?? അവൾ രാജകുമാരി-11?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 570

 

കാലാസുരൻ തന്റെ രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ ബലമായി പിടിച്ചു കൊണ്ട് പോയി നരബലിയായി അർപ്പിക്കുന്നു എന്നറിഞ്ഞ അമരാപുരിയിലെ രാജാവ് കാലസുരനെ പിടിച്ചു കൊണ്ട് വരാനായി സൈന്യത്തെ അയച്ചുവെങ്കിലും കാലാസുരന്റെ ആജ്ഞ അനുസരിക്കുന്ന പോരാളികളുടെ കയ്യാൽ അവർ ദാരുണമായി കൊല്ലപ്പെട്ടു , അതോടു കൂടി രാജാവിനു പോലും കാലാസുരനെ നേരിടാൻ ധൈര്യമില്ലാതെയായി …..

 

അമരാപുരിയുടെ അതിർത്ഥി പങ്കിടുന്ന സൂര്യഗിരിയിലേയും ചന്ദ്രമംഗലത്തിലേയും ജനങ്ങളെയും തന്റെ വിശ്വാസത്തിലേയ്ക്ക് എത്തിക്കാൻ കാലാസുരൻ ശ്രമിച്ചുവെങ്കിലും ആ പരിശ്രമങ്ങൾ ഫലം കണ്ടില്ല . അതിന്റെ വാശിയിൽ ആ രാജ്യങ്ങളിലെ അതിർത്ഥി പ്രദേശത്ത് വസിക്കുന്ന ജനങ്ങളെ തന്റെ പടയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തുവാനും കുഞ്ഞുങ്ങളെയും കന്യകമാരായ യുവതികളെയും ബലി കൊടുക്കാനായി തട്ടിക്കൊണ്ടുവരാനും ആരംഭിച്ചു .

 

തന്നെ എല്ലവരും ഭയത്തോടെ ബഹുമാനിക്കണമെന്ന അത്യാഗ്രഹത്തിൽ മതിമറന്ന കാലാസുരൻ പല ഹീനമാർഗങ്ങളും സ്വീകരിച്ചു , അതിൽ കൂടുതൽ ഇരയായത് അമരാപുരിയിലെ ജനങ്ങളായിരുന്നു …..

 

കാലാസുരൻ തങ്ങളുടെ രാജ്യത്ത് നടത്തിയ അതിക്രമങ്ങൾക്ക് പകരം വീട്ടാനായി സൂര്യഗിരിയിലെയും ചന്ദ്രമംഗലത്തിലെയും രാജാക്കന്മാർ എല്ലാ ആയുധകലയിലും നൈപുണ്യം നേടിയ യോദ്ധാക്കളെ കാലാസുരനെ വധിക്കാനായി അയച്ചു ….. എന്നാൽ അവർക്ക് കാലാസുരന്റെ പടയാളികളുടെ മുന്നിൽ പിടിച്ചു നിൽക്കാൻ പോലും സാധിച്ചില്ല ……

 

63 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും വളരെ നന്നായിരുന്നു എന്നാലും
    വളരെ സിംപിൾ ആയി കൊന്ന് കളഞ്ഞല്ലോ
    കാലാസുരനെ

    ♥️♥️♥️

  3. ചേട്ടൻ 2 ആഴ്ച എന്ന് പറഞ്ഞു എന്നാലും ചോദിക്കുക ആണ് എന്ന് വരും ഒന്നും തോന്നരുത് അറിയാൻ ഉള്ള ആകാംഷ കൊണ്ട് ചോദിച്ചതാ തങ്ങളുടെ പ്രശ്നം അറിയില്ലാം എന്നാലും ചോദിക്കണമ് എന്ന് തോന്നി. ഒന്നും തോന്നരുത് ?

    1. സഹോ അടുത്ത വീക്ക് എൻഡിന് മുൻപ് അടുത്ത പാർട്ട് തരാൻ മാക്സിമം ശ്രമിക്കാം (17 തിയതിക്ക് മുൻപ് )
      ഞാൻ മൊബൈൽ ഫോണിൽ ആണ് എഴുതുന്നത് ഇപ്പൊ ഫോണും പണി തന്ന് തുടങ്ങി …. ചാർജ് നിൽക്കുന്നില്ല , സർവ്വീസിന് കൊടുക്കണം എങ്കിൽ ചിലപ്പോ ഒന്നോ രണ്ടോ ദിവസം അധികം താമസിക്കും ….

  4. വിച്ചൂസേ ♥️♥️

    തകർത്തു എന്നുപറഞ്ഞാൽ തകർത്തടുക്കി…പക്ഷേ ഓടിച്ചു പറഞ്ഞതു പോലെയാണ് ഫീൽ ചെയ്തത് എന്ന് മാത്രം…ബോസ് ഫൈറ്റ് പ്രതീക്ഷിച്ച് എനിക്ക് ടോം ആൻഡ് ജെറി ഫൈറ്റ് ആണ് കിട്ടിയത്…its ok!

    ബിൽഡ് അപ്പ്‌ ഒക്കെ വായിച്ചപ്പോൾ ഒരു രണ്ട് മൂന്ന് പാർട്ട്‌ യുദ്ധം പ്രേതീക്ഷിച്ചു ???… സാരമില്ല… യഥാർത്ത ശത്രു കൊട്ടാരത്തിൽ തന്നെ ആണല്ലോ അതുകൊണ്ട് തത്കാലം ക്ഷമിക്കാം…അതും ഇതുപോലെ ഫോർവേർഡ് അടിച്ച് പറയാതെ ഇരുന്നാൽ മതി ?

    അപ്പൊ 12 ൽ കാണാം പ്രണയം അല്ലെ… ???

    സ്നേഹം മേനോൻ കുട്ടി

    1. ഫൈറ്റ് എഴുതാനുള്ള ഒരു മൂഡില്ലായിരുന്നു സഹോ….. പിന്നെ എഴുതിയാൽ ഏതെങ്കിലും സിനിമയിലെ യുദ്ധത്തിന്റെ ഭാഗം മനസ്സിൽ കയറി വരും പിന്നെ തനി കോപ്പി ആവും അതുകൊണ്ടാ ഈ പാർട്ടിൽ ഫൈറ്റ് മാക്സിമം ചെറുതാക്കിയത്.
      പറ്റിപ്പോയ വീഴ്ചകൾ തുടർന്നുള്ള ഭാഗങ്ങളിൽ ക്ലിയർ ചെയ്യാം
      ഒത്തിരി സ്നേഹത്തോടെ ????

  5. അപ്പൂട്ടൻ ?

    സ്നേഹം മാത്രം❤❤❤❤❤ സ്നേഹത്തോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    1. ഒത്തിരി നന്ദി അപ്പൂട്ടാ ……
      ????

Comments are closed.