?? അവൾ രാജകുമാരി-11?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 570

 

ആ മന്ത്രവാദി ആദിത്യന്റെയടുത്ത് മുട്ടുകുത്തി നിന്നു . വലതു കയ്യിൽ ആ കത്തി മുറുക്കെ പിടിച്ച ശേഷം ആ കത്തി അയാൾ അവന്റെ കഴുത്തിനടുത്തേയ്ക്ക് നീട്ടി …..

 

” ……….ഘങ്ർർർർ ………ഘങ്ർർർർ ……… ”

 

പെട്ടെന്ന് ഒരു വന്യമൃഗത്തിന്റെ മുരൾച്ച കേട്ടതും ആ മന്ത്രവാദിയും അവിടെ ചുറ്റും നിന്ന വാസുരവംശജരും തിരിഞ്ഞ് നോക്കി …….
വീണ്ടും ഒരു അലർച്ചയാർന്ന ഗർജനത്തോടെ ഇരുൾ നിറഞ്ഞ വനത്തിലെ മരങ്ങൾക്കിടയിൽ നിന്ന് ഒരു സിംഹം ചാടി വന്നു …..

 

പെട്ടെന്നുള്ള ആ ആക്രമണത്തിൽ വനാസുരവംശജർ ഒന്ന് ഭയന്നു ….. അവർക്ക് ആലോചിക്കാൻ സമയം ലഭിക്കുന്നതിന് മുൻപ് തന്നെ മരങ്ങൾക്കിടയിൽ നിന്ന് ചാടി വന്ന സിംഹം ആദിത്യന്റെ മുൻപിൽ കത്തിയുമായി മുട്ടുകുത്തി നിൽക്കുന്ന ആ മന്ത്രവാദിയുടെ ശരീരത്തിലേയ്ക്ക് ചാടി കയറി , അയാളെ നിലത്തേയ്ക്ക് തള്ളിയിട്ട ശേഷം സിംഹം അയാളുടെ കഴുത്തിലേയ്ക്ക് പല്ലുകൾ താഴ്ത്തിയിറക്കി .
അയാളുടെ നിലവിളി ശബ്ദം ആ വനത്തിൽ മുഴുവൻ നിറഞ്ഞു

 

സിംഹം അയാളുടെ കഴുത്തിൽ പല്ലുകൾ താഴ്ത്തിയിറക്കിയ ശേഷം ശരീരത്തിൽ നിന്നും അയാളുടെ തലയെ വേർപെടുത്തി ……

 

” ……….ഘങ്ർർർർ ………ഘങ്ർർർർ ……… ”

 

സിംഹം വീണ്ടും അത്യുച്ചത്തിൽ ഗർജിച്ചതും പീഠത്തിൽ കിടന്ന ആദിത്യൻ കണ്ണുകൾ തുറന്ന ശേഷം അതിവേഗം ചാടി എണീറ്റു ….. ഒപ്പം അടുത്ത പീഠത്തിൽ കിടന്ന കാലാസുരനും മയക്കത്തിൽ നിന്നുണർന്നു .

 

63 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും വളരെ നന്നായിരുന്നു എന്നാലും
    വളരെ സിംപിൾ ആയി കൊന്ന് കളഞ്ഞല്ലോ
    കാലാസുരനെ

    ♥️♥️♥️

  3. ചേട്ടൻ 2 ആഴ്ച എന്ന് പറഞ്ഞു എന്നാലും ചോദിക്കുക ആണ് എന്ന് വരും ഒന്നും തോന്നരുത് അറിയാൻ ഉള്ള ആകാംഷ കൊണ്ട് ചോദിച്ചതാ തങ്ങളുടെ പ്രശ്നം അറിയില്ലാം എന്നാലും ചോദിക്കണമ് എന്ന് തോന്നി. ഒന്നും തോന്നരുത് ?

    1. സഹോ അടുത്ത വീക്ക് എൻഡിന് മുൻപ് അടുത്ത പാർട്ട് തരാൻ മാക്സിമം ശ്രമിക്കാം (17 തിയതിക്ക് മുൻപ് )
      ഞാൻ മൊബൈൽ ഫോണിൽ ആണ് എഴുതുന്നത് ഇപ്പൊ ഫോണും പണി തന്ന് തുടങ്ങി …. ചാർജ് നിൽക്കുന്നില്ല , സർവ്വീസിന് കൊടുക്കണം എങ്കിൽ ചിലപ്പോ ഒന്നോ രണ്ടോ ദിവസം അധികം താമസിക്കും ….

  4. വിച്ചൂസേ ♥️♥️

    തകർത്തു എന്നുപറഞ്ഞാൽ തകർത്തടുക്കി…പക്ഷേ ഓടിച്ചു പറഞ്ഞതു പോലെയാണ് ഫീൽ ചെയ്തത് എന്ന് മാത്രം…ബോസ് ഫൈറ്റ് പ്രതീക്ഷിച്ച് എനിക്ക് ടോം ആൻഡ് ജെറി ഫൈറ്റ് ആണ് കിട്ടിയത്…its ok!

    ബിൽഡ് അപ്പ്‌ ഒക്കെ വായിച്ചപ്പോൾ ഒരു രണ്ട് മൂന്ന് പാർട്ട്‌ യുദ്ധം പ്രേതീക്ഷിച്ചു ???… സാരമില്ല… യഥാർത്ത ശത്രു കൊട്ടാരത്തിൽ തന്നെ ആണല്ലോ അതുകൊണ്ട് തത്കാലം ക്ഷമിക്കാം…അതും ഇതുപോലെ ഫോർവേർഡ് അടിച്ച് പറയാതെ ഇരുന്നാൽ മതി ?

    അപ്പൊ 12 ൽ കാണാം പ്രണയം അല്ലെ… ???

    സ്നേഹം മേനോൻ കുട്ടി

    1. ഫൈറ്റ് എഴുതാനുള്ള ഒരു മൂഡില്ലായിരുന്നു സഹോ….. പിന്നെ എഴുതിയാൽ ഏതെങ്കിലും സിനിമയിലെ യുദ്ധത്തിന്റെ ഭാഗം മനസ്സിൽ കയറി വരും പിന്നെ തനി കോപ്പി ആവും അതുകൊണ്ടാ ഈ പാർട്ടിൽ ഫൈറ്റ് മാക്സിമം ചെറുതാക്കിയത്.
      പറ്റിപ്പോയ വീഴ്ചകൾ തുടർന്നുള്ള ഭാഗങ്ങളിൽ ക്ലിയർ ചെയ്യാം
      ഒത്തിരി സ്നേഹത്തോടെ ????

  5. അപ്പൂട്ടൻ ?

    സ്നേഹം മാത്രം❤❤❤❤❤ സ്നേഹത്തോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    1. ഒത്തിരി നന്ദി അപ്പൂട്ടാ ……
      ????

Comments are closed.