?? അവൾ രാജകുമാരി-11?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 570

 

……………………………………………

 

മരത്തിന്റെ മുകളിൽ ഇരുന്ന ആദിത്യൻ വില്ല് കയ്യിൽ എടുത്തു ആവനാഴിയിൽ നിന്ന് അസ്ത്രമെടുത്ത് വില്ലിൽ വച്ച് താഴെ നിലത്ത് തിരച്ചിൽ നടത്തുന്ന വനാസുരന്മാരിൽ ഒരാളെ ലക്ഷ്യം വച്ച് ഞാൺ വലിച്ച് അസ്ത്രം എയ്തു . അത് ഒരുവന്റെ തലയിൽ തലയോട്ടിയെ പോലും തുളച്ച് ഉള്ളിലേയ്ക്ക് കയറി , ഉടനെ തന്നെ അവൻ ജീവൻ നഷ്ടമായി നിലത്തേയ്ക്ക് മറിഞ്ഞ് വീണു .

 

” ഗരുഡാ …….. ”

 

കൂട്ടത്തിലുള്ള ഒരുവൻ തന്റെ ആയുധം നിലത്തിട്ട ശേഷം മരിച്ചു വീണ ആ പോരാളിയുടെ അടുത്തേയ്ക്ക് വന്ന് അവന് മുന്നിൽ മുട്ടുകുത്തി നിന്നു .

 

തന്റെ കൂട്ടത്തിൽ ഉള്ള ഒരു വൻ മരിച്ച് വീഴുന്നത് കണ്ട ബാക്കിയുള്ളവർ ആ നിമിഷം ഒന്ന് ഞെട്ടി .

 

” മ് അവൻ ഇവിടെ തന്നെയുണ്ട് ….. വേഗം …. വേഗം അവനെ കണ്ടുപിടിക്ക് …… ”

 

തറയിൽ മുട്ടുകുത്തി നിന്ന അവൻ മറ്റുള്ളവരോട് ശബ്ദമുയർത്തി പറഞ്ഞു .

 

അവർ അസ്ത്രം വന്ന ദിശയിലേയ്ക്കും മരത്തിന്റെ മുകളിലേയ്ക്കും മറ്റും നോക്കി പക്ഷെ മറഞ്ഞിരുന്ന ആദിത്യനെ അവർക്ക് കണ്ടെത്താനായില്ല …… അവരുടെ ഉള്ളിലും ചെറിയ ഭയം നിഴലിച്ച് തുടങ്ങിയിരുന്നു .
അവർ അതിവേഗം അവിടെ മുഴുവൻ തിരയാൻ ആരംഭിച്ചു …..

 

മരത്തിന്റെ മുകളിൽ പതിയിരുന്ന ആദിത്യൻ നിമിഷ സമയം കൊണ്ട് തന്നെ അതി വേഗം അസ്ത്രങ്ങൾ ഓരോന്നായി താഴെ നിന്നവരെ ലക്ഷ്യമാക്കി എയ്തു . താഴെ ആയുധങ്ങളുമായി നിന്നവരുടെ നെഞ്ചിലും തലയിലുമെല്ലാം അസ്ത്രങ്ങൾ തുളയച്ച് കയറി ….. ഏതാനം നിമിഷങ്ങൾ കൊണ്ട് തന്നെ താഴെ നിന്ന ഇരുപതോളം പേരെ ആദിത്യൻ അമ്പെയ്ത് കീഴ്പ്പെടുത്തി …..

 

63 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും വളരെ നന്നായിരുന്നു എന്നാലും
    വളരെ സിംപിൾ ആയി കൊന്ന് കളഞ്ഞല്ലോ
    കാലാസുരനെ

    ♥️♥️♥️

  3. ചേട്ടൻ 2 ആഴ്ച എന്ന് പറഞ്ഞു എന്നാലും ചോദിക്കുക ആണ് എന്ന് വരും ഒന്നും തോന്നരുത് അറിയാൻ ഉള്ള ആകാംഷ കൊണ്ട് ചോദിച്ചതാ തങ്ങളുടെ പ്രശ്നം അറിയില്ലാം എന്നാലും ചോദിക്കണമ് എന്ന് തോന്നി. ഒന്നും തോന്നരുത് ?

    1. സഹോ അടുത്ത വീക്ക് എൻഡിന് മുൻപ് അടുത്ത പാർട്ട് തരാൻ മാക്സിമം ശ്രമിക്കാം (17 തിയതിക്ക് മുൻപ് )
      ഞാൻ മൊബൈൽ ഫോണിൽ ആണ് എഴുതുന്നത് ഇപ്പൊ ഫോണും പണി തന്ന് തുടങ്ങി …. ചാർജ് നിൽക്കുന്നില്ല , സർവ്വീസിന് കൊടുക്കണം എങ്കിൽ ചിലപ്പോ ഒന്നോ രണ്ടോ ദിവസം അധികം താമസിക്കും ….

  4. വിച്ചൂസേ ♥️♥️

    തകർത്തു എന്നുപറഞ്ഞാൽ തകർത്തടുക്കി…പക്ഷേ ഓടിച്ചു പറഞ്ഞതു പോലെയാണ് ഫീൽ ചെയ്തത് എന്ന് മാത്രം…ബോസ് ഫൈറ്റ് പ്രതീക്ഷിച്ച് എനിക്ക് ടോം ആൻഡ് ജെറി ഫൈറ്റ് ആണ് കിട്ടിയത്…its ok!

    ബിൽഡ് അപ്പ്‌ ഒക്കെ വായിച്ചപ്പോൾ ഒരു രണ്ട് മൂന്ന് പാർട്ട്‌ യുദ്ധം പ്രേതീക്ഷിച്ചു ???… സാരമില്ല… യഥാർത്ത ശത്രു കൊട്ടാരത്തിൽ തന്നെ ആണല്ലോ അതുകൊണ്ട് തത്കാലം ക്ഷമിക്കാം…അതും ഇതുപോലെ ഫോർവേർഡ് അടിച്ച് പറയാതെ ഇരുന്നാൽ മതി ?

    അപ്പൊ 12 ൽ കാണാം പ്രണയം അല്ലെ… ???

    സ്നേഹം മേനോൻ കുട്ടി

    1. ഫൈറ്റ് എഴുതാനുള്ള ഒരു മൂഡില്ലായിരുന്നു സഹോ….. പിന്നെ എഴുതിയാൽ ഏതെങ്കിലും സിനിമയിലെ യുദ്ധത്തിന്റെ ഭാഗം മനസ്സിൽ കയറി വരും പിന്നെ തനി കോപ്പി ആവും അതുകൊണ്ടാ ഈ പാർട്ടിൽ ഫൈറ്റ് മാക്സിമം ചെറുതാക്കിയത്.
      പറ്റിപ്പോയ വീഴ്ചകൾ തുടർന്നുള്ള ഭാഗങ്ങളിൽ ക്ലിയർ ചെയ്യാം
      ഒത്തിരി സ്നേഹത്തോടെ ????

  5. അപ്പൂട്ടൻ ?

    സ്നേഹം മാത്രം❤❤❤❤❤ സ്നേഹത്തോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    1. ഒത്തിരി നന്ദി അപ്പൂട്ടാ ……
      ????

Comments are closed.