?? അവൾ രാജകുമാരി-11?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 570

 

ആദിത്യനെ നേരിടാനായി അവന്റെയടുത്തേയ്ക്ക് ആയുധങ്ങളുമായി ഓടിയടുത്ത വനാസുരവംശജരായ പോരാളികൾക്ക് ആ തീവ്രതയേറിയ പ്രകാശത്തിനു മുന്നിൽ പിടിച്ച് നിൽക്കാൻ സാധിച്ച …… അവൾ ആയുധങ്ങൾ താഴെയിട്ട ശേഷം ഇരു കൈകൾ കൊണ്ടും കണ്ണുകൾ പൊത്തിപ്പിടിച്ചു .

 

പീഠത്തിൽ നിന്ന് എണീറ്റ കാലാസുരൻ വാളിൽ നിന്ന് വന്ന പ്രകാശം കണ്ണിൽ പതിച്ചതും കണ്ണുകളടച്ച് അൽപം പുറകോട്ട് നീങ്ങി .

 

വളരെ വേഗത്തിൽ ആദിത്യൻ ആ വാൾ മുന്നിൽ നിന്ന കാലസുരന്റെ നെഞ്ചിലേയ്ക്ക് അവന്റെ ഹൃദയ ഭാഗത്തായി കുത്തിയിറക്കി …… പ്രാണൻ പോകുന്ന വേദനയിൽ കാലാസുരൻ നിലവിളിച്ചു ….. നെഞ്ചിൽ കുത്തിയിറക്കിയ വാൾ പെട്ടെന്ന് തന്നെ ആദിത്യൻ വലിച്ചൂരിയശേഷം കാലാസുരന്റെ കഴുത്തിന് നേരെ വീശി ….. ആ വാൾ വന്ന് പതിച്ചതും കാലസുരന്റെ ഉടലും ശിരസ്സും വേർപെട്ട ശേഷം നിലത്തേയ്ക്ക് മറിഞ്ഞ് വീണു …… അവന്റെ ശരീരത്തിൽ നിന്ന് രക്തം വാർന്നൊഴുകാൻ തുടങ്ങി …….

 

പെട്ടെന്ന് ഒരു ഉഗ്രസ്ഫോടന ശബ്ദത്തോടെ ആ വാളിൽ നിന്നും വളരെയധികം പ്രകാശം പുറപ്പെട്ടു ….. അതിന്റെ തീവ്രതയിൽ കാലാസുരന്റെ അസുരമൂർത്തിയുടെ വിഗ്രഹം പൊട്ടിചിതറി നിലത്ത് വീണു …… ആ പ്രകാശം ആ വനം മുഴുവൻ അതി വേഗം പടർന്നു ….. കാലാസുരന്റെ മായാവലയത്തിൽ അകപ്പെട്ട് പൈശാചിക ശക്തികൾ നിയന്ത്രിച്ചിരുന്ന വനാസുരവംശജരായ അമരാപുരിയിലെ യുവാക്കൾ തൽക്ഷണം ബോധരഹിതരായി കുഴഞ്ഞ് വീണു .

 

63 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും വളരെ നന്നായിരുന്നു എന്നാലും
    വളരെ സിംപിൾ ആയി കൊന്ന് കളഞ്ഞല്ലോ
    കാലാസുരനെ

    ♥️♥️♥️

  3. ചേട്ടൻ 2 ആഴ്ച എന്ന് പറഞ്ഞു എന്നാലും ചോദിക്കുക ആണ് എന്ന് വരും ഒന്നും തോന്നരുത് അറിയാൻ ഉള്ള ആകാംഷ കൊണ്ട് ചോദിച്ചതാ തങ്ങളുടെ പ്രശ്നം അറിയില്ലാം എന്നാലും ചോദിക്കണമ് എന്ന് തോന്നി. ഒന്നും തോന്നരുത് ?

    1. സഹോ അടുത്ത വീക്ക് എൻഡിന് മുൻപ് അടുത്ത പാർട്ട് തരാൻ മാക്സിമം ശ്രമിക്കാം (17 തിയതിക്ക് മുൻപ് )
      ഞാൻ മൊബൈൽ ഫോണിൽ ആണ് എഴുതുന്നത് ഇപ്പൊ ഫോണും പണി തന്ന് തുടങ്ങി …. ചാർജ് നിൽക്കുന്നില്ല , സർവ്വീസിന് കൊടുക്കണം എങ്കിൽ ചിലപ്പോ ഒന്നോ രണ്ടോ ദിവസം അധികം താമസിക്കും ….

  4. വിച്ചൂസേ ♥️♥️

    തകർത്തു എന്നുപറഞ്ഞാൽ തകർത്തടുക്കി…പക്ഷേ ഓടിച്ചു പറഞ്ഞതു പോലെയാണ് ഫീൽ ചെയ്തത് എന്ന് മാത്രം…ബോസ് ഫൈറ്റ് പ്രതീക്ഷിച്ച് എനിക്ക് ടോം ആൻഡ് ജെറി ഫൈറ്റ് ആണ് കിട്ടിയത്…its ok!

    ബിൽഡ് അപ്പ്‌ ഒക്കെ വായിച്ചപ്പോൾ ഒരു രണ്ട് മൂന്ന് പാർട്ട്‌ യുദ്ധം പ്രേതീക്ഷിച്ചു ???… സാരമില്ല… യഥാർത്ത ശത്രു കൊട്ടാരത്തിൽ തന്നെ ആണല്ലോ അതുകൊണ്ട് തത്കാലം ക്ഷമിക്കാം…അതും ഇതുപോലെ ഫോർവേർഡ് അടിച്ച് പറയാതെ ഇരുന്നാൽ മതി ?

    അപ്പൊ 12 ൽ കാണാം പ്രണയം അല്ലെ… ???

    സ്നേഹം മേനോൻ കുട്ടി

    1. ഫൈറ്റ് എഴുതാനുള്ള ഒരു മൂഡില്ലായിരുന്നു സഹോ….. പിന്നെ എഴുതിയാൽ ഏതെങ്കിലും സിനിമയിലെ യുദ്ധത്തിന്റെ ഭാഗം മനസ്സിൽ കയറി വരും പിന്നെ തനി കോപ്പി ആവും അതുകൊണ്ടാ ഈ പാർട്ടിൽ ഫൈറ്റ് മാക്സിമം ചെറുതാക്കിയത്.
      പറ്റിപ്പോയ വീഴ്ചകൾ തുടർന്നുള്ള ഭാഗങ്ങളിൽ ക്ലിയർ ചെയ്യാം
      ഒത്തിരി സ്നേഹത്തോടെ ????

  5. അപ്പൂട്ടൻ ?

    സ്നേഹം മാത്രം❤❤❤❤❤ സ്നേഹത്തോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    1. ഒത്തിരി നന്ദി അപ്പൂട്ടാ ……
      ????

Comments are closed.