?? അവൾ രാജകുമാരി-11?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 570

 

ചന്ദ്രമംഗലം കൊട്ടാരം

 

 

സമയം ഏറെ കഴിഞ്ഞിട്ടും അവന്തികയെ തട്ടികൊണ്ട് പോയവരെ കുറിച്ച് ഒരു സൂചനയും ലഭിക്കാത്തതിനാൽ കോപത്തോടെ തന്റെ അറയിൽ ചിന്തിച്ചിരിക്കുകയായിരുന്നു അഗ്നി മിത്രൻ . പെട്ടെന്ന് അനുവാദം ചോദിച്ച ശേഷം ഒരു പടയാളി അവന്റെ അറയിലേയ്ക്ക് കയറി വന്നു .

 

” യുവരാജൻ …. കുമാരിയെ പിടിച്ചു കൊണ്ട് പോയതിനെ പറ്റി ഒരു സൂചന ലഭിച്ചിട്ടുണ്ട്. ”

 

അറയിലേയ്ക്ക് കയറി വന്ന ആ പടയാളി അഗ്നിമിത്രനോട് പറഞ്ഞു .

 

 

” എന്താണ് ? എന്താണ് ലഭിച്ച സൂചന ?…….. ”

 

അൽപം ശബ്ദമുയർത്തി അഗ്നിമിത്രൻ ചോദിച്ചു.

 

 

” യുവരാജൻ അത് ………….. കുമാരിയെ കിഴക്ക് ദിശയിലേക്കാണ് പിടിച്ചുകൊണ്ട് പോയത് എന്നാണ് അറിയാൻ കഴിഞ്ഞത് ……. ”

 

പടയാളിയുടെ വാക്കുകൾ കേട്ട അഗ്നിമിത്രൻ ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ സ്തംഭിച്ച് നിന്നു പോയി ….. അതിനു ശേഷം അഗ്നിമിത്രൻ തന്റെ പിതാവായ ആത്രേയന്റെ അടുക്കലേയ്ക്ക് ചെന്നു …… കൂടെ ആ പടയാളിയും .

 

” പിതാവെ ….. അവന്തികയെ പിടിച്ചു കൊണ്ട് പോയത് കിഴക്ക് ദിശയിലേക്കാണെന്ന് അറിവ് ലഭിച്ചിട്ടുണ്ട് ……. ”

 

അഗ്നി മിത്രൻ പിതാവായ അത്രേയനോട് പറഞ്ഞു . അത് കേട്ടതും ആത്രേയൻ ഒരു നിമിഷം ആലോചിച്ചു പതിയെ ആ മുഖത്ത് ഭയം വന്ന് നിറഞ്ഞു …. …..

 

” പുത്രാ …. കിഴക്ക് ദിശ എന്ന് പറയുമ്പോൾ വനാസുരവംശജർ ജീവിക്കുന്ന വനം കിഴക്കേ ദിശയിലാണ് , ആ കാര്യം അൽപം ഗൗരവമായി തന്നെയെടുക്കണം , കാരണം വനാസുര വംശജരെ നേരിടുക അത് അസാധ്യമാണ് …. എന്തായാലും കിഴക്ക് ദിശയിൽ തിരച്ചിൽ ശക്തമാക്കണം ….. ഈ കാര്യം സൈന്യത്തെ അറിയിക്കൂ…….”

 

ആത്രേയൻ പറഞ്ഞു .

 

63 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും വളരെ നന്നായിരുന്നു എന്നാലും
    വളരെ സിംപിൾ ആയി കൊന്ന് കളഞ്ഞല്ലോ
    കാലാസുരനെ

    ♥️♥️♥️

  3. ചേട്ടൻ 2 ആഴ്ച എന്ന് പറഞ്ഞു എന്നാലും ചോദിക്കുക ആണ് എന്ന് വരും ഒന്നും തോന്നരുത് അറിയാൻ ഉള്ള ആകാംഷ കൊണ്ട് ചോദിച്ചതാ തങ്ങളുടെ പ്രശ്നം അറിയില്ലാം എന്നാലും ചോദിക്കണമ് എന്ന് തോന്നി. ഒന്നും തോന്നരുത് ?

    1. സഹോ അടുത്ത വീക്ക് എൻഡിന് മുൻപ് അടുത്ത പാർട്ട് തരാൻ മാക്സിമം ശ്രമിക്കാം (17 തിയതിക്ക് മുൻപ് )
      ഞാൻ മൊബൈൽ ഫോണിൽ ആണ് എഴുതുന്നത് ഇപ്പൊ ഫോണും പണി തന്ന് തുടങ്ങി …. ചാർജ് നിൽക്കുന്നില്ല , സർവ്വീസിന് കൊടുക്കണം എങ്കിൽ ചിലപ്പോ ഒന്നോ രണ്ടോ ദിവസം അധികം താമസിക്കും ….

  4. വിച്ചൂസേ ♥️♥️

    തകർത്തു എന്നുപറഞ്ഞാൽ തകർത്തടുക്കി…പക്ഷേ ഓടിച്ചു പറഞ്ഞതു പോലെയാണ് ഫീൽ ചെയ്തത് എന്ന് മാത്രം…ബോസ് ഫൈറ്റ് പ്രതീക്ഷിച്ച് എനിക്ക് ടോം ആൻഡ് ജെറി ഫൈറ്റ് ആണ് കിട്ടിയത്…its ok!

    ബിൽഡ് അപ്പ്‌ ഒക്കെ വായിച്ചപ്പോൾ ഒരു രണ്ട് മൂന്ന് പാർട്ട്‌ യുദ്ധം പ്രേതീക്ഷിച്ചു ???… സാരമില്ല… യഥാർത്ത ശത്രു കൊട്ടാരത്തിൽ തന്നെ ആണല്ലോ അതുകൊണ്ട് തത്കാലം ക്ഷമിക്കാം…അതും ഇതുപോലെ ഫോർവേർഡ് അടിച്ച് പറയാതെ ഇരുന്നാൽ മതി ?

    അപ്പൊ 12 ൽ കാണാം പ്രണയം അല്ലെ… ???

    സ്നേഹം മേനോൻ കുട്ടി

    1. ഫൈറ്റ് എഴുതാനുള്ള ഒരു മൂഡില്ലായിരുന്നു സഹോ….. പിന്നെ എഴുതിയാൽ ഏതെങ്കിലും സിനിമയിലെ യുദ്ധത്തിന്റെ ഭാഗം മനസ്സിൽ കയറി വരും പിന്നെ തനി കോപ്പി ആവും അതുകൊണ്ടാ ഈ പാർട്ടിൽ ഫൈറ്റ് മാക്സിമം ചെറുതാക്കിയത്.
      പറ്റിപ്പോയ വീഴ്ചകൾ തുടർന്നുള്ള ഭാഗങ്ങളിൽ ക്ലിയർ ചെയ്യാം
      ഒത്തിരി സ്നേഹത്തോടെ ????

  5. അപ്പൂട്ടൻ ?

    സ്നേഹം മാത്രം❤❤❤❤❤ സ്നേഹത്തോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    1. ഒത്തിരി നന്ദി അപ്പൂട്ടാ ……
      ????

Comments are closed.