?? അവൾ രാജകുമാരി-11?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 570

 

ഇതെല്ലാം നോക്കി മുകളിൽ വട്ടമിട്ട് പറന്ന കഴുകൻ താഴേയ്ക്ക് ആദിത്യന്റെയടുത്ത് ആ മരക്കൊമ്പിൽ വന്നിരുന്നു .

 

കഴുകൻ അവനെനെ നോക്കിയ ശേഷം നിലത്തേയ്ക്ക് നോക്കി ശബ്ദിച്ചു . അവൻ പതിയെ മരത്തിന്റെ മുകളിൽ നിന്ന് നിലത്തേയ്ക്ക് ഇറങ്ങി

 

തന്റെ ചുറ്റും ജീവൻ നഷ്ടമായി മരിച്ച് കിടക്കുന്ന കാലാസുരന്റെ പോരാളികളെ അവൻ നോക്കിയ ശേഷം മുന്നോട്ട് യാത്ര തുടർന്നു .

 

……………………………………………

 

ഹോമകുണ്ഡത്തിനുമുന്നിൽ തെളിയിച്ച് വച്ചിരുന്ന ദീപം പെട്ടെന്ന് അണഞ്ഞതും കാലാസുരൻ മന്ത്രങ്ങൾ ജപിച്ചു കൊണ്ടിരുന്ന മന്ത്രവാദിയുടെ മുഖത്തേയ്ക്ക് നോക്കി …….

 

” നീ ചിന്തിച്ചത് ശരി തന്നെ ….. നീ അയച്ച നിന്റെ പോരാളികളെ അവൻ അനായാസം വധിച്ചിരിക്കുന്നു …….. ”

 

മന്ത്രവാദി അത്രയും പറഞ്ഞ ശേഷം മുൻപിലെ ഹോമകുണ്ഡത്തിലേയ്ക്ക് നോക്കി വീണ്ടും മന്ത്രങ്ങൾ ജപിക്കാൻ ആരംഭിച്ചു .

 

കാലാസുരൻ അവിടെ നിന്ന് വേഗം എണീറ്റു ……

 

……………………………………………

 

മുന്നോട്ട് പോയതും ദൂരെ ആളിക്കത്തുന്ന ഒരു തീനാളം അവൻ കണ്ടു …. അൽപം മുന്നോട്ട് പോയതും അത് ഒരു ഹോമകുണ്ഡമാണെന്ന് അവന് മനസ്സിലായി ….. മുന്നിലായി ഒരാൾ ഇരുന്ന് എന്തൊക്കെയോ ക്രീയകൾ ചെയ്യുന്നു …..

 

അൽപം കൂടി മുന്നോട്ട് പോയതും ആദിത്യന്റെ ചുറ്റും കാലാസുരന്റെ പോരാളികൾ നിരന്നു മുൻപിലായി കാലാസുരനും ……

 

തന്റെ ചുറ്റും പോരാളികൾ നിരന്നത് കണ്ടതും ആദിത്യൻ തന്റെ വലതു കയ്യിൽ വാൾ മുറുക്കെ പിടിച്ചു ……..

 

മുന്നിൽ നിന്ന കാലാസുരൻ കൈ ഉയർത്തിയതും ചുറ്റും ആയുധങ്ങളുമായി നിന്ന പടയാളികൾ പിൻവലിഞ്ഞു . കാലാസുരൻ ആദിത്യന്റെ കയ്യിൽ ഇരിക്കുന്ന വാളിലേയ്ക്ക് തന്നെ സൂക്ഷിച്ച് നോക്കി …..

 

63 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും വളരെ നന്നായിരുന്നു എന്നാലും
    വളരെ സിംപിൾ ആയി കൊന്ന് കളഞ്ഞല്ലോ
    കാലാസുരനെ

    ♥️♥️♥️

  3. ചേട്ടൻ 2 ആഴ്ച എന്ന് പറഞ്ഞു എന്നാലും ചോദിക്കുക ആണ് എന്ന് വരും ഒന്നും തോന്നരുത് അറിയാൻ ഉള്ള ആകാംഷ കൊണ്ട് ചോദിച്ചതാ തങ്ങളുടെ പ്രശ്നം അറിയില്ലാം എന്നാലും ചോദിക്കണമ് എന്ന് തോന്നി. ഒന്നും തോന്നരുത് ?

    1. സഹോ അടുത്ത വീക്ക് എൻഡിന് മുൻപ് അടുത്ത പാർട്ട് തരാൻ മാക്സിമം ശ്രമിക്കാം (17 തിയതിക്ക് മുൻപ് )
      ഞാൻ മൊബൈൽ ഫോണിൽ ആണ് എഴുതുന്നത് ഇപ്പൊ ഫോണും പണി തന്ന് തുടങ്ങി …. ചാർജ് നിൽക്കുന്നില്ല , സർവ്വീസിന് കൊടുക്കണം എങ്കിൽ ചിലപ്പോ ഒന്നോ രണ്ടോ ദിവസം അധികം താമസിക്കും ….

  4. വിച്ചൂസേ ♥️♥️

    തകർത്തു എന്നുപറഞ്ഞാൽ തകർത്തടുക്കി…പക്ഷേ ഓടിച്ചു പറഞ്ഞതു പോലെയാണ് ഫീൽ ചെയ്തത് എന്ന് മാത്രം…ബോസ് ഫൈറ്റ് പ്രതീക്ഷിച്ച് എനിക്ക് ടോം ആൻഡ് ജെറി ഫൈറ്റ് ആണ് കിട്ടിയത്…its ok!

    ബിൽഡ് അപ്പ്‌ ഒക്കെ വായിച്ചപ്പോൾ ഒരു രണ്ട് മൂന്ന് പാർട്ട്‌ യുദ്ധം പ്രേതീക്ഷിച്ചു ???… സാരമില്ല… യഥാർത്ത ശത്രു കൊട്ടാരത്തിൽ തന്നെ ആണല്ലോ അതുകൊണ്ട് തത്കാലം ക്ഷമിക്കാം…അതും ഇതുപോലെ ഫോർവേർഡ് അടിച്ച് പറയാതെ ഇരുന്നാൽ മതി ?

    അപ്പൊ 12 ൽ കാണാം പ്രണയം അല്ലെ… ???

    സ്നേഹം മേനോൻ കുട്ടി

    1. ഫൈറ്റ് എഴുതാനുള്ള ഒരു മൂഡില്ലായിരുന്നു സഹോ….. പിന്നെ എഴുതിയാൽ ഏതെങ്കിലും സിനിമയിലെ യുദ്ധത്തിന്റെ ഭാഗം മനസ്സിൽ കയറി വരും പിന്നെ തനി കോപ്പി ആവും അതുകൊണ്ടാ ഈ പാർട്ടിൽ ഫൈറ്റ് മാക്സിമം ചെറുതാക്കിയത്.
      പറ്റിപ്പോയ വീഴ്ചകൾ തുടർന്നുള്ള ഭാഗങ്ങളിൽ ക്ലിയർ ചെയ്യാം
      ഒത്തിരി സ്നേഹത്തോടെ ????

  5. അപ്പൂട്ടൻ ?

    സ്നേഹം മാത്രം❤❤❤❤❤ സ്നേഹത്തോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    1. ഒത്തിരി നന്ദി അപ്പൂട്ടാ ……
      ????

Comments are closed.