?? അവൾ രാജകുമാരി-11?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 570

 

” ഉത്തരവ് പോലെ പിതാവേ ……”

 

അഗ്നിമിത്രൻ പിതാവിനോട് പറഞ്ഞ ശേഷം അവിടെ നിന്ന് പോയി ….

 

……………………………………………

 

ആ ഇരുൾ നിറഞ്ഞ വനത്തിനുളിൽ ……

 

അബോധ അവസ്ഥയിലായിരുന്ന അവന്തിക മയക്കം വിട്ടുണർന്ന് ചുറ്റും നോക്കി എണ്ടും ഇരുണ്ട ഒരു തരം വെളിച്ചം മാത്രം . ഒരു കാരാഗ്രഹത്തിനുള്ളിൽ തന്നെ ബന്ധിയാക്കിയിരിക്കുകയാണെന്ന് അവൾക്ക് മനസ്സിലായി …. പുറത്ത് തീപ്പന്തം കത്തുന്നതിന്റെ നേരിയ വെളിച്ചം മാത്രം ….. ഭയവും പേടിയും കാരണം അവളുടെ മനസ്സ് മരവിച്ച അവസ്ഥയിലായിരുന്നു . അവൾ ആ കാരാഗ്രഹത്തിലെ ഇരുമ്പഴികളിലൂടെ പുറത്തേയ്ക്ക് നോക്കി ആരെയും പുറത്ത് കാണാനില്ല …… കാരാഗ്രഹത്തിന്റെ ഇരുമ്പഴികൾ ചങ്ങല ഉപയോഗിച്ച് പുറത്ത് നിന്ന് ബന്ധിച്ചിരിക്കുന്നു . ഭയം കാരണം അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി . എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ .

 

അവൾ പുറകോട്ട് നീങ്ങി കാരാഗ്രഹത്തിലെ ചുവരിൽ ചാരി മുട്ടുകൾ മടക്കി തലകുനിച്ച് നിലത്തിരുന്നു .

 

പെട്ടെന്നാണ് പുറത്ത് ഒരാളുടെ കാലൊച്ച കേട്ടത് . ആ ശബ്ദം കേട്ടതും അവന്തിക ഞെട്ടി …. ഉള്ളിൽ ഭയം ശക്തമാകാൻ തുടങ്ങി …… അവൾ മുഖം ഉയർത്തി ഭയത്തോടെ മുന്നിലേയ്ക്ക് നോക്കി ….. ഇരുമ്പഴികൾക്ക് പുറത്ത് നിൽക്കുന്ന ആ രൂപം കണ്ട് അവന്തികയുടെ ഉള്ളിൽ ഭയം വർദ്ധിച്ചു .

 

63 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും വളരെ നന്നായിരുന്നു എന്നാലും
    വളരെ സിംപിൾ ആയി കൊന്ന് കളഞ്ഞല്ലോ
    കാലാസുരനെ

    ♥️♥️♥️

  3. ചേട്ടൻ 2 ആഴ്ച എന്ന് പറഞ്ഞു എന്നാലും ചോദിക്കുക ആണ് എന്ന് വരും ഒന്നും തോന്നരുത് അറിയാൻ ഉള്ള ആകാംഷ കൊണ്ട് ചോദിച്ചതാ തങ്ങളുടെ പ്രശ്നം അറിയില്ലാം എന്നാലും ചോദിക്കണമ് എന്ന് തോന്നി. ഒന്നും തോന്നരുത് ?

    1. സഹോ അടുത്ത വീക്ക് എൻഡിന് മുൻപ് അടുത്ത പാർട്ട് തരാൻ മാക്സിമം ശ്രമിക്കാം (17 തിയതിക്ക് മുൻപ് )
      ഞാൻ മൊബൈൽ ഫോണിൽ ആണ് എഴുതുന്നത് ഇപ്പൊ ഫോണും പണി തന്ന് തുടങ്ങി …. ചാർജ് നിൽക്കുന്നില്ല , സർവ്വീസിന് കൊടുക്കണം എങ്കിൽ ചിലപ്പോ ഒന്നോ രണ്ടോ ദിവസം അധികം താമസിക്കും ….

  4. വിച്ചൂസേ ♥️♥️

    തകർത്തു എന്നുപറഞ്ഞാൽ തകർത്തടുക്കി…പക്ഷേ ഓടിച്ചു പറഞ്ഞതു പോലെയാണ് ഫീൽ ചെയ്തത് എന്ന് മാത്രം…ബോസ് ഫൈറ്റ് പ്രതീക്ഷിച്ച് എനിക്ക് ടോം ആൻഡ് ജെറി ഫൈറ്റ് ആണ് കിട്ടിയത്…its ok!

    ബിൽഡ് അപ്പ്‌ ഒക്കെ വായിച്ചപ്പോൾ ഒരു രണ്ട് മൂന്ന് പാർട്ട്‌ യുദ്ധം പ്രേതീക്ഷിച്ചു ???… സാരമില്ല… യഥാർത്ത ശത്രു കൊട്ടാരത്തിൽ തന്നെ ആണല്ലോ അതുകൊണ്ട് തത്കാലം ക്ഷമിക്കാം…അതും ഇതുപോലെ ഫോർവേർഡ് അടിച്ച് പറയാതെ ഇരുന്നാൽ മതി ?

    അപ്പൊ 12 ൽ കാണാം പ്രണയം അല്ലെ… ???

    സ്നേഹം മേനോൻ കുട്ടി

    1. ഫൈറ്റ് എഴുതാനുള്ള ഒരു മൂഡില്ലായിരുന്നു സഹോ….. പിന്നെ എഴുതിയാൽ ഏതെങ്കിലും സിനിമയിലെ യുദ്ധത്തിന്റെ ഭാഗം മനസ്സിൽ കയറി വരും പിന്നെ തനി കോപ്പി ആവും അതുകൊണ്ടാ ഈ പാർട്ടിൽ ഫൈറ്റ് മാക്സിമം ചെറുതാക്കിയത്.
      പറ്റിപ്പോയ വീഴ്ചകൾ തുടർന്നുള്ള ഭാഗങ്ങളിൽ ക്ലിയർ ചെയ്യാം
      ഒത്തിരി സ്നേഹത്തോടെ ????

  5. അപ്പൂട്ടൻ ?

    സ്നേഹം മാത്രം❤❤❤❤❤ സ്നേഹത്തോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    1. ഒത്തിരി നന്ദി അപ്പൂട്ടാ ……
      ????

Comments are closed.