ഈ സംഭവങ്ങൾക്കു ശേഷം കാലാസുരന്റെ ശക്തികൾ മനസ്സിലാക്കിയ ഈ മൂന്ന് രാജ്യത്തിലേയും ഭരണാധികാരികൾ കാലാസുരനെ എതിർക്കാൻ തുനിഞ്ഞില്ല , കാരണം കാലാസുരൻ ദുഷ്ടമൂർത്തികളെ സ്വീകരിച്ച് വളരെയധികം ശക്തി സ്വീകരിച്ചു കഴിഞ്ഞിരുന്നു ……
വർഷങ്ങൾ കടന്നുപോയി ……..
യുവത്വം എന്ന എല്ലാ കാലവും നിലനിൽക്കാത്ത മനുഷ്യ ജീവിതത്തിലെ അനുഭവം കാലാസുരന്റെ ജീവിതത്തിൽ നിന്നും കൊഴിഞ്ഞ് പോയി …… പ്രായത്തിന്റേതായ ആരോഗ്യപ്രശ്നങ്ങളും കടന്നു കൂടി , മനസ്സിനോടൊപ്പം ശരീരം നിൽക്കാത്ത അവസ്ഥയിലേക്ക് മാറ്റപ്പെട്ടു ….. തന്റെ മനസ്സിലെ ആഗ്രഹങ്ങൾ പൂർത്തിയാക്കാതെ ഈ ഭൂമിയിൽ തനിക്ക് മരണമുണ്ടാകരുത് എന്ന് മനസ്സിലുറപ്പിച്ച കാലാസുരൻ പിതാവ് എഴുത്തോലയിൽ കുറിച്ച് വച്ചിരുന്ന ഏറെ അപകടവും , കഠിനവും ഒരൽപം പോലും പിഴച്ചാൽ അത്യാപത്ത് വരുത്തി വയ്ക്കുന്നതുമായ കൊടും ക്രിയകൾ ചെയ്യാൻ ആരംഭിച്ചു ….
പരകായപ്രവേശത്തിലൂടെ മറ്റൊരാളുടെ യുവത്വം കവർന്നെടുത്ത് കുറച്ച് വർഷങ്ങൾ ഒരു യുവാവിനെ പോലെ ആരോഗ്യവാനായി ജീവിക്കുക എന്നതായിരുന്നു കാലാസുരന്റെ ലക്ഷ്യം . ഒടുവിൽ തന്റെ ആഗ്രഹപ്രകാരം ആ കഠിനമായ കർമ്മത്തിലൂടെ കാലാസുരൻ വീണ്ടും യുവത്വം വീണ്ടെടുത്തു …..
കാലാസുരൻ മരണത്തെ പോലും തോൽപ്പിച്ച് യുവത്വം വീണ്ടെടുത്തു എന്ന് മനസ്സിലാക്കിയ എല്ലാവരും കാലാസുരനെ കൂടുതൽ ഭയപ്പെടാൻ തുടങ്ങി ……
❤️❤️❤️❤️❤️
Waw
Thanks bro
ഈ പാർട്ടും വളരെ നന്നായിരുന്നു എന്നാലും
വളരെ സിംപിൾ ആയി കൊന്ന് കളഞ്ഞല്ലോ
കാലാസുരനെ
♥️♥️♥️
ഒത്തിരി നന്ദി സഹോ ….❣️❣️❣️
?
???
ചേട്ടൻ 2 ആഴ്ച എന്ന് പറഞ്ഞു എന്നാലും ചോദിക്കുക ആണ് എന്ന് വരും ഒന്നും തോന്നരുത് അറിയാൻ ഉള്ള ആകാംഷ കൊണ്ട് ചോദിച്ചതാ തങ്ങളുടെ പ്രശ്നം അറിയില്ലാം എന്നാലും ചോദിക്കണമ് എന്ന് തോന്നി. ഒന്നും തോന്നരുത് ?
സഹോ അടുത്ത വീക്ക് എൻഡിന് മുൻപ് അടുത്ത പാർട്ട് തരാൻ മാക്സിമം ശ്രമിക്കാം (17 തിയതിക്ക് മുൻപ് )
ഞാൻ മൊബൈൽ ഫോണിൽ ആണ് എഴുതുന്നത് ഇപ്പൊ ഫോണും പണി തന്ന് തുടങ്ങി …. ചാർജ് നിൽക്കുന്നില്ല , സർവ്വീസിന് കൊടുക്കണം എങ്കിൽ ചിലപ്പോ ഒന്നോ രണ്ടോ ദിവസം അധികം താമസിക്കും ….
വിച്ചൂസേ ♥️♥️
തകർത്തു എന്നുപറഞ്ഞാൽ തകർത്തടുക്കി…പക്ഷേ ഓടിച്ചു പറഞ്ഞതു പോലെയാണ് ഫീൽ ചെയ്തത് എന്ന് മാത്രം…ബോസ് ഫൈറ്റ് പ്രതീക്ഷിച്ച് എനിക്ക് ടോം ആൻഡ് ജെറി ഫൈറ്റ് ആണ് കിട്ടിയത്…its ok!
ബിൽഡ് അപ്പ് ഒക്കെ വായിച്ചപ്പോൾ ഒരു രണ്ട് മൂന്ന് പാർട്ട് യുദ്ധം പ്രേതീക്ഷിച്ചു ???… സാരമില്ല… യഥാർത്ത ശത്രു കൊട്ടാരത്തിൽ തന്നെ ആണല്ലോ അതുകൊണ്ട് തത്കാലം ക്ഷമിക്കാം…അതും ഇതുപോലെ ഫോർവേർഡ് അടിച്ച് പറയാതെ ഇരുന്നാൽ മതി ?
അപ്പൊ 12 ൽ കാണാം പ്രണയം അല്ലെ… ???
സ്നേഹം മേനോൻ കുട്ടി
ഫൈറ്റ് എഴുതാനുള്ള ഒരു മൂഡില്ലായിരുന്നു സഹോ….. പിന്നെ എഴുതിയാൽ ഏതെങ്കിലും സിനിമയിലെ യുദ്ധത്തിന്റെ ഭാഗം മനസ്സിൽ കയറി വരും പിന്നെ തനി കോപ്പി ആവും അതുകൊണ്ടാ ഈ പാർട്ടിൽ ഫൈറ്റ് മാക്സിമം ചെറുതാക്കിയത്.
പറ്റിപ്പോയ വീഴ്ചകൾ തുടർന്നുള്ള ഭാഗങ്ങളിൽ ക്ലിയർ ചെയ്യാം
ഒത്തിരി സ്നേഹത്തോടെ ????
സ്നേഹം മാത്രം❤❤❤❤❤ സ്നേഹത്തോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
ഒത്തിരി നന്ദി അപ്പൂട്ടാ ……
????