?? അവൾ രാജകുമാരി-11?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 570

 

മുന്നിൽ വഴികാട്ടിയായി പറന്ന കഴുകൻ ദൂരെയുള്ള ഒരു ചെറിയ പാറയുടെ മുകളിൽ പറന്നിറങ്ങി . ആദിത്യൻ അതിനടുത്തായി കുതിരയെ നിർത്തി അതിന്റെ തലയിൽ ഒന്ന് തലോടിയ ശേഷം കഴുകന്റെ അടുത്തേയ്ക്ക് ചെന്നു , കഴുകൻ നോക്കുന്ന ദിശയിലേയ്ക്ക് നോക്കി . അൽപം അകലെയായി മരങ്ങൾ തിങ്ങി വളർന്ന് നിൽക്കുന്ന ഘോരവനം അതിനു ചുറ്റും ഇരുട്ട് വ്യാപിച്ചിരിക്കുന്നു . കാഴ്ചയിൽ തന്നെ അൽപം ഭയം തോന്നിപ്പിക്കുന്ന ദൃശ്യം …..

 

” ….. ക്ലീ ………. ക്ലീ ………. ക്ലീ ……….ക്ലീ ……… ”

 

കഴുകൻ കുതിരപ്പുറത്തിരിക്കുന്ന ആ ഭാണ്ഡകെട്ടിലേയ്ക്ക് നോക്കിയ ശേഷം ശബ്ദിച്ചു .

 

അപ്പോഴാണ് ആ സന്യാസി പറഞ്ഞ വാക്കുകൾ അവന്റെ ഓർമ്മയിലേയ്ക്ക് വന്നത് . അവൻ ആ ഭാണ്ഡക്കെട്ട് തുറന്ന് പരിശോധിച്ചു .അതിൽ ഉള്ള വസ്ത്രം എടുത്ത് അവൻ വിടർത്തി നോക്കി . ഒരു കറുത്ത വസ്ത്രം . അത് ധരിച്ചു കഴിഞ്ഞാൽ കണ്ണുകൾ മാത്രമേ പുറത്ത് കാണാൻ സാധിക്കൂ …

 

” ക്ലീ ………. ക്ലീ ………. ക്ലീ ………. ”

 

ആദിത്യൻ ആ വസ്ത്രം എടുത്ത് നോക്കിയപ്പോഴേയ്ക്കും വീണ്ടും കഴുകൻ ശബ്ദിച്ചു . ആദിത്യൻ വേഗം തന്നെ ആ വസ്ത്രം താൻ ധരിച്ചിരുന്ന വസ്ത്രത്തിന് പുറത്തു കൂടി ധരിച്ചു ….. വനാസുര വംശജർ ഉപയോഗിക്കുന്നതു പോലുള്ള ആ വസ്ത്രം ……..

 

അതിനു ശേഷം ആദിത്യൻ തന്റെ ആയുധങ്ങളും കയ്യിൽ എടുത്ത് മുന്നോട്ട് നടന്നു കൂടെ ആ കഴുകനും .

 

ആദിത്യൻ ആ വനത്തിനുള്ളിലേയ്ക്ക് പ്രവേശിച്ചതും ആ അസുരമൂർത്തിയുടെ മുന്നിൽ തെളിയിച്ച് വച്ചിരുന്ന ദീപം അണഞ്ഞു ….. കാലാസുരന് അവൻ പൂജിക്കുന്ന ദുഷ്ടമൂർത്തി നൽകിയ അടയാളമായിരുന്നു അത് ……..

 

63 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും വളരെ നന്നായിരുന്നു എന്നാലും
    വളരെ സിംപിൾ ആയി കൊന്ന് കളഞ്ഞല്ലോ
    കാലാസുരനെ

    ♥️♥️♥️

  3. ചേട്ടൻ 2 ആഴ്ച എന്ന് പറഞ്ഞു എന്നാലും ചോദിക്കുക ആണ് എന്ന് വരും ഒന്നും തോന്നരുത് അറിയാൻ ഉള്ള ആകാംഷ കൊണ്ട് ചോദിച്ചതാ തങ്ങളുടെ പ്രശ്നം അറിയില്ലാം എന്നാലും ചോദിക്കണമ് എന്ന് തോന്നി. ഒന്നും തോന്നരുത് ?

    1. സഹോ അടുത്ത വീക്ക് എൻഡിന് മുൻപ് അടുത്ത പാർട്ട് തരാൻ മാക്സിമം ശ്രമിക്കാം (17 തിയതിക്ക് മുൻപ് )
      ഞാൻ മൊബൈൽ ഫോണിൽ ആണ് എഴുതുന്നത് ഇപ്പൊ ഫോണും പണി തന്ന് തുടങ്ങി …. ചാർജ് നിൽക്കുന്നില്ല , സർവ്വീസിന് കൊടുക്കണം എങ്കിൽ ചിലപ്പോ ഒന്നോ രണ്ടോ ദിവസം അധികം താമസിക്കും ….

  4. വിച്ചൂസേ ♥️♥️

    തകർത്തു എന്നുപറഞ്ഞാൽ തകർത്തടുക്കി…പക്ഷേ ഓടിച്ചു പറഞ്ഞതു പോലെയാണ് ഫീൽ ചെയ്തത് എന്ന് മാത്രം…ബോസ് ഫൈറ്റ് പ്രതീക്ഷിച്ച് എനിക്ക് ടോം ആൻഡ് ജെറി ഫൈറ്റ് ആണ് കിട്ടിയത്…its ok!

    ബിൽഡ് അപ്പ്‌ ഒക്കെ വായിച്ചപ്പോൾ ഒരു രണ്ട് മൂന്ന് പാർട്ട്‌ യുദ്ധം പ്രേതീക്ഷിച്ചു ???… സാരമില്ല… യഥാർത്ത ശത്രു കൊട്ടാരത്തിൽ തന്നെ ആണല്ലോ അതുകൊണ്ട് തത്കാലം ക്ഷമിക്കാം…അതും ഇതുപോലെ ഫോർവേർഡ് അടിച്ച് പറയാതെ ഇരുന്നാൽ മതി ?

    അപ്പൊ 12 ൽ കാണാം പ്രണയം അല്ലെ… ???

    സ്നേഹം മേനോൻ കുട്ടി

    1. ഫൈറ്റ് എഴുതാനുള്ള ഒരു മൂഡില്ലായിരുന്നു സഹോ….. പിന്നെ എഴുതിയാൽ ഏതെങ്കിലും സിനിമയിലെ യുദ്ധത്തിന്റെ ഭാഗം മനസ്സിൽ കയറി വരും പിന്നെ തനി കോപ്പി ആവും അതുകൊണ്ടാ ഈ പാർട്ടിൽ ഫൈറ്റ് മാക്സിമം ചെറുതാക്കിയത്.
      പറ്റിപ്പോയ വീഴ്ചകൾ തുടർന്നുള്ള ഭാഗങ്ങളിൽ ക്ലിയർ ചെയ്യാം
      ഒത്തിരി സ്നേഹത്തോടെ ????

  5. അപ്പൂട്ടൻ ?

    സ്നേഹം മാത്രം❤❤❤❤❤ സ്നേഹത്തോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    1. ഒത്തിരി നന്ദി അപ്പൂട്ടാ ……
      ????

Comments are closed.