?? അവൾ രാജകുമാരി-11?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 570

 

ആ മന്ത്രവാദി കാലകേയൻ പറഞ്ഞതനുസരിച്ച് പരകായ ക്രീയകൾ ആരംഭിച്ചു …… ഹോമകുണ്ഡത്തിലേയ്ക്ക് തൊട്ട് മുൻപ് നടത്തിയ മൃഗബലിയുടെ ബാക്കിയയായ രക്തവും അതിന്റെ മാംസ ഭാഗങ്ങളും അർപ്പിച്ചു ഒപ്പം നെയ്യും …… അവ തീയിൽ വീണതും ശരീരം കത്തുന്ന ദുർഘന്ധത്തോടുകൂടി തീ ആളി കത്തി …..

 

കാലാസുരൻ ഒരു കത്തി ഉപയോഗിച്ച് തന്റെ വലതു കൈപ്പത്തി കീറി മുറിച്ചു . ശേഷം ആ കീറിമുറിച്ച കൈപ്പത്തി കാലാസുരൻ ആ ഹോമകുണ്ഡത്തിലെ തീയിലേയ്ക്ക് കാണിച്ചു . കൈപ്പത്തിയിലെ ആ മുറിവിലൂടെ പുറത്തേയ്ക്ക് വന്ന ചുടു രക്തം ആ ജ്വലിക്കുന്ന തീയിലേയ്ക്ക് ഇറ്റിറ്റ് വീണു .

 

ആ ഒഴുകിയിറങ്ങിയ രക്തത്തിലൂടെ കാലാസുൻ തന്റെ ശരീരത്തിലുള്ള ദുഷ്ടമൂർത്തികളുടെ ശക്തികൾ എല്ലാം തീയിലേയ്ക്ക് അർപ്പിച്ചു . അതോടു കൂടി കാലാസുരൻ ഒരു പച്ചയായ സാധാരണ മനുഷ്യനായി മാറി …..

 

( പരകായ പ്രവേശനത്തിന് മുൻപ് ആദ്യം ശരീരത്തിലുള്ള എല്ലാ അസുര മാന്ത്രിക ശക്തികളും അഗ്നിയിലേയ്ക്ക് അർപ്പിച്ച് ഒരു സാധാരണ മനുഷ്യനായി മാറും , അപ്പോൾ തന്നെ ആ വ്യക്തി യാഥർത്ഥ അവസ്ഥയിലേയ്ക്ക് ഒരു വൃദ്ധന്റെ അവസ്ഥയിലേക്ക് മാറ്റപ്പെടും . ശേഷം തീയിൽ വയ്ക്കുന്ന ആ കത്തിയിലേയ്ക്ക് ആ ശക്തികൾ എല്ലാം ആവാഹിക്കും . പിന്നീട് യുവത്വം കവർന്നെടുക്കേണ്ട യുവാവിന്റെ കഴുത്ത് ആ കത്തി ഉപയോഗിച്ച് കീറിമുറിക്കും , ആ മുറിവിലൂടെ വരുന്ന രക്തത്തെ ഒരു വിശിഷ്ടമായ പാത്രത്തിൽ ശേഖരിച്ച ശേഷം ആ കത്തി ഉയോഗിച്ച് പരകായ പ്രവേശം നടത്തുന്ന വ്യക്തിയുടെ കഴുത്തും കീറിമുറിക്കും …. ശേഷം മുൻപ് ശേഖരിച്ച ചുടു രക്തം അയാളുടെ വായിലേയ്ക്ക് ഒഴിക്കും ….. വേഗം തന്നെ പരകായ പ്രവേശം നടത്തിയയാളുടെ കഴുത്തിലെ മുറിവ് അപ്രത്യക്ഷമാകും അയാൾ പൂർവ്വാധികം ശക്തികളോടെ യുവത്വം സ്വീകരിച്ച് അബോധ അവസ്ഥയിൽ നിന്നുണരും ….. )

 

63 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും വളരെ നന്നായിരുന്നു എന്നാലും
    വളരെ സിംപിൾ ആയി കൊന്ന് കളഞ്ഞല്ലോ
    കാലാസുരനെ

    ♥️♥️♥️

  3. ചേട്ടൻ 2 ആഴ്ച എന്ന് പറഞ്ഞു എന്നാലും ചോദിക്കുക ആണ് എന്ന് വരും ഒന്നും തോന്നരുത് അറിയാൻ ഉള്ള ആകാംഷ കൊണ്ട് ചോദിച്ചതാ തങ്ങളുടെ പ്രശ്നം അറിയില്ലാം എന്നാലും ചോദിക്കണമ് എന്ന് തോന്നി. ഒന്നും തോന്നരുത് ?

    1. സഹോ അടുത്ത വീക്ക് എൻഡിന് മുൻപ് അടുത്ത പാർട്ട് തരാൻ മാക്സിമം ശ്രമിക്കാം (17 തിയതിക്ക് മുൻപ് )
      ഞാൻ മൊബൈൽ ഫോണിൽ ആണ് എഴുതുന്നത് ഇപ്പൊ ഫോണും പണി തന്ന് തുടങ്ങി …. ചാർജ് നിൽക്കുന്നില്ല , സർവ്വീസിന് കൊടുക്കണം എങ്കിൽ ചിലപ്പോ ഒന്നോ രണ്ടോ ദിവസം അധികം താമസിക്കും ….

  4. വിച്ചൂസേ ♥️♥️

    തകർത്തു എന്നുപറഞ്ഞാൽ തകർത്തടുക്കി…പക്ഷേ ഓടിച്ചു പറഞ്ഞതു പോലെയാണ് ഫീൽ ചെയ്തത് എന്ന് മാത്രം…ബോസ് ഫൈറ്റ് പ്രതീക്ഷിച്ച് എനിക്ക് ടോം ആൻഡ് ജെറി ഫൈറ്റ് ആണ് കിട്ടിയത്…its ok!

    ബിൽഡ് അപ്പ്‌ ഒക്കെ വായിച്ചപ്പോൾ ഒരു രണ്ട് മൂന്ന് പാർട്ട്‌ യുദ്ധം പ്രേതീക്ഷിച്ചു ???… സാരമില്ല… യഥാർത്ത ശത്രു കൊട്ടാരത്തിൽ തന്നെ ആണല്ലോ അതുകൊണ്ട് തത്കാലം ക്ഷമിക്കാം…അതും ഇതുപോലെ ഫോർവേർഡ് അടിച്ച് പറയാതെ ഇരുന്നാൽ മതി ?

    അപ്പൊ 12 ൽ കാണാം പ്രണയം അല്ലെ… ???

    സ്നേഹം മേനോൻ കുട്ടി

    1. ഫൈറ്റ് എഴുതാനുള്ള ഒരു മൂഡില്ലായിരുന്നു സഹോ….. പിന്നെ എഴുതിയാൽ ഏതെങ്കിലും സിനിമയിലെ യുദ്ധത്തിന്റെ ഭാഗം മനസ്സിൽ കയറി വരും പിന്നെ തനി കോപ്പി ആവും അതുകൊണ്ടാ ഈ പാർട്ടിൽ ഫൈറ്റ് മാക്സിമം ചെറുതാക്കിയത്.
      പറ്റിപ്പോയ വീഴ്ചകൾ തുടർന്നുള്ള ഭാഗങ്ങളിൽ ക്ലിയർ ചെയ്യാം
      ഒത്തിരി സ്നേഹത്തോടെ ????

  5. അപ്പൂട്ടൻ ?

    സ്നേഹം മാത്രം❤❤❤❤❤ സ്നേഹത്തോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    1. ഒത്തിരി നന്ദി അപ്പൂട്ടാ ……
      ????

Comments are closed.