?? അവൾ രാജകുമാരി-11?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 570

 

ഏകദേശം ഏഴടിയോളം ഉയരവും അതിനൊത്ത ശരീരവുമുള്ള ഒരു മനുഷ്യ രൂപം …. കാഴ്ചയിൽ തന്നെ ഒരു അസുരനെ പോലെ തോന്നിപ്പിക്കുന്ന ദീകരമായ ഭാവം ….. ഇരു കണ്ണിലും കടും ചുവപ്പ് നിറം ……

 

കാലാസുരൻ ഇരുമ്പഴിക്കുള്ളിൽ ആ കാരാഗ്രഹത്തിൽ ഭയത്തോടെ നിലത്തിരിക്കുന്ന അവന്തികയെ നോക്കി …. അവന്റെ മുഖത്ത് ഒരു വിജയിയുടെ അഹങ്കാരം നിറഞ്ഞ പുഞ്ചിരി വന്ന് നിറഞ്ഞു …. പെട്ടെന്ന് തന്നെ ആ മുഖത്ത് ദേഷ്യം നുര പൊന്തി വന്നു . കടും ചുവപ്പായ ആ കണ്ണുകളിൽ ദേഷ്യം കാരണം ഞരമ്പുകൾ തെളിഞ്ഞു വന്നു . ആ ദേഷ്യ ഭാവത്തിൽ അവളെ നോക്കിയ ശേഷം പെട്ടെന്ന് തന്നെ കാലസുരൻ അവിടെ നിന്ന് തിരിച്ചു പോയി …..

 

കാലാസുരന്റെ രൂപവും മുഖത്തുള്ള ഭാവവുമൊക്കെ കണ്ട് ഓരോ നിമിഷവും ഭയം കാരണം മരിക്കുന്ന അവസ്ഥയിലായിരുന്നു അവൾ . പെട്ടെന്നാണ് ഈ രൂപം മുൻപ് എവിടെയോ കണ്ടിട്ടുണ്ട് എന്ന ചിന്ത അവളുടെ മനസ്സിൽ കയറി വന്നത് . അപ്പോഴാണ് ദിവസങ്ങൾക്ക് മുൻപ് താൻ കണ്ട ആ ദു:സ്വപ്നത്തെ കുറിച്ച് അവൾ ഓർത്തത് ….

 

” അതെ ആ സ്വപ്നത്തിൽ കണ്ട ആ മനുഷ്യൻ തന്നെയാണിത് . ”

 

ആ സ്വപ്നം അവൾ ഓർത്തെടുത്തു . ആ യുവാവ് ഈ മനുഷ്യന്റെ കൈകളിൽ കിടന്ന് പിടയുന്ന ദൃശ്യം അവളുടെ ഓർമ്മയിലേയ്ക്ക് വന്നു . ഒരു നിമിഷം അവൾ മനസുരുകി പ്രാർത്ഥിച്ചു തന്നെ തേടി ആ യുവാവ് ഇങ്ങോട്ട് വരരുതേ എന്ന് ……

 

……………………………………………

 

സമയം ഏറെ വൈകി …. സൂര്യൻ ആഴിയിലേയ്ക്ക് മറയാൻ തയ്യാറെടുത്ത് നിൽക്കുന്നതു പോലെ …. ഏങ്ങും സന്ധ്യാ സമയത്തെ ചുവപ്പ് കലർന്ന വെളിച്ച് പടർന്നിരിക്കുന്നു …..

 

63 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും വളരെ നന്നായിരുന്നു എന്നാലും
    വളരെ സിംപിൾ ആയി കൊന്ന് കളഞ്ഞല്ലോ
    കാലാസുരനെ

    ♥️♥️♥️

  3. ചേട്ടൻ 2 ആഴ്ച എന്ന് പറഞ്ഞു എന്നാലും ചോദിക്കുക ആണ് എന്ന് വരും ഒന്നും തോന്നരുത് അറിയാൻ ഉള്ള ആകാംഷ കൊണ്ട് ചോദിച്ചതാ തങ്ങളുടെ പ്രശ്നം അറിയില്ലാം എന്നാലും ചോദിക്കണമ് എന്ന് തോന്നി. ഒന്നും തോന്നരുത് ?

    1. സഹോ അടുത്ത വീക്ക് എൻഡിന് മുൻപ് അടുത്ത പാർട്ട് തരാൻ മാക്സിമം ശ്രമിക്കാം (17 തിയതിക്ക് മുൻപ് )
      ഞാൻ മൊബൈൽ ഫോണിൽ ആണ് എഴുതുന്നത് ഇപ്പൊ ഫോണും പണി തന്ന് തുടങ്ങി …. ചാർജ് നിൽക്കുന്നില്ല , സർവ്വീസിന് കൊടുക്കണം എങ്കിൽ ചിലപ്പോ ഒന്നോ രണ്ടോ ദിവസം അധികം താമസിക്കും ….

  4. വിച്ചൂസേ ♥️♥️

    തകർത്തു എന്നുപറഞ്ഞാൽ തകർത്തടുക്കി…പക്ഷേ ഓടിച്ചു പറഞ്ഞതു പോലെയാണ് ഫീൽ ചെയ്തത് എന്ന് മാത്രം…ബോസ് ഫൈറ്റ് പ്രതീക്ഷിച്ച് എനിക്ക് ടോം ആൻഡ് ജെറി ഫൈറ്റ് ആണ് കിട്ടിയത്…its ok!

    ബിൽഡ് അപ്പ്‌ ഒക്കെ വായിച്ചപ്പോൾ ഒരു രണ്ട് മൂന്ന് പാർട്ട്‌ യുദ്ധം പ്രേതീക്ഷിച്ചു ???… സാരമില്ല… യഥാർത്ത ശത്രു കൊട്ടാരത്തിൽ തന്നെ ആണല്ലോ അതുകൊണ്ട് തത്കാലം ക്ഷമിക്കാം…അതും ഇതുപോലെ ഫോർവേർഡ് അടിച്ച് പറയാതെ ഇരുന്നാൽ മതി ?

    അപ്പൊ 12 ൽ കാണാം പ്രണയം അല്ലെ… ???

    സ്നേഹം മേനോൻ കുട്ടി

    1. ഫൈറ്റ് എഴുതാനുള്ള ഒരു മൂഡില്ലായിരുന്നു സഹോ….. പിന്നെ എഴുതിയാൽ ഏതെങ്കിലും സിനിമയിലെ യുദ്ധത്തിന്റെ ഭാഗം മനസ്സിൽ കയറി വരും പിന്നെ തനി കോപ്പി ആവും അതുകൊണ്ടാ ഈ പാർട്ടിൽ ഫൈറ്റ് മാക്സിമം ചെറുതാക്കിയത്.
      പറ്റിപ്പോയ വീഴ്ചകൾ തുടർന്നുള്ള ഭാഗങ്ങളിൽ ക്ലിയർ ചെയ്യാം
      ഒത്തിരി സ്നേഹത്തോടെ ????

  5. അപ്പൂട്ടൻ ?

    സ്നേഹം മാത്രം❤❤❤❤❤ സ്നേഹത്തോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    1. ഒത്തിരി നന്ദി അപ്പൂട്ടാ ……
      ????

Comments are closed.