?? അവൾ രാജകുമാരി-11?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 570

 

ആദിത്യൻ അതിവേഗം ആ കെട്ടിടത്തിനകത്തേയ്ക്ക് കയറി ….. അൽപം ദൂരം മുന്നോട്ട് പോയതും ഇരുമ്പഴികളുള്ള ഒരു കരാഗ്രഹം അവൻ കണ്ടു ….. അതിന്റെ മുന്നിലെത്തിയ ശേഷം അകത്തേയ്ക്ക് നോക്കിയപ്പോൾ തറയിൽ തലകുനിച്ചിരുന്ന് കരയുന്ന അവന്തികയെയാണ് അവൻ കണ്ടത് . ആദിത്യൻ വേഗം തന്റെ തന്റെ കയ്യിലെ വാൾ ഉപയോഗിച്ച് കാരാഗ്രഹം ബന്ധിച്ചിരിക്കുന്ന ചങ്ങല മുറിച്ച് മാറ്റി ….. ആ ശബ്ദം കേട്ടുതും ഭയത്തോടെ അവൾ മുഖമുയർത്തി നോക്കി ….. പക്ഷെ മുന്നിൽ നിൽക്കുന്ന ആ രൂപം കണ്ടതും അവൾ അതിശയത്തോടെ അവനെ നോക്കി . ആദിത്യൻ കാരാഗ്രഹത്തിനുള്ളിലേയ്ക്ക് കയറി ശേഷം തന്റെ വലതു കൈ നീട്ടി അവളെ പിടിച്ച് എണീപ്പിച്ചു …. പക്ഷെ അവനെപ്പോലും ഞെട്ടിച്ചു കൊണ്ട് അവൾ അവന്റെ നെഞ്ചിൽ തലചായ്ച്ച് പൊട്ടി കരയാൻ തുടങ്ങി ….

 

 

തുടരും ……

 

 

രണ്ടാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ടുമായി വരാം

 

സ്നേഹത്തോടെ ….,

 

 

?VICHU [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]?

 

 

63 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും വളരെ നന്നായിരുന്നു എന്നാലും
    വളരെ സിംപിൾ ആയി കൊന്ന് കളഞ്ഞല്ലോ
    കാലാസുരനെ

    ♥️♥️♥️

  3. ചേട്ടൻ 2 ആഴ്ച എന്ന് പറഞ്ഞു എന്നാലും ചോദിക്കുക ആണ് എന്ന് വരും ഒന്നും തോന്നരുത് അറിയാൻ ഉള്ള ആകാംഷ കൊണ്ട് ചോദിച്ചതാ തങ്ങളുടെ പ്രശ്നം അറിയില്ലാം എന്നാലും ചോദിക്കണമ് എന്ന് തോന്നി. ഒന്നും തോന്നരുത് ?

    1. സഹോ അടുത്ത വീക്ക് എൻഡിന് മുൻപ് അടുത്ത പാർട്ട് തരാൻ മാക്സിമം ശ്രമിക്കാം (17 തിയതിക്ക് മുൻപ് )
      ഞാൻ മൊബൈൽ ഫോണിൽ ആണ് എഴുതുന്നത് ഇപ്പൊ ഫോണും പണി തന്ന് തുടങ്ങി …. ചാർജ് നിൽക്കുന്നില്ല , സർവ്വീസിന് കൊടുക്കണം എങ്കിൽ ചിലപ്പോ ഒന്നോ രണ്ടോ ദിവസം അധികം താമസിക്കും ….

  4. വിച്ചൂസേ ♥️♥️

    തകർത്തു എന്നുപറഞ്ഞാൽ തകർത്തടുക്കി…പക്ഷേ ഓടിച്ചു പറഞ്ഞതു പോലെയാണ് ഫീൽ ചെയ്തത് എന്ന് മാത്രം…ബോസ് ഫൈറ്റ് പ്രതീക്ഷിച്ച് എനിക്ക് ടോം ആൻഡ് ജെറി ഫൈറ്റ് ആണ് കിട്ടിയത്…its ok!

    ബിൽഡ് അപ്പ്‌ ഒക്കെ വായിച്ചപ്പോൾ ഒരു രണ്ട് മൂന്ന് പാർട്ട്‌ യുദ്ധം പ്രേതീക്ഷിച്ചു ???… സാരമില്ല… യഥാർത്ത ശത്രു കൊട്ടാരത്തിൽ തന്നെ ആണല്ലോ അതുകൊണ്ട് തത്കാലം ക്ഷമിക്കാം…അതും ഇതുപോലെ ഫോർവേർഡ് അടിച്ച് പറയാതെ ഇരുന്നാൽ മതി ?

    അപ്പൊ 12 ൽ കാണാം പ്രണയം അല്ലെ… ???

    സ്നേഹം മേനോൻ കുട്ടി

    1. ഫൈറ്റ് എഴുതാനുള്ള ഒരു മൂഡില്ലായിരുന്നു സഹോ….. പിന്നെ എഴുതിയാൽ ഏതെങ്കിലും സിനിമയിലെ യുദ്ധത്തിന്റെ ഭാഗം മനസ്സിൽ കയറി വരും പിന്നെ തനി കോപ്പി ആവും അതുകൊണ്ടാ ഈ പാർട്ടിൽ ഫൈറ്റ് മാക്സിമം ചെറുതാക്കിയത്.
      പറ്റിപ്പോയ വീഴ്ചകൾ തുടർന്നുള്ള ഭാഗങ്ങളിൽ ക്ലിയർ ചെയ്യാം
      ഒത്തിരി സ്നേഹത്തോടെ ????

  5. അപ്പൂട്ടൻ ?

    സ്നേഹം മാത്രം❤❤❤❤❤ സ്നേഹത്തോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    1. ഒത്തിരി നന്ദി അപ്പൂട്ടാ ……
      ????

Comments are closed.