?? അവൾ രാജകുമാരി-11?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 570

 

അയാളുടെ മനസ്സിൽ ഒരേ ഒരു ലക്ഷ്യം മാത്രമായിരുന്നു , കൂടുതൽ ശക്തികൾ സ്വീകരിച്ച് അമരാപുരിയിലെ ജനങ്ങളെ കാൽകീഴിലാക്കണം പിന്നെ എല്ലാ ജനങ്ങളെയും തന്റെ വിശ്വാസത്തിലേക്കെത്തിക്കണം അതിനു ശേഷം ഓരോ രാജ്യങ്ങളായി ഈ ലോകം തന്നെ തന്റെ കാൽച്ചുവട്ടിലാക്കണം . ഒടുവിൽ മാനവേന്ദ്രൻ കാലാസുരൻ എന്ന നാമം സ്വയം സ്വീകരിച്ചു .

 

അമരാപുരി ……….

 

 

സാധാരണ ജീവിതം നയിച്ചിരുന്ന ആ ചെറു നാട്ടുരാജ്യത്തിലെ ജനങ്ങൾക്കിടയിലേയ്ക്ക് പെട്ടെന്ന് ഒരു അത്യാപത്ത് വന്ന് ചേർന്നു …… ബോധക്ഷയം വന്ന് രണ്ട് മൂന്ന് നാളുകൾ തളർന്ന് കിടന്ന ശേഷം മരണം സംഭവിക്കുന്ന ഒരു തരം അപൂർവ്വവും കേട്ട് കേൾവിപോലുമില്ലാത്തതുമായ ഒരു രോഗം , അതും വളരെ വേഗം ആ രാജ്യം മുഴുക്കെ പടർന്ന് പിടിച്ചു …. കുഞ്ഞുങ്ങൾ മുതൽ വൃദ്ധരായവർ വരെ ഈ രോഗത്തിന് ഇരകളായി തീർന്നു ….. വളരെയധികം ജനങ്ങൾ മരണപ്പെട്ടു . വൈദ്യ ശേഷഠന്മാർക്ക് നോക്കി നിൽക്കാനല്ലാതെ ഒന്നും ചെയ്യാൻ സാധിച്ചില്ല .

 

ഈ സമയം കാലാസുരൻ ആ കൊടും വനത്തിൽ നിന്നും വർഷങ്ങൾക്ക് ശേഷം ഗ്രാമത്തിലേയ്ക്ക് മടങ്ങി വന്നു ….. തന്റെ വിശ്വാസം സ്വീകരിച്ചാൽ ഈ വ്യാധിയിൽ നിന്നും രക്ഷനേടാൻ സാധിക്കും എന്ന് പറഞ്ഞു കൊണ്ട് രോഗം ബാധിച്ച പലരെയും കാലാസുരൻ മന്ത്രങ്ങളും മറ്റും പ്രയോഗിച്ച് വളരെ വേഗം സുഖപ്പെടുത്തി …..

 

രാജ്യത്തിനകത്തും പുറത്തുമുള്ള അനേകം വൈദ്യ ശേഷ്ഠന്മാൻ കഠിനമായി പ്രയത്നിച്ചിട്ടും ഏത് രോഗമെന്ന് പോലും കണ്ടെത്താനോ ഒരാളെപ്പോലും സുഖപ്പെടുത്താനോ കഴിഞ്ഞിരുന്നില്ല . ആ സമയത്ത് കാലാസുരൻ രോഗം ബാധിച്ചവരെ വളരെ വേഗം സുഖപ്പെടുത്തുന്നത് ആ നാട്ടിലെ എല്ലാവരിലും അതിശയം ജനിപ്പിച്ചു . ഒപ്പം കാലാസുരനെ ഒരു ദൈവദൂതനെ പോലെ കണ്ട് ബഹുമാനിക്കാനും അനുസരിക്കാനും ആരംഭിച്ചു .

 

63 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും വളരെ നന്നായിരുന്നു എന്നാലും
    വളരെ സിംപിൾ ആയി കൊന്ന് കളഞ്ഞല്ലോ
    കാലാസുരനെ

    ♥️♥️♥️

  3. ചേട്ടൻ 2 ആഴ്ച എന്ന് പറഞ്ഞു എന്നാലും ചോദിക്കുക ആണ് എന്ന് വരും ഒന്നും തോന്നരുത് അറിയാൻ ഉള്ള ആകാംഷ കൊണ്ട് ചോദിച്ചതാ തങ്ങളുടെ പ്രശ്നം അറിയില്ലാം എന്നാലും ചോദിക്കണമ് എന്ന് തോന്നി. ഒന്നും തോന്നരുത് ?

    1. സഹോ അടുത്ത വീക്ക് എൻഡിന് മുൻപ് അടുത്ത പാർട്ട് തരാൻ മാക്സിമം ശ്രമിക്കാം (17 തിയതിക്ക് മുൻപ് )
      ഞാൻ മൊബൈൽ ഫോണിൽ ആണ് എഴുതുന്നത് ഇപ്പൊ ഫോണും പണി തന്ന് തുടങ്ങി …. ചാർജ് നിൽക്കുന്നില്ല , സർവ്വീസിന് കൊടുക്കണം എങ്കിൽ ചിലപ്പോ ഒന്നോ രണ്ടോ ദിവസം അധികം താമസിക്കും ….

  4. വിച്ചൂസേ ♥️♥️

    തകർത്തു എന്നുപറഞ്ഞാൽ തകർത്തടുക്കി…പക്ഷേ ഓടിച്ചു പറഞ്ഞതു പോലെയാണ് ഫീൽ ചെയ്തത് എന്ന് മാത്രം…ബോസ് ഫൈറ്റ് പ്രതീക്ഷിച്ച് എനിക്ക് ടോം ആൻഡ് ജെറി ഫൈറ്റ് ആണ് കിട്ടിയത്…its ok!

    ബിൽഡ് അപ്പ്‌ ഒക്കെ വായിച്ചപ്പോൾ ഒരു രണ്ട് മൂന്ന് പാർട്ട്‌ യുദ്ധം പ്രേതീക്ഷിച്ചു ???… സാരമില്ല… യഥാർത്ത ശത്രു കൊട്ടാരത്തിൽ തന്നെ ആണല്ലോ അതുകൊണ്ട് തത്കാലം ക്ഷമിക്കാം…അതും ഇതുപോലെ ഫോർവേർഡ് അടിച്ച് പറയാതെ ഇരുന്നാൽ മതി ?

    അപ്പൊ 12 ൽ കാണാം പ്രണയം അല്ലെ… ???

    സ്നേഹം മേനോൻ കുട്ടി

    1. ഫൈറ്റ് എഴുതാനുള്ള ഒരു മൂഡില്ലായിരുന്നു സഹോ….. പിന്നെ എഴുതിയാൽ ഏതെങ്കിലും സിനിമയിലെ യുദ്ധത്തിന്റെ ഭാഗം മനസ്സിൽ കയറി വരും പിന്നെ തനി കോപ്പി ആവും അതുകൊണ്ടാ ഈ പാർട്ടിൽ ഫൈറ്റ് മാക്സിമം ചെറുതാക്കിയത്.
      പറ്റിപ്പോയ വീഴ്ചകൾ തുടർന്നുള്ള ഭാഗങ്ങളിൽ ക്ലിയർ ചെയ്യാം
      ഒത്തിരി സ്നേഹത്തോടെ ????

  5. അപ്പൂട്ടൻ ?

    സ്നേഹം മാത്രം❤❤❤❤❤ സ്നേഹത്തോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    1. ഒത്തിരി നന്ദി അപ്പൂട്ടാ ……
      ????

Comments are closed.