?? അവൾ രാജകുമാരി-11?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 570

 

കാലാസുരൻ സാധാരാണ മനുഷ്യനായി മാറിയതോടൊപ്പം അയാളുടെ യുവത്വവും നഷ്ടമായി വാർദ്ധക്യ അവസ്ഥയിലേക്ക് മാറ്റപ്പെട്ടു ……. അയാൾ കൈപ്പത്തി കീറിമുറിക്കൻ ഉപയോഗിച്ച കത്തി മന്ത്രവാദിക്കു നേരെ നീട്ടി അയാൾ അതു വാങ്ങി ഹോമകുണ്ഡത്തിലെ തീയിലേയ്ക്ക് താഴ്ത്തി വച്ചു .

 

കാലാസുരൻ അവിടെ നിന്നും എണീറ്റ് ഹോമകുണ്ഡത്തിനടുത്ത് പ്രതിഷ്ടിച്ചിരിക്കുന്ന അസുര മൂർത്തിയുടെ വിഗ്രഹത്തിന് മുന്നിലുള്ള പീഠത്തിൽ നിവർന്ന് കിടന്ന ശേഷം കണ്ണുകളടച്ചു ……

 

” അവനെ എടുത്ത് ആ പീഠത്തിൽ
കിടത്തുക ….. ”

 

കർമ്മം ചെയ്തുകൊണ്ടിരുന്ന ആ മന്ത്രവാദി നിർദ്ദേശം നൽകിയതും വനാസുര വംശജരായ രണ്ടു പേർ അബോധ അവസ്ഥയിൽ കിടന്ന ആദിത്യനെ കാലാസുരന്റെ അടുത്ത് മറ്റൊരു പീഠത്തിൽ കൊണ്ട് കിടത്തി ……

 

മരത്തിന്റെ മുകളിൽ ഇതെല്ലാം നോക്കി ഇരുന്ന കഴുകൻ ചുറ്റും ഒന്ന് നിരീക്ഷിച്ചു ശേഷം സന്തോഷം കൊണ്ട് പതിയെ ചിറകുകളിട്ടടിക്കാൻ തുടങ്ങി ……….

 

ആ മന്ത്രവാദി വീണ്ടും കുറേ മന്ത്രങ്ങൾ ഉരുവിട്ട ശേഷം ഹോമകുണ്ഡത്തിലേയ്ക്ക് ചില വസ്തുക്കൾ എറിഞ്ഞു . ഹോമകുണ്ഡത്തിലെ തീയിൽ താഴ്ത്തി വച്ചിരുന്ന ആ കത്തി അയാൾ കയ്യിൽ എടുത്തു . തീയിൽ ചുട്ടുപഴുത്ത ആ കത്തിയുമായി അയാൾ ആദിത്യന്റെ കഴുത്ത് കീറിമുറിക്കാനായി മന്ത്രങ്ങൾ ഉരുവിട്ടു കൊണ്ട് അവന്റെ അടുത്തേയ്ക്ക് നീങ്ങി ……….

 

63 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും വളരെ നന്നായിരുന്നു എന്നാലും
    വളരെ സിംപിൾ ആയി കൊന്ന് കളഞ്ഞല്ലോ
    കാലാസുരനെ

    ♥️♥️♥️

  3. ചേട്ടൻ 2 ആഴ്ച എന്ന് പറഞ്ഞു എന്നാലും ചോദിക്കുക ആണ് എന്ന് വരും ഒന്നും തോന്നരുത് അറിയാൻ ഉള്ള ആകാംഷ കൊണ്ട് ചോദിച്ചതാ തങ്ങളുടെ പ്രശ്നം അറിയില്ലാം എന്നാലും ചോദിക്കണമ് എന്ന് തോന്നി. ഒന്നും തോന്നരുത് ?

    1. സഹോ അടുത്ത വീക്ക് എൻഡിന് മുൻപ് അടുത്ത പാർട്ട് തരാൻ മാക്സിമം ശ്രമിക്കാം (17 തിയതിക്ക് മുൻപ് )
      ഞാൻ മൊബൈൽ ഫോണിൽ ആണ് എഴുതുന്നത് ഇപ്പൊ ഫോണും പണി തന്ന് തുടങ്ങി …. ചാർജ് നിൽക്കുന്നില്ല , സർവ്വീസിന് കൊടുക്കണം എങ്കിൽ ചിലപ്പോ ഒന്നോ രണ്ടോ ദിവസം അധികം താമസിക്കും ….

  4. വിച്ചൂസേ ♥️♥️

    തകർത്തു എന്നുപറഞ്ഞാൽ തകർത്തടുക്കി…പക്ഷേ ഓടിച്ചു പറഞ്ഞതു പോലെയാണ് ഫീൽ ചെയ്തത് എന്ന് മാത്രം…ബോസ് ഫൈറ്റ് പ്രതീക്ഷിച്ച് എനിക്ക് ടോം ആൻഡ് ജെറി ഫൈറ്റ് ആണ് കിട്ടിയത്…its ok!

    ബിൽഡ് അപ്പ്‌ ഒക്കെ വായിച്ചപ്പോൾ ഒരു രണ്ട് മൂന്ന് പാർട്ട്‌ യുദ്ധം പ്രേതീക്ഷിച്ചു ???… സാരമില്ല… യഥാർത്ത ശത്രു കൊട്ടാരത്തിൽ തന്നെ ആണല്ലോ അതുകൊണ്ട് തത്കാലം ക്ഷമിക്കാം…അതും ഇതുപോലെ ഫോർവേർഡ് അടിച്ച് പറയാതെ ഇരുന്നാൽ മതി ?

    അപ്പൊ 12 ൽ കാണാം പ്രണയം അല്ലെ… ???

    സ്നേഹം മേനോൻ കുട്ടി

    1. ഫൈറ്റ് എഴുതാനുള്ള ഒരു മൂഡില്ലായിരുന്നു സഹോ….. പിന്നെ എഴുതിയാൽ ഏതെങ്കിലും സിനിമയിലെ യുദ്ധത്തിന്റെ ഭാഗം മനസ്സിൽ കയറി വരും പിന്നെ തനി കോപ്പി ആവും അതുകൊണ്ടാ ഈ പാർട്ടിൽ ഫൈറ്റ് മാക്സിമം ചെറുതാക്കിയത്.
      പറ്റിപ്പോയ വീഴ്ചകൾ തുടർന്നുള്ള ഭാഗങ്ങളിൽ ക്ലിയർ ചെയ്യാം
      ഒത്തിരി സ്നേഹത്തോടെ ????

  5. അപ്പൂട്ടൻ ?

    സ്നേഹം മാത്രം❤❤❤❤❤ സ്നേഹത്തോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    1. ഒത്തിരി നന്ദി അപ്പൂട്ടാ ……
      ????

Comments are closed.