?? അവൾ രാജകുമാരി-11?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 570

 

കാലാസുരന്റെ അജ്ഞ അനുസരിക്കുന്ന ദുഷ്ട ശക്തികളാണ് തങ്ങൾക്ക് ഈ രോഗം വിതയ്ച്ചത് എന്ന് മനസ്സിലാക്കാത്ത ആ രാജ്യത്തിലെ പലരും കാലാസുരന്റെ വാക്കുകൾ കേട്ട് അവന്റെ ദുഷ്ടമൂർത്തികളെ ആരാധിക്കാൻ ആരംഭിച്ചു . എന്നാൽ തങ്ങളുടെ വിശ്വാസവും പാരമ്പര്യവും മുറുക്കെ പിടിച്ചിരുന്ന ഒരു കൂട്ടർ കാലകേയന്റെ വാക്കുകൾ വിശ്വസിക്കാതെ തങ്ങളുടെ വിശ്വാസം തന്നെ പിന്തുടർന്നു .

 

കാലാസുരൻ താൻ ആർജിച്ച ശക്തികൾ പ്രയോജനപ്പെടുത്തി ഒരു വലിയ കൂട്ടം ജനത്തെ തന്നെ തന്റെ കൈപ്പിടിയിലാക്കി…..

 

കൂടുതൽ ശക്തി സ്വീകരിക്കാൻ നരബലി പോലുള്ള ഹീന കൃത്യങ്ങളും അയാൾ സ്വീകരിക്കാൻ ആരംഭിച്ചു . തന്റെ വിശ്വാസത്തിലേയ്ക്ക് വരാത്ത നിഷ്കളങ്കരായ ജനങ്ങൾക്കിടയിൽ നിന്നും കുട്ടികളെയും മുതിർന്നവരെയും അങ്ങനെ പ്രായവ്യത്യാസമന്യേ ജനങ്ങളെ പിടിച്ചു കൊണ്ട് വന്ന് ദുഷ്ടമൂർത്തിയെ പ്രീതിപ്പെടുത്തുവാൻ കാലാസുരൻ ബലിയായി അർപ്പിച്ചു ….. ദുഷ്ടമൂർത്തിയുടെ മായാവലയത്തിൽ അകപ്പെട്ട ജനങ്ങളും ഇതിനൊക്കെ കൂട്ട് നിന്നു …..

 

തന്റെ വിശ്വാസം സ്വീകരിച്ചവരിൽ ആരോഗ്യവാന്മാരായ യുവാക്കളിൽ കാലാസുരൻ മാന്ത്രിക വിദ്യ പ്രയോഗിച്ച ശേഷം കഠിനപ്രയത്നങ്ങളിലൂടെയും ആഭിചാരക്രീയകളിലൂടെയും ആരെയും കടത്തിവെട്ടുന്ന പോരാളികളാക്കി അവരെ മാറ്റി …… അവരുടെ മനസ്സു പോലും തന്റെ ഇഷ്ടത്തിന് നിയന്ത്രിക്കാനാകുന്ന വിധത്തിൽ മാന്ത്രികവിദ്യയിലൂടെ അവരെ അടിമകളാക്കി , അങ്ങനെ കാലാസുരൻ തന്റെ ശക്തി ദിനംപ്രതി വർദ്ധിപ്പിച്ചു .

 

63 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും വളരെ നന്നായിരുന്നു എന്നാലും
    വളരെ സിംപിൾ ആയി കൊന്ന് കളഞ്ഞല്ലോ
    കാലാസുരനെ

    ♥️♥️♥️

  3. ചേട്ടൻ 2 ആഴ്ച എന്ന് പറഞ്ഞു എന്നാലും ചോദിക്കുക ആണ് എന്ന് വരും ഒന്നും തോന്നരുത് അറിയാൻ ഉള്ള ആകാംഷ കൊണ്ട് ചോദിച്ചതാ തങ്ങളുടെ പ്രശ്നം അറിയില്ലാം എന്നാലും ചോദിക്കണമ് എന്ന് തോന്നി. ഒന്നും തോന്നരുത് ?

    1. സഹോ അടുത്ത വീക്ക് എൻഡിന് മുൻപ് അടുത്ത പാർട്ട് തരാൻ മാക്സിമം ശ്രമിക്കാം (17 തിയതിക്ക് മുൻപ് )
      ഞാൻ മൊബൈൽ ഫോണിൽ ആണ് എഴുതുന്നത് ഇപ്പൊ ഫോണും പണി തന്ന് തുടങ്ങി …. ചാർജ് നിൽക്കുന്നില്ല , സർവ്വീസിന് കൊടുക്കണം എങ്കിൽ ചിലപ്പോ ഒന്നോ രണ്ടോ ദിവസം അധികം താമസിക്കും ….

  4. വിച്ചൂസേ ♥️♥️

    തകർത്തു എന്നുപറഞ്ഞാൽ തകർത്തടുക്കി…പക്ഷേ ഓടിച്ചു പറഞ്ഞതു പോലെയാണ് ഫീൽ ചെയ്തത് എന്ന് മാത്രം…ബോസ് ഫൈറ്റ് പ്രതീക്ഷിച്ച് എനിക്ക് ടോം ആൻഡ് ജെറി ഫൈറ്റ് ആണ് കിട്ടിയത്…its ok!

    ബിൽഡ് അപ്പ്‌ ഒക്കെ വായിച്ചപ്പോൾ ഒരു രണ്ട് മൂന്ന് പാർട്ട്‌ യുദ്ധം പ്രേതീക്ഷിച്ചു ???… സാരമില്ല… യഥാർത്ത ശത്രു കൊട്ടാരത്തിൽ തന്നെ ആണല്ലോ അതുകൊണ്ട് തത്കാലം ക്ഷമിക്കാം…അതും ഇതുപോലെ ഫോർവേർഡ് അടിച്ച് പറയാതെ ഇരുന്നാൽ മതി ?

    അപ്പൊ 12 ൽ കാണാം പ്രണയം അല്ലെ… ???

    സ്നേഹം മേനോൻ കുട്ടി

    1. ഫൈറ്റ് എഴുതാനുള്ള ഒരു മൂഡില്ലായിരുന്നു സഹോ….. പിന്നെ എഴുതിയാൽ ഏതെങ്കിലും സിനിമയിലെ യുദ്ധത്തിന്റെ ഭാഗം മനസ്സിൽ കയറി വരും പിന്നെ തനി കോപ്പി ആവും അതുകൊണ്ടാ ഈ പാർട്ടിൽ ഫൈറ്റ് മാക്സിമം ചെറുതാക്കിയത്.
      പറ്റിപ്പോയ വീഴ്ചകൾ തുടർന്നുള്ള ഭാഗങ്ങളിൽ ക്ലിയർ ചെയ്യാം
      ഒത്തിരി സ്നേഹത്തോടെ ????

  5. അപ്പൂട്ടൻ ?

    സ്നേഹം മാത്രം❤❤❤❤❤ സ്നേഹത്തോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    1. ഒത്തിരി നന്ദി അപ്പൂട്ടാ ……
      ????

Comments are closed.