?? അവൾ രാജകുമാരി-11?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 570

 

ഏതാനം നിമിഷങ്ങൾ പിന്നിട്ടതും ചില കാലൊച്ച ശബ്ദങ്ങൾ അവൻ കേട്ടു ….. താഴേയ്ക്ക് നോക്കിയപ്പോയ താൻ ധരിച്ചിരിക്കുന്നത് പോലെയുള്ള വസ്ത്രങ്ങൾ ധരിച്ച കുറച്ച് പേർ ആയുധങ്ങളുമായി വനം മുഴുവൻ തിരയുന്നതാണ് കണ്ടത് .

 

പെട്ടെന്ന് ആദിത്യന്റെ അടുത്തിരുന്ന കഴുകൻ ശബ്ദമുണ്ടാക്കാതെ പറന്നുയർന്നു …… ദൂരെ ഒരു മരത്തിന്റെ കൊമ്പിൽ ഇരുന്ന് താഴെ മുഴുവൻ നിരീക്ഷിക്കുന്ന ആ മൂങ്ങയെ ലക്ഷ്യമാക്കി കഴുകൻ നീങ്ങി . കഴുകൻ തന്നെ ലക്ഷ്യമാക്കി പറന്ന് വരുന്നത് ആ മൂങ്ങ കണ്ടില്ല . പെട്ടെന്ന് തന്നെ കഴുകൻ തന്റെ കൂർത്ത നഖങ്ങൾ ഉള്ള കാലിലെ വിരലുകൾ ഉപയോഗിച്ച് മൂങ്ങയെ കാലിൽ കോർത്തെടുത്ത ശേഷം മുകളിലേയ്ക്ക് പറന്നുയർന്നു . ഒന്ന് ശബ്ദിക്കാൻ പോലും സമയം ലഭിക്കുന്നതിന് മുൻപ് തന്നെ കഴുകൻ തന്റെ രണ്ട് കാലുകളും ഉപയോഗിച്ച് ആ മുങ്ങയുടെ ശരീരത്തിലേയ്ക്ക് വിരലിലെ നഖങ്ങൾ താഴ്ത്തിയിറക്കി മൂങ്ങയെ രണ്ടായി വലിച്ച് കീറിയ ശേഷം അതിനെ ദൂരേയ്ക്ക് വലിച്ചെറിഞ്ഞ് കളഞ്ഞു …….

 

……………………………………………

 

ഹോമകുണ്ഡത്തിന് മുന്നിൽ കണ്ണുകളടച്ച് കർമ്മങ്ങൾ ചെയ്തു കൊണ്ടിരുന്ന കലാസുരൻ വേഗം കണ്ണുകൾ തുറന്നു . അയാളുടെ മുഖത്ത് മുഴുവൻ ദേഷ്യം ഇരച്ചു കയറി ……

 

” നീ എന്റെ ദൂതനെ വലിച്ച് കീറി കാറ്റിൽ പറത്തിയല്ലേ …… നിന്റെയും നിന്റെ യജമാനന്റെയും മരണം എന്റെ കൈ കൊണ്ട് തന്നെയാണ് …… ”

 

കാലാസുരൻ ദേഷ്യം നിറഞ്ഞ ഭാവത്തിൽ പറഞ്ഞു .

 

63 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും വളരെ നന്നായിരുന്നു എന്നാലും
    വളരെ സിംപിൾ ആയി കൊന്ന് കളഞ്ഞല്ലോ
    കാലാസുരനെ

    ♥️♥️♥️

  3. ചേട്ടൻ 2 ആഴ്ച എന്ന് പറഞ്ഞു എന്നാലും ചോദിക്കുക ആണ് എന്ന് വരും ഒന്നും തോന്നരുത് അറിയാൻ ഉള്ള ആകാംഷ കൊണ്ട് ചോദിച്ചതാ തങ്ങളുടെ പ്രശ്നം അറിയില്ലാം എന്നാലും ചോദിക്കണമ് എന്ന് തോന്നി. ഒന്നും തോന്നരുത് ?

    1. സഹോ അടുത്ത വീക്ക് എൻഡിന് മുൻപ് അടുത്ത പാർട്ട് തരാൻ മാക്സിമം ശ്രമിക്കാം (17 തിയതിക്ക് മുൻപ് )
      ഞാൻ മൊബൈൽ ഫോണിൽ ആണ് എഴുതുന്നത് ഇപ്പൊ ഫോണും പണി തന്ന് തുടങ്ങി …. ചാർജ് നിൽക്കുന്നില്ല , സർവ്വീസിന് കൊടുക്കണം എങ്കിൽ ചിലപ്പോ ഒന്നോ രണ്ടോ ദിവസം അധികം താമസിക്കും ….

  4. വിച്ചൂസേ ♥️♥️

    തകർത്തു എന്നുപറഞ്ഞാൽ തകർത്തടുക്കി…പക്ഷേ ഓടിച്ചു പറഞ്ഞതു പോലെയാണ് ഫീൽ ചെയ്തത് എന്ന് മാത്രം…ബോസ് ഫൈറ്റ് പ്രതീക്ഷിച്ച് എനിക്ക് ടോം ആൻഡ് ജെറി ഫൈറ്റ് ആണ് കിട്ടിയത്…its ok!

    ബിൽഡ് അപ്പ്‌ ഒക്കെ വായിച്ചപ്പോൾ ഒരു രണ്ട് മൂന്ന് പാർട്ട്‌ യുദ്ധം പ്രേതീക്ഷിച്ചു ???… സാരമില്ല… യഥാർത്ത ശത്രു കൊട്ടാരത്തിൽ തന്നെ ആണല്ലോ അതുകൊണ്ട് തത്കാലം ക്ഷമിക്കാം…അതും ഇതുപോലെ ഫോർവേർഡ് അടിച്ച് പറയാതെ ഇരുന്നാൽ മതി ?

    അപ്പൊ 12 ൽ കാണാം പ്രണയം അല്ലെ… ???

    സ്നേഹം മേനോൻ കുട്ടി

    1. ഫൈറ്റ് എഴുതാനുള്ള ഒരു മൂഡില്ലായിരുന്നു സഹോ….. പിന്നെ എഴുതിയാൽ ഏതെങ്കിലും സിനിമയിലെ യുദ്ധത്തിന്റെ ഭാഗം മനസ്സിൽ കയറി വരും പിന്നെ തനി കോപ്പി ആവും അതുകൊണ്ടാ ഈ പാർട്ടിൽ ഫൈറ്റ് മാക്സിമം ചെറുതാക്കിയത്.
      പറ്റിപ്പോയ വീഴ്ചകൾ തുടർന്നുള്ള ഭാഗങ്ങളിൽ ക്ലിയർ ചെയ്യാം
      ഒത്തിരി സ്നേഹത്തോടെ ????

  5. അപ്പൂട്ടൻ ?

    സ്നേഹം മാത്രം❤❤❤❤❤ സ്നേഹത്തോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    1. ഒത്തിരി നന്ദി അപ്പൂട്ടാ ……
      ????

Comments are closed.