?? അവൾ രാജകുമാരി-11?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 570

 

വർഷങ്ങൾ കഴിഞ്ഞു പോയി …….

 

 

തന്റെ പിതാവിനെ തൂക്കിലേറ്റിയതും തന്നെ അമരാപുരിയിലെ ജനങ്ങൾ ആട്ടിയകറ്റിയതുമൊക്കെ മാനവേന്ദ്രനന്റെ മനസ്സിൽ കെടാത്ത കനൽ പോലെ നീറി കൊണ്ടിരുന്നു …. ഒടുവിൽ അത് അവനിൽ പകയും ദേഷ്യവും ജ്വലിപ്പിച്ചു .

 

എന്ത് കാരണത്താലാണ് തന്റെ പിതാവിനെ തൂക്കിലേറ്റിയത് തന്നെ ആട്ടിയകറ്റിയത് ആ കാരണത്തിലേയ്ക്ക് തന്നെ ആ ജനങ്ങളെ എത്തിക്കണമെന്നും തനിക്ക് അവരുടെ മേൽ ആധിപത്യം സ്ഥാപിക്കണമെന്നും അവരെ അടിമകളാക്കണമെന്നും മാനവേന്ദ്രൻ മനസ്സിൽ കുറിച്ചു .

 

ഓർമ്മ വച്ച നാൾ മുതൽ പിതാവ് ചെയ്യുന്ന കൊടും മന്ത്രവാദക്രിയകൾ കണ്ടും മനസ്സിലാക്കിയും വളർന്ന അവന്റെ മനസ്സിൽ ഉണ്ടായിരുന്ന വാശിയും അഹങ്കാരവും അവനെ അവന്റെ പിതാവിന്റെ മാർഗ്ഗത്തിലേയ്ക്ക് തന്നെ തിരിച്ചു …… പിതാവ് എഴുത്തോലയിൽ കുറിച്ച് വച്ചിരുന്ന ഒരിക്കലും പ്രയോഗിച്ച് കൂടാത്തതും അത്യാപത്ത് വരുത്തി വയ്ക്കുന്നതുമായ ഒട്ടേറെ മന്ത്രങ്ങളും ക്രീയകളും അവൻ മന:പാഠമാക്കി …..

 

ആ വനത്തിനുള്ളിൽ ആഹാരവും ജലവും പോലും ഉപേക്ഷിച്ച് സൂര്യപ്രകാശം പോലും ഏൽക്കാതെയുള്ള പല കഠിനമായ ക്രിയകളും അസുര മൂർത്തി സേവകളും അവൻ ആരംഭിച്ചു …. ഒടുവിൽ മനുഷ്യവാസം ഇല്ലാത്ത ആ കൊടും വനത്തിൽ തന്റെ അസുര മൂർത്തിയെ പ്രതിഷ്ഠിടിച്ച് അയാൾ ദുഷ്ടമൂർത്തികളെ പ്രതീപ്പെടുത്തുവാനും മാന്ത്രിക ശക്തികളും അസുരശക്തികളും സ്വീകരിക്കുവാൻ ആരംഭിച്ചു …..

 

63 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും വളരെ നന്നായിരുന്നു എന്നാലും
    വളരെ സിംപിൾ ആയി കൊന്ന് കളഞ്ഞല്ലോ
    കാലാസുരനെ

    ♥️♥️♥️

  3. ചേട്ടൻ 2 ആഴ്ച എന്ന് പറഞ്ഞു എന്നാലും ചോദിക്കുക ആണ് എന്ന് വരും ഒന്നും തോന്നരുത് അറിയാൻ ഉള്ള ആകാംഷ കൊണ്ട് ചോദിച്ചതാ തങ്ങളുടെ പ്രശ്നം അറിയില്ലാം എന്നാലും ചോദിക്കണമ് എന്ന് തോന്നി. ഒന്നും തോന്നരുത് ?

    1. സഹോ അടുത്ത വീക്ക് എൻഡിന് മുൻപ് അടുത്ത പാർട്ട് തരാൻ മാക്സിമം ശ്രമിക്കാം (17 തിയതിക്ക് മുൻപ് )
      ഞാൻ മൊബൈൽ ഫോണിൽ ആണ് എഴുതുന്നത് ഇപ്പൊ ഫോണും പണി തന്ന് തുടങ്ങി …. ചാർജ് നിൽക്കുന്നില്ല , സർവ്വീസിന് കൊടുക്കണം എങ്കിൽ ചിലപ്പോ ഒന്നോ രണ്ടോ ദിവസം അധികം താമസിക്കും ….

  4. വിച്ചൂസേ ♥️♥️

    തകർത്തു എന്നുപറഞ്ഞാൽ തകർത്തടുക്കി…പക്ഷേ ഓടിച്ചു പറഞ്ഞതു പോലെയാണ് ഫീൽ ചെയ്തത് എന്ന് മാത്രം…ബോസ് ഫൈറ്റ് പ്രതീക്ഷിച്ച് എനിക്ക് ടോം ആൻഡ് ജെറി ഫൈറ്റ് ആണ് കിട്ടിയത്…its ok!

    ബിൽഡ് അപ്പ്‌ ഒക്കെ വായിച്ചപ്പോൾ ഒരു രണ്ട് മൂന്ന് പാർട്ട്‌ യുദ്ധം പ്രേതീക്ഷിച്ചു ???… സാരമില്ല… യഥാർത്ത ശത്രു കൊട്ടാരത്തിൽ തന്നെ ആണല്ലോ അതുകൊണ്ട് തത്കാലം ക്ഷമിക്കാം…അതും ഇതുപോലെ ഫോർവേർഡ് അടിച്ച് പറയാതെ ഇരുന്നാൽ മതി ?

    അപ്പൊ 12 ൽ കാണാം പ്രണയം അല്ലെ… ???

    സ്നേഹം മേനോൻ കുട്ടി

    1. ഫൈറ്റ് എഴുതാനുള്ള ഒരു മൂഡില്ലായിരുന്നു സഹോ….. പിന്നെ എഴുതിയാൽ ഏതെങ്കിലും സിനിമയിലെ യുദ്ധത്തിന്റെ ഭാഗം മനസ്സിൽ കയറി വരും പിന്നെ തനി കോപ്പി ആവും അതുകൊണ്ടാ ഈ പാർട്ടിൽ ഫൈറ്റ് മാക്സിമം ചെറുതാക്കിയത്.
      പറ്റിപ്പോയ വീഴ്ചകൾ തുടർന്നുള്ള ഭാഗങ്ങളിൽ ക്ലിയർ ചെയ്യാം
      ഒത്തിരി സ്നേഹത്തോടെ ????

  5. അപ്പൂട്ടൻ ?

    സ്നേഹം മാത്രം❤❤❤❤❤ സ്നേഹത്തോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    1. ഒത്തിരി നന്ദി അപ്പൂട്ടാ ……
      ????

Comments are closed.