?? അവൾ രാജകുമാരി-11?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 570

 

ആദിത്യൻ വാളിന്റെ കൈപ്പിടിയിൽ ചുറ്റിയിരുന്ന രുദ്രാക്ഷമാല അതിൽ നിന്നും വേർപ്പെടുത്തി …… പതിയെ ആ വാളിൽ നിന്ന് പുറപ്പെടുന്ന പ്രകാശത്തിന്റെ തീവ്രത കുറയാൻ ആരംഭിച്ചു ഒടുവിൽ അത് പൂർണ്ണമായും ഇല്ലാതെയായി .

 

ആദിത്യൻ തന്റെ കയ്യിലിരുന്ന വാൾ നിലത്ത് താഴ്ത്തി നിർത്തി ….. ഛേദിക്കപ്പെട്ട് കിടന്ന കാലാസുരന്റെ തല അവൻ കയ്യിൽ എടുത്ത് കത്തുത്ത അഗ്നി കുണ്ഡത്തിനുള്ളിലേയ്ക്കിട്ടു …….

 

മരക്കൊമ്പിൽ ഇരുന്ന കഴുകൻ പതിയെ പറന്ന് അവന്റെ തോളിൽ വന്നിരുന്ന ശേഷം ശബ്ദിക്കാൻ തുടങ്ങി …….

 

പതിയെ അവന്റെ കണ്ണുകളിലെ ആ കടും ചുവപ്പ് നിറവും മുഖത്തെ രൗദ്ര ഭാവവും മാഞ്ഞ് പോയി …. അവൻ പഴയ അവസ്ഥയിലായി …….

 

” …… ക്ലീ ……… ക്ലീ ………. ക്ലീ ………. ”

 

കഴുകൻ ശബ്ദമുണ്ടാക്കിയ ശേഷം അവന്റെ തോളിൽ നിന്ന് മുന്നോട്ട് പറന്നുയർന്നു . ആദിത്യൻ നിലത്ത് താഴ്ത്തി വച്ചിരുന്ന ആയുധം കയ്യിൽ എടുത്ത ശേഷം ചുറ്റും നോക്കി അപ്പോഴും മയങ്ങി വീണ ആ യുവാക്കൾ അബോധ അവസ്ഥയിൽ തന്നെ നിലത്ത് കിടക്കുന്നതാണ് അവൻ കണ്ടത് …..

 

” …… ക്ലീ ……… ക്ലീ ………. ക്ലീ ………. ”

 

ദൂരെ നിന്ന് വീണ്ടും കഴുകന്റെ ശബ്ദം കേട്ടതും ആദിത്യൻ വേഗത്തിൽ അങ്ങോട്ടേയ്ക്ക് ഓടി ….. അവസാനം അവൻ എത്തിപ്പെട്ടത് തകർന്ന് വീഴാറായ പഴക്കംചെന്ന വലിയ ഒരു കെട്ടിടത്തിന് മുന്നിലാണ് ….

 

നിലത്തിരുന്ന കഴുകൻ ആദ്യം ആദിത്യന്റെ മുഖത്ത് നോക്കിയ ശേഷം കെട്ടിടത്തിന് അകത്തേയ്ക്ക് നോക്കി ശബ്ദിച്ചു …..

63 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും വളരെ നന്നായിരുന്നു എന്നാലും
    വളരെ സിംപിൾ ആയി കൊന്ന് കളഞ്ഞല്ലോ
    കാലാസുരനെ

    ♥️♥️♥️

  3. ചേട്ടൻ 2 ആഴ്ച എന്ന് പറഞ്ഞു എന്നാലും ചോദിക്കുക ആണ് എന്ന് വരും ഒന്നും തോന്നരുത് അറിയാൻ ഉള്ള ആകാംഷ കൊണ്ട് ചോദിച്ചതാ തങ്ങളുടെ പ്രശ്നം അറിയില്ലാം എന്നാലും ചോദിക്കണമ് എന്ന് തോന്നി. ഒന്നും തോന്നരുത് ?

    1. സഹോ അടുത്ത വീക്ക് എൻഡിന് മുൻപ് അടുത്ത പാർട്ട് തരാൻ മാക്സിമം ശ്രമിക്കാം (17 തിയതിക്ക് മുൻപ് )
      ഞാൻ മൊബൈൽ ഫോണിൽ ആണ് എഴുതുന്നത് ഇപ്പൊ ഫോണും പണി തന്ന് തുടങ്ങി …. ചാർജ് നിൽക്കുന്നില്ല , സർവ്വീസിന് കൊടുക്കണം എങ്കിൽ ചിലപ്പോ ഒന്നോ രണ്ടോ ദിവസം അധികം താമസിക്കും ….

  4. വിച്ചൂസേ ♥️♥️

    തകർത്തു എന്നുപറഞ്ഞാൽ തകർത്തടുക്കി…പക്ഷേ ഓടിച്ചു പറഞ്ഞതു പോലെയാണ് ഫീൽ ചെയ്തത് എന്ന് മാത്രം…ബോസ് ഫൈറ്റ് പ്രതീക്ഷിച്ച് എനിക്ക് ടോം ആൻഡ് ജെറി ഫൈറ്റ് ആണ് കിട്ടിയത്…its ok!

    ബിൽഡ് അപ്പ്‌ ഒക്കെ വായിച്ചപ്പോൾ ഒരു രണ്ട് മൂന്ന് പാർട്ട്‌ യുദ്ധം പ്രേതീക്ഷിച്ചു ???… സാരമില്ല… യഥാർത്ത ശത്രു കൊട്ടാരത്തിൽ തന്നെ ആണല്ലോ അതുകൊണ്ട് തത്കാലം ക്ഷമിക്കാം…അതും ഇതുപോലെ ഫോർവേർഡ് അടിച്ച് പറയാതെ ഇരുന്നാൽ മതി ?

    അപ്പൊ 12 ൽ കാണാം പ്രണയം അല്ലെ… ???

    സ്നേഹം മേനോൻ കുട്ടി

    1. ഫൈറ്റ് എഴുതാനുള്ള ഒരു മൂഡില്ലായിരുന്നു സഹോ….. പിന്നെ എഴുതിയാൽ ഏതെങ്കിലും സിനിമയിലെ യുദ്ധത്തിന്റെ ഭാഗം മനസ്സിൽ കയറി വരും പിന്നെ തനി കോപ്പി ആവും അതുകൊണ്ടാ ഈ പാർട്ടിൽ ഫൈറ്റ് മാക്സിമം ചെറുതാക്കിയത്.
      പറ്റിപ്പോയ വീഴ്ചകൾ തുടർന്നുള്ള ഭാഗങ്ങളിൽ ക്ലിയർ ചെയ്യാം
      ഒത്തിരി സ്നേഹത്തോടെ ????

  5. അപ്പൂട്ടൻ ?

    സ്നേഹം മാത്രം❤❤❤❤❤ സ്നേഹത്തോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    1. ഒത്തിരി നന്ദി അപ്പൂട്ടാ ……
      ????

Comments are closed.