിർത്തി പ്രദേശത്ത് സൂര്യനിൽ നിന്ന് അടർന്ന് വന്ന ഉൽക്കാശില പതിക്കുന്നതും , സൂര്യ
വംശത്തിന്റെ കുലഗുരവും ജ്യോതിഷ പണ്ഡിതനും ജ്ഞാനിയുമായ
അഗ്നിവേശന് ധ്യാനത്തിനിടയിൽ ലഭിച്ച നിർദ്ദേശപ്രകാരം സൂര്യ അസ്ത്ര എന്ന വാളും ഏകമുഖ രുദ്രാക്ഷമാലയും നിർമ്മിക്കപ്പെട്ടത് .

 

എന്നാൽ ചന്ദ്രവംശജർ അവ കൈക്കലാക്കാൻ തുനിഞ്ഞതിനെ തുടർന്ന് അവ സൂര്യഗിരിയുടെ അതിർത്തി പ്രദേശത്തെ ഉൾവനത്തിലേയ്ക്ക് മാറ്റി …..

 

തന്റെ ജീവനെടുക്കാൻ ശക്തിയുള്ള ആയുധം നിർമ്മിക്കപ്പെട്ടു എന്നറിഞ്ഞ കാലാസുരൻ ആ ആയുധം കൈക്കലാക്കാൻ പോരാളികളെ സൂര്യഗിരിയിലെ വനത്തിനുള്ളിലേയ്ക്ക് അയച്ചുവെങ്കിലും വനത്തിനുള്ളിലെ സംരക്ഷണ കവചം കാരണം വന്യമൃഗങ്ങൾ പോരാളികളെ ഭക്ഷണമാക്കി മാറ്റി …….

 

തന്റെ ജീവനെടുക്കാൻ ഒരുത്തൻ പിറക്കുമെന്നും അവൻ തന്നെ ആ ആയുധവുമായി തന്റെയടുത്ത് വരുമെന്ന് ദുഷ്ടശക്തികളിൽ നിന്ന് മനസ്സിലാക്കിയ കാലാസുരൻ തന്റെ മുന്നിലെ മറ്റുള്ള ആഗ്രഹങ്ങൾ മാറ്റിവച്ച് തന്റെ ജീവനെടുക്കാൻ വരുന്നവനെ കാത്തിരിക്കാൻ ആരംഭിച്ചു , ഒപ്പം കൂടുതൽ ശക്തികൾ നേടാനും … അതും നൂറ്റാണ്ടുകളായി പരകായപ്രവേശത്തിലൂടെ പലയാവർത്തി യുവത്വം വീണ്ടെടുത്ത് കൂടുതൽ ശക്തികൾ സ്വീകരിച്ചുള്ള കാത്തിരുപ്പ് .

 

……………………………………………

 

63 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും വളരെ നന്നായിരുന്നു എന്നാലും
    വളരെ സിംപിൾ ആയി കൊന്ന് കളഞ്ഞല്ലോ
    കാലാസുരനെ

    ♥️♥️♥️

  3. ചേട്ടൻ 2 ആഴ്ച എന്ന് പറഞ്ഞു എന്നാലും ചോദിക്കുക ആണ് എന്ന് വരും ഒന്നും തോന്നരുത് അറിയാൻ ഉള്ള ആകാംഷ കൊണ്ട് ചോദിച്ചതാ തങ്ങളുടെ പ്രശ്നം അറിയില്ലാം എന്നാലും ചോദിക്കണമ് എന്ന് തോന്നി. ഒന്നും തോന്നരുത് ?

    1. സഹോ അടുത്ത വീക്ക് എൻഡിന് മുൻപ് അടുത്ത പാർട്ട് തരാൻ മാക്സിമം ശ്രമിക്കാം (17 തിയതിക്ക് മുൻപ് )
      ഞാൻ മൊബൈൽ ഫോണിൽ ആണ് എഴുതുന്നത് ഇപ്പൊ ഫോണും പണി തന്ന് തുടങ്ങി …. ചാർജ് നിൽക്കുന്നില്ല , സർവ്വീസിന് കൊടുക്കണം എങ്കിൽ ചിലപ്പോ ഒന്നോ രണ്ടോ ദിവസം അധികം താമസിക്കും ….

  4. വിച്ചൂസേ ♥️♥️

    തകർത്തു എന്നുപറഞ്ഞാൽ തകർത്തടുക്കി…പക്ഷേ ഓടിച്ചു പറഞ്ഞതു പോലെയാണ് ഫീൽ ചെയ്തത് എന്ന് മാത്രം…ബോസ് ഫൈറ്റ് പ്രതീക്ഷിച്ച് എനിക്ക് ടോം ആൻഡ് ജെറി ഫൈറ്റ് ആണ് കിട്ടിയത്…its ok!

    ബിൽഡ് അപ്പ്‌ ഒക്കെ വായിച്ചപ്പോൾ ഒരു രണ്ട് മൂന്ന് പാർട്ട്‌ യുദ്ധം പ്രേതീക്ഷിച്ചു ???… സാരമില്ല… യഥാർത്ത ശത്രു കൊട്ടാരത്തിൽ തന്നെ ആണല്ലോ അതുകൊണ്ട് തത്കാലം ക്ഷമിക്കാം…അതും ഇതുപോലെ ഫോർവേർഡ് അടിച്ച് പറയാതെ ഇരുന്നാൽ മതി ?

    അപ്പൊ 12 ൽ കാണാം പ്രണയം അല്ലെ… ???

    സ്നേഹം മേനോൻ കുട്ടി

    1. ഫൈറ്റ് എഴുതാനുള്ള ഒരു മൂഡില്ലായിരുന്നു സഹോ….. പിന്നെ എഴുതിയാൽ ഏതെങ്കിലും സിനിമയിലെ യുദ്ധത്തിന്റെ ഭാഗം മനസ്സിൽ കയറി വരും പിന്നെ തനി കോപ്പി ആവും അതുകൊണ്ടാ ഈ പാർട്ടിൽ ഫൈറ്റ് മാക്സിമം ചെറുതാക്കിയത്.
      പറ്റിപ്പോയ വീഴ്ചകൾ തുടർന്നുള്ള ഭാഗങ്ങളിൽ ക്ലിയർ ചെയ്യാം
      ഒത്തിരി സ്നേഹത്തോടെ ????

  5. അപ്പൂട്ടൻ ?

    സ്നേഹം മാത്രം❤❤❤❤❤ സ്നേഹത്തോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    1. ഒത്തിരി നന്ദി അപ്പൂട്ടാ ……
      ????

Comments are closed.