?? അവൾ രാജകുമാരി-11?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 570

 

ആ സന്ന്യാസി അത്രയും പറഞ്ഞ ശേഷം ആദിത്യന്റെ കയ്യിലേയ്ക്ക് ഒരു ഭാണ്ഡക്കെട്ടും ഒപ്പം അസ്ത്രങ്ങൾ നിറഞ്ഞ ഒരു ആവനാഴിയും വില്ലും നൽകി …..

 

” ആ വനത്തിനുള്ളിലേയ്ക്ക് പ്രവേശിക്കുന്നതിന് മുൻപ് നീ ഇതിനുള്ളിലെ വസ്ത്രം ധരിക്കുക ….പിന്നെ ഈ ആയുധം അത് നിനക്ക് അത്യവശ്യമാണ് . വിജയ് ഭവ ….. ”

 

ആ സന്ന്യാസി അത്രയും പറഞ്ഞ ശേഷം ആ ഉൾവനത്തിലേയ്ക്ക് നടന്നകന്നു ……

 

തിരിച്ചൊന്നും പറയാനോ കേൾക്കാനോ സാവകാശം തരാതെ ആ സന്യാസി നടന്നു നീങ്ങുന്നത് ആദിത്യൻ ഒരു നിമിഷം നോക്കി നിന്നു .

 

” ക്ലി …… ക്ലീ ……. ക്ലീ ……. ”

 

ആ കഴുകൻ യാത്ര തുടരാം എന്ന ഉദ്ദേശത്തിൽ ചിറകുകളടിച്ച് ശബ്ദമുണ്ടാക്കിയ ശേഷം പറന്നുയർന്നു ….. ആദിത്യനും സമയം പാഴാക്കാതെ കുതിരപ്പുറത്ത് കയറി പറന്നകലുന്ന കഴുകനെ പിന്തുടർന്നു …….

 

……………………………………………

 

പുഴയും കുന്നുകളും സമതലപ്രദേശങ്ങളും താഴ് വാരങ്ങളും അങ്ങനെയങ്ങനെ യാത്ര മുന്നോട്ട് തുടർന്നു ….. കുതിരപ്പുറത്തിരുന്ന് കഴുകൻ പോകുന്ന ദിശയിൽ യാത്ര ചെയ്യുമ്പോഴും അവന്റെ മനസ്സിൽ ആ സന്യാസി പറഞ്ഞ കാര്യങ്ങളായിരുന്നു . മരണമില്ലാതെ ജീവിക്കുന്ന കാലാസുരനെ കുറിച്ചും , അവർ പിടിച്ചു കൊണ്ട് പോയിരികുന്ന ഇപ്പോഴും തന്റെയാരാണെന്ന് പോലും മനസ്സിലാകാതെ കണ്ണടയ്ക്കുമ്പോൾ മനസ്സിൽ തെളിഞ്ഞ് വരുന്ന എന്നോ മനസ്സിൽ കയറി കൂടിയ ആ യുവതിയെ അല്ല ആ രാജകുമാരിയെ കുറിച്ചും .

 

……………………………………………

 

63 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും വളരെ നന്നായിരുന്നു എന്നാലും
    വളരെ സിംപിൾ ആയി കൊന്ന് കളഞ്ഞല്ലോ
    കാലാസുരനെ

    ♥️♥️♥️

  3. ചേട്ടൻ 2 ആഴ്ച എന്ന് പറഞ്ഞു എന്നാലും ചോദിക്കുക ആണ് എന്ന് വരും ഒന്നും തോന്നരുത് അറിയാൻ ഉള്ള ആകാംഷ കൊണ്ട് ചോദിച്ചതാ തങ്ങളുടെ പ്രശ്നം അറിയില്ലാം എന്നാലും ചോദിക്കണമ് എന്ന് തോന്നി. ഒന്നും തോന്നരുത് ?

    1. സഹോ അടുത്ത വീക്ക് എൻഡിന് മുൻപ് അടുത്ത പാർട്ട് തരാൻ മാക്സിമം ശ്രമിക്കാം (17 തിയതിക്ക് മുൻപ് )
      ഞാൻ മൊബൈൽ ഫോണിൽ ആണ് എഴുതുന്നത് ഇപ്പൊ ഫോണും പണി തന്ന് തുടങ്ങി …. ചാർജ് നിൽക്കുന്നില്ല , സർവ്വീസിന് കൊടുക്കണം എങ്കിൽ ചിലപ്പോ ഒന്നോ രണ്ടോ ദിവസം അധികം താമസിക്കും ….

  4. വിച്ചൂസേ ♥️♥️

    തകർത്തു എന്നുപറഞ്ഞാൽ തകർത്തടുക്കി…പക്ഷേ ഓടിച്ചു പറഞ്ഞതു പോലെയാണ് ഫീൽ ചെയ്തത് എന്ന് മാത്രം…ബോസ് ഫൈറ്റ് പ്രതീക്ഷിച്ച് എനിക്ക് ടോം ആൻഡ് ജെറി ഫൈറ്റ് ആണ് കിട്ടിയത്…its ok!

    ബിൽഡ് അപ്പ്‌ ഒക്കെ വായിച്ചപ്പോൾ ഒരു രണ്ട് മൂന്ന് പാർട്ട്‌ യുദ്ധം പ്രേതീക്ഷിച്ചു ???… സാരമില്ല… യഥാർത്ത ശത്രു കൊട്ടാരത്തിൽ തന്നെ ആണല്ലോ അതുകൊണ്ട് തത്കാലം ക്ഷമിക്കാം…അതും ഇതുപോലെ ഫോർവേർഡ് അടിച്ച് പറയാതെ ഇരുന്നാൽ മതി ?

    അപ്പൊ 12 ൽ കാണാം പ്രണയം അല്ലെ… ???

    സ്നേഹം മേനോൻ കുട്ടി

    1. ഫൈറ്റ് എഴുതാനുള്ള ഒരു മൂഡില്ലായിരുന്നു സഹോ….. പിന്നെ എഴുതിയാൽ ഏതെങ്കിലും സിനിമയിലെ യുദ്ധത്തിന്റെ ഭാഗം മനസ്സിൽ കയറി വരും പിന്നെ തനി കോപ്പി ആവും അതുകൊണ്ടാ ഈ പാർട്ടിൽ ഫൈറ്റ് മാക്സിമം ചെറുതാക്കിയത്.
      പറ്റിപ്പോയ വീഴ്ചകൾ തുടർന്നുള്ള ഭാഗങ്ങളിൽ ക്ലിയർ ചെയ്യാം
      ഒത്തിരി സ്നേഹത്തോടെ ????

  5. അപ്പൂട്ടൻ ?

    സ്നേഹം മാത്രം❤❤❤❤❤ സ്നേഹത്തോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    1. ഒത്തിരി നന്ദി അപ്പൂട്ടാ ……
      ????

Comments are closed.