?? അവൾ രാജകുമാരി-11?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 570

 

കലാസുരൻ ദൂരെ കിടന്ന ആ വാൾ ഇടതു കൈകൊണ്ട് എടുത്തു ശേഷം ആദിത്യന്റെയടുത്തേയ്ക്ക് നീങ്ങി ….. വീഴ്ചയുടെ ആഘാതത്തിൽ എണീക്കാൻ പോലും സാധിക്കാതെ നിലത്ത് കിടന്ന ആദിത്യനെ കലാസുരൻ വലതു കൈ ഉപയോഗിച്ച് അവന്റെ കഴുത്തിൽ പിടിച്ച് വായുവിൽ ഉയർത്തി നിർത്തി ……
ശ്വാസം കിട്ടാതെ ആദിത്യൻ കാലുകളിട്ടടിക്കാൻ ആരംഭിച്ചു , തന്റെ കൈ കൊണ്ട് കഴുത്തിലെ കാലാസുരന്റെ പിടി വിടുവിക്കാൻ ശ്രമിച്ചെങ്കിലും ആദിത്യന് അത് ചെയ്യാൻ സാധിച്ചില്ല …….

 

” എന്റെ പോരാളികളെ വധിക്കാനെ നിനക്ക് സാധിക്കൂ ….. പക്ഷെ ഈ കാലാസുരൻ ശക്തനാണ് ……. നിന്നെ ഇങ്ങനെ ഞാൻ കൊല്ലില്ല …. കാരണം നിന്റെ ജീവനാണ് എന്റെ ലക്ഷ്യങ്ങളിലേയ്ക്കുള്ള വാതിൽ …… ”

 

കാലാസുരൻ അത്രയും പറഞ്ഞ ശേഷം ആദിത്യനെ നിലത്തേയ്ക്ക് വലിച്ചെറിഞ്ഞു .

 

” മഹാ പുരോഹിതാ ……. പരകായപൂജകൾ ആരംഭിക്കൂ ……. ഇന്ന് ഇവന്റെ ജീവൻ കൊണ്ട് ഞാൻ മരണമില്ലാത്തവനാകും ….. കണ്ടില്ലേ എന്നെ വധിക്കാൻ പിറന്നവന് എന്റെ ചെറു രോമത്തിൽ പോലും സ്പർശിക്കാൻ സാധിച്ചിട്ടില്ല …. എന്റെ ജീവനെടുക്കാൻ പിറന്ന ആയുധം ഇതാ എന്റെ കയ്യിലും ……. ഞാൻ ശക്തനാണ് ഞാൻ സേവിക്കുന്ന എന്റെ മൂർത്തികൾ എന്നെ അജയ്യനാക്കും …… ”

 

കാലാസുരൻ അത്രയും പറഞ്ഞ ശേഷം ആ വാൾ ഹോമകുണ്ഡത്തിന്റെ അടുത്ത് മണ്ണിൽ കുത്തി നിർത്തി , എന്നിട്ട് ഹോമകുണ്ഡത്തിന്റെ മുൻപിൽ പോയി ഇരുന്നു …….

 

ആദിത്യൻ ഒന്നനങ്ങാൻ പോലും സാധിക്കാതെ അപ്പോഴും നിലത്ത് തന്നെ വീണ് അബോധ അവസ്ഥയിൽ കിടക്കുകയായിരുന്നു ……

 

63 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും വളരെ നന്നായിരുന്നു എന്നാലും
    വളരെ സിംപിൾ ആയി കൊന്ന് കളഞ്ഞല്ലോ
    കാലാസുരനെ

    ♥️♥️♥️

  3. ചേട്ടൻ 2 ആഴ്ച എന്ന് പറഞ്ഞു എന്നാലും ചോദിക്കുക ആണ് എന്ന് വരും ഒന്നും തോന്നരുത് അറിയാൻ ഉള്ള ആകാംഷ കൊണ്ട് ചോദിച്ചതാ തങ്ങളുടെ പ്രശ്നം അറിയില്ലാം എന്നാലും ചോദിക്കണമ് എന്ന് തോന്നി. ഒന്നും തോന്നരുത് ?

    1. സഹോ അടുത്ത വീക്ക് എൻഡിന് മുൻപ് അടുത്ത പാർട്ട് തരാൻ മാക്സിമം ശ്രമിക്കാം (17 തിയതിക്ക് മുൻപ് )
      ഞാൻ മൊബൈൽ ഫോണിൽ ആണ് എഴുതുന്നത് ഇപ്പൊ ഫോണും പണി തന്ന് തുടങ്ങി …. ചാർജ് നിൽക്കുന്നില്ല , സർവ്വീസിന് കൊടുക്കണം എങ്കിൽ ചിലപ്പോ ഒന്നോ രണ്ടോ ദിവസം അധികം താമസിക്കും ….

  4. വിച്ചൂസേ ♥️♥️

    തകർത്തു എന്നുപറഞ്ഞാൽ തകർത്തടുക്കി…പക്ഷേ ഓടിച്ചു പറഞ്ഞതു പോലെയാണ് ഫീൽ ചെയ്തത് എന്ന് മാത്രം…ബോസ് ഫൈറ്റ് പ്രതീക്ഷിച്ച് എനിക്ക് ടോം ആൻഡ് ജെറി ഫൈറ്റ് ആണ് കിട്ടിയത്…its ok!

    ബിൽഡ് അപ്പ്‌ ഒക്കെ വായിച്ചപ്പോൾ ഒരു രണ്ട് മൂന്ന് പാർട്ട്‌ യുദ്ധം പ്രേതീക്ഷിച്ചു ???… സാരമില്ല… യഥാർത്ത ശത്രു കൊട്ടാരത്തിൽ തന്നെ ആണല്ലോ അതുകൊണ്ട് തത്കാലം ക്ഷമിക്കാം…അതും ഇതുപോലെ ഫോർവേർഡ് അടിച്ച് പറയാതെ ഇരുന്നാൽ മതി ?

    അപ്പൊ 12 ൽ കാണാം പ്രണയം അല്ലെ… ???

    സ്നേഹം മേനോൻ കുട്ടി

    1. ഫൈറ്റ് എഴുതാനുള്ള ഒരു മൂഡില്ലായിരുന്നു സഹോ….. പിന്നെ എഴുതിയാൽ ഏതെങ്കിലും സിനിമയിലെ യുദ്ധത്തിന്റെ ഭാഗം മനസ്സിൽ കയറി വരും പിന്നെ തനി കോപ്പി ആവും അതുകൊണ്ടാ ഈ പാർട്ടിൽ ഫൈറ്റ് മാക്സിമം ചെറുതാക്കിയത്.
      പറ്റിപ്പോയ വീഴ്ചകൾ തുടർന്നുള്ള ഭാഗങ്ങളിൽ ക്ലിയർ ചെയ്യാം
      ഒത്തിരി സ്നേഹത്തോടെ ????

  5. അപ്പൂട്ടൻ ?

    സ്നേഹം മാത്രം❤❤❤❤❤ സ്നേഹത്തോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    1. ഒത്തിരി നന്ദി അപ്പൂട്ടാ ……
      ????

Comments are closed.