ഓപ്പറേഷൻ ഗ്രേറ്റ് വാൾ part 4 (സീസൺ 01 ക്‌ളൈമാക്‌സ്){അപ്പൂസ്} 2671

Views : 93688

ബ്രോസ്….

എന്നെ ഏറ്റവും ബുദ്ധിമുട്ടിച്ച സ്റ്റോറി…. അത്രയധികം റെഫർ ചെയ്യേണ്ടി വന്നു….. സോ ഒരു റിക്വസ്റ്റ് ഉണ്ട്… ഇഷ്ടമായാൽ ഹൃദയം തരണം … ഇല്ലെങ്കിൽ പറയണം…

പിന്നെ… ഇവിടെ കുറെയേറെ എഴുത്തുകാർക്ക് വേണ്ടത്ര സപ്പോർട്ട് കിട്ടുന്നില്ല… നിങ്ങൾക്ക് വേണ്ടി മണിക്കൂറുകൾ ചിലവഴിച്ചു എഴുതുന്നവർക്ക് ഏതാനും നിമിഷം കൊണ്ടു കഥയെക്കുറിച്ചു ജെനുവിന് അഭിപ്രായം പറഞ്ഞ് സപ്പോർട് ചെയ്ത് കൂടെ???

ഹാപ്പി ഈസ്റ്റർ റ്റു ആൾ…

നോട്ട് : ഇതൊരു കഥ മാത്രമാണ്… ഒരുരാജ്യത്തെയോ മതത്തെയോ രാഷ്ട്രീയപാർട്ടികളെയോ നേതാക്കന്മാരെയോ കരി വാരി തെക്കൻ ഉദ്ദേശിച്ചിട്ടില്ല…. കഥ ആയി മാത്രം എടുക്കുക…

♥️♥️♥️♥️

ഓപ്പറേഷൻ ഗ്രേറ്റ് വാൾ പാർട്ട്‌ 4[S1 ക്‌ളൈമാക്‌സ്]

Operation Great Wall Part 4 [S1 Climax] | Author : Pravasi

Previous Part

View post on imgur.com

അധികം വൈകാതെ തന്നെ അതുലിനു കമാന്റിങ് ഓർഡർ ലഭിച്ചു…

ഒരു പക്ഷേ ജീവനോടെ തിരിച്ചെത്താൻ കഴിയില്ലെന്ന് അറിയാമെങ്കിൽ കൂടി മനസ്സിൽ ആവേശം വന്നു നിറയുന്നത് പോലെ… കൈകളിൽ രക്തയോട്ടം വർദ്ധിച്ചു ഞെരമ്പുകൾ തെളിഞ്ഞു നില്കുന്നത് പോലെ….

എല്ലാം കഴിഞ്ഞു അല്പം വിശ്രമിക്കാൻ തുടങ്ങുമ്പോൾ ആണ് വീണ്ടും HO യിലേക്ക് ചെല്ലാനുള്ള വിളി വരുന്നത്….

അവിടെ ചെന്നെത്തുമ്പോളേക്ക് R.A, തിരക്കിട്ടു എങ്ങോട്ടോ പോകാനുള്ള തയ്യാറെടുപ്പിലാണ്….

“സോറി.. ക്യാപ്റ്റൻ,, വി ഹാവ് റ്റു ഗെറ്റ് സം മോർ അപ്രൂവൽസ്… അടുത്ത ഇൻഫർമേഷൻ കിട്ടുന്നത് വരെ വെയിറ്റ് ചെയ്യണം…”

“സോ, പ്രോഗ്രാം ഫോർ റ്റുഡേ???”

ചെറിയൊരു നിരാശ അതുലിന്റെ വാക്കുകളിൽ പ്രകടമായിരുന്നു..

“ഒന്നും പറയാൻ കഴിയില്ല അതുൽ…. എന്തായാലും ബി പ്രിപ്പയെഡ്… പറഞ്ഞത് പോലെ യൂ മേ ബി അവൈലബിൾ ഹിയർ… വിത്ത്‌ വോൾ ടീം ഓഫ് അരിഹാന്ത്….”

“ബട്ട് സർ, വൈകുന്ന ഓരോ നിമിഷവും…..”

രക്ഷകിനെ കുറിച്ച് പറയും മുമ്പ് അതുൽ ചുറ്റും നോക്കി….

“അറിയാം മാൻ… പക്ഷേ, ഇപ്പോൾ അവർ നമ്മുടെ ഒരാക്രമണത്തിനെ ആണ് പ്രതീക്ഷിക്കുന്നത്… സോ, അവർ മറ്റൊന്നിനും മുതിരില്ല… നോക്കട്ടെ അതുൽ,… വിൽ ഇൻഫോം….”

Recent Stories

113 Comments

  1. പഴയ സന്യാസി

    Aashane ithinte 2nd part varum ennu parnjit kandillalo

  2. പ്രവാസി ബ്രോ.. ഇന്നലെയാണ് വായിച്ചത്.. എന്താ പറയാ.. സത്യത്തിൽ പറയാൻ വാക്കുകൾ ഇല്ല എന്ന് വേണം പറയാൻ.. ഇത്ര നാളും എഴുതിയതിൽ നിന്നും വളരെ വെത്യസ്തമായ ഒരു തീം.. കൂടാതെ വായിച്ചു കഴിഞ്ഞപ്പോ നിക്ക് തോന്നിയ ഒരു കാര്യം..

    “രാമനാഥന് സെന്റി മാത്രം അല്ല, ഇതുപോലെ പൊളപ്പൻ വാർ സ്റ്റോറി എഴുതാനും അറിയാം ല്ലേ..?”

    അതാണ് മനസ്സിൽ വന്നത്.. 😁 ഇത് വായിച്ചു എന്നോട് വായിക്കാൻ പറഞ്ഞ ആൾക്ക് സ്നേഹം..
    നന്നായിട്ടുണ്ട് എന്നൊക്കെ പറഞ്ഞാൽ അതൊരു ക്ലിഷേ ഡയലോഗ് ആയിപ്പോകും. ഇതിന് വേണ്ടി എടുത്ത ടൈം, ഇതിലെ ഡാറ്റ കളക്ഷൻ എല്ലാം ഒത്തിരി സമയം എടുത്തിട്ടുണ്ടാകും എന്ന് തോന്നി..
    ഇങ്ങള് മാസ്സ് ആണ് ബ്രോ.. ❤️❤️ ഇനിയും ഇതുപോലെ ഉള്ളത് പ്രതീക്ഷിക്കുന്നു.. വായന വൈകിയതിൽ ക്ഷമ ചോദിക്കുന്നു..
    ഒത്തിരി സ്നേഹത്തോടെ… ❤️

    1. മ്യാൻ 😍😍😍♥️♥️♥️

      ഒരു ആവേശത്തിന് തുടങ്ങി… ബട്ട് പിന്നെ ഒരു ആവേശതിന്നു നിറുത്താൻ പറ്റാതെ പെട്ടു പോയ കഥ ആണ് മാൻ… ഇതിന് കുറച്ചു സ്‌ട്രെസ്‌ എടുത്തു എന്നത് സത്യം.. പക്ഷേ ക്‌ളൈമാക്‌സ് അല്പം കുളമായി എന്നും അറിയാം….

      എന്തായാലും വലിയ പ്രശ്നം ഇല്ലാതെ avasàനിപ്പിക്കാൻ പറ്റി എന്ന് തോന്നുന്നു…

      ബൈ ദി ബൈ ഇതിനൊരു സെക്കന്റ് പാർട്ട്‌ വരും…

      പിന്നെ, ടൈമുണ്ടെങ്കിൽ അവൾ അമേയ എന്നൊരു കട്ജു വായിച്ചോളൂ

      സെന്റി അല്ല.. 😄🤪🤪🤪

  3. അപ്പൂസ്May 6, 2021 at 9:50 pm
    എല്ലാവരോടും….

    ഒരു പാർട്ട് കഴിഞ്ഞു… പക്ഷേ മൂന്ന് പാർട്ട് എങ്കിലും ആയിട്ടേ പബ്ലിഷ് ചെയ്യൂ,.. മുൻപത്തെ ക്‌ളൈമാക്‌സ് പോലെ പറ്റാതെ ഇരിക്കാൻ ആണ്…

    അന്നാ കമന്റിട്ട് രണ്ടു ദിവസം കഴിഞ്ഞപ്പോ എനിക്കും തോന്നി ഞാനല്പം ഓവറായിരുന്നെന്നു. അതിനു മുന്നത്തെ എല്ലാ പാർട്ടിലും വാരി വലിച്ചു കമന്റിട്ടു നിന്നെയൊന്നു പ്രോത്സാഹിപ്പിക്കുക എന്നുള്ള ദുരുദ്ദേശം നിന്നെ സമ്മർദ്ദത്തിലാക്കിയോന്നുള്ളൊരു അശുഭ ചിന്ത മനസ്സിൽ കടന്നു കൂടി. 😞😞😞

    ചിലർക്ക് ആരെങ്കിലും അവരെ എപ്പോഴും നോക്കികൊണ്ടിരുന്നാൽ, അഭിപ്രായം പറഞ്ഞാൽ ടെൻഷനാകും. ഔട്ട്പുട്ട് മോശമാകും. അവരെ അധികം മൈൻഡ് ചെയ്യാതെ ഒറ്റയ്ക്ക് വിട്ടാൽ അവരുടെ ഔട്ട്പുട്ട് മികച്ചതായിരിക്കും. ചിലർ നേരെ തിരിച്ചും. അതിസമ്മർദമുണ്ടായാലേ ഔട്ട്പുട്ട് നിലവാരവും കൂടൂ. വേറെ ചിലവന്മാർ എന്ത് സംഭവിച്ചാലും ഒരു മാറ്റവുമില്ലാതെ എന്നും ഒരേ പോലെ ഔട്ട്പുട്ട് തന്നിരിക്കും 🤪🤪🤪

    ആ ക്ലൈമാക്സ് കണ്ടപ്പോ നിന്നെ ആദ്യ ഗണത്തിൽ കൂട്ടാനാണ് തോന്നിയത്. ക്ലൈമാക്സ് ഉദേശിച്ച നിലവാരത്തിലേക്കുയരാതിരുന്നത് ഞാൻ കാരണമുണ്ടായ സമ്മർദ്ദം കൊണ്ടാണെന്നു തോന്നി. അത് കൊണ്ടാണ് പിന്നെ വന്നു മറുപടിക്കൊരു മറുപടിയിടാതിരുന്നത്. 😔😔😔 അതല്ലാതെ ഇപ്പോഴുള്ള ക്ലൈമാക്സ് മോശമായിപ്പോയി എന്ന് തീർച്ചപ്പെടുത്തിയത് കൊണ്ടല്ല. ഇതും ഓക്കേ, പക്ഷെ ബിൽഡപ്പിനൊത്തുള്ള അവസാനം വന്നിട്ടില്ലാത്തതു കൊണ്ട് മികച്ചതായി കണക്കു കൂട്ടാൻ വയ്യ എന്ന് മാത്രം.

    എന്റെ കാഴ്ചപ്പാടിൽ കഥയുടെ തുടക്കത്തിലുള്ള ഹൈപ്പിനും ബിൽഡപ്പിനുമൊത്തുള്ള ക്ലൈമാക്സ് വന്ന ഒരേയൊരു ഐറ്റം (ഞാൻ വായിച്ചതിൽ) എംകെയുടെ നിയോഗമാണ്. നിയോഗം ഫസ്റ്റ് സീസൺ. അന്ന് കിട്ടിയൊരു കിക്ക്‌ പിന്നൊന്നിലും കിട്ടിയിട്ടില്ല. പിന്നെ പ്രതീക്ഷയുള്ള ഒരെണ്ണമുണ്ട്. പേര് പറഞ്ഞു അവനെയും കൂടെ ടെൻഷനാക്കാൻ വയ്യ. അപ്പൊ അത് എല്ലാവർക്കുമറിയുന്ന ഒരു സീക്രട്ടായിരിക്കട്ടെ..!!🤣🤣🤣

    ബൈ ദി ബൈ ഋഷി അണ്ണോ, ഈ ക്‌ളൈമാക്‌സ് തിരുത്തി ഞാൻ അയച്ചു തരും കേട്ടോ… ഒരു 15 ദിവസം കൊണ്ടു.

    ഇനിയിപ്പോ അതിൽ സമയം മിനക്കെടുത്തണ്ട അപ്പൂസേ. ഒറിജിനലിനൊക്കില്ല റീമിക്‌സും റീമേക്കും. പഴയത് കണ്ടവർക്കും കേട്ടവർക്കും വായിച്ചവർക്കും അതിന്റെ ഒരു ചുവ എപ്പോഴും മനസിലുണ്ടാകും. പുതിയത് വന്നാൽ എല്ലാം കൂടി അവസാനം കൂട്ടുകറിയും കിച്ചടിയും പിന്നെ പച്ചടിയും കൂടെ കുഴച്ചു ചേർത്തത് പോലെയാകും 🤪🤪🤪. ഇതെന്റെ അഭിപ്രായം, ഇനി നിന്റെ ഒരു സംതൃപ്തിക്ക് വേണ്ടിയാണെങ്കിൽ കുഴപ്പമില്ല. കൊണ്ടുവന്നാൽ വീണ്ടും വായിക്കാം. എന്നാലും പഴയ നിരാശ മാറില്ല, അതവിടെ തന്നെ കാണും. അന്ന് പോയ ആ ഫ്ളോയും ത്രില്ലും തിരിച്ചു കിട്ടണമെങ്കിൽ എന്തെങ്കിലും മെമ്മറി ഇറേസിങ് പണികൾ ചെയ്യേണ്ടി വരും 😔😔😔

    1. മ്യാൻ, എന്റെ പ്രശ്നം എന്താണെന്ന് വച്ചാൽ, ചിലപ്പോ ഒരു കഥ എഴുതാനുള്ള മൂഡ് അങ്ങ് പോവും.. പിന്നെ അതവിടെ കിടക്കും… എന്റെ ഹൃദയത്തിന്റെ ഉടമ ർന്നൊരു കഥക്ക് പണി കിട്ടിയത് ആണ്… അതോണ്ട് അങ്ങനെ വരുന്നത് ഒഴിവാക്കാൻ പബ്ലിഷ് ഡേറ്റ് പ്രഖ്യാപിച്ചു…ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോ..

      ബട്ട് ഇച്ചിരി ബിസി, പിന്നേ മിണ്ട് ഔട്ട്‌.. അത്കൊണ്ട് എങ്ങനെയൊക്കെയോ ആയിപോയി ലാസ്റ്റ് പാർട്ട്.. പക്ഷേ,അന്ന് എനിക്ക് തന്നെ ഉറപ്പോന്നും ഇല്ലായിരുന്നു അതിലും നന്നായി എഴുതാൻ ആവുമോ എന്ന്.. ബട്ട് ഇപ്പോൾ തോന്നുന്നുണ്ട് പറ്റുമെന്ന്…

      പിന്നെ, പറഞ്ഞിട്ട് കാര്യമില്ല.. കയ്യിൽ നിന്ന് പോയി…

      പിന്നെ ഇങ്ങളുടെ കമന്റ്… അത് എന്നെ സംബന്ധിച്ച് വളറെ നല്ലത് തന്നെ ആയിരുന്നു…

      ക്‌ളൈമാക്‌സ് വരെ നല്ല പ്രോത്സാഹനം… ക്‌ളൈമാക്‌സ് ആണേൽ ഇങ്ങള് ഗസ്സ് അടിച്ചു പറഞ്ഞ തിരക്കടിച്ചു എഴുതുന്നത് പോലുള്ള എന്റെ മണ്ടത്തരങ്ങൾ വരെ പെർഫെക്ട്..

      അതുകൊണ്ട് ആണ് പറഞ്ഞത് 3 പാർട്ട് എങ്കിലും ആയിട്ടെനിക്കൊരു കോൺഫിഡൻസ് ആയാൽ മാത്രം വരും…

      അതും പത്തു പേജ് മാത്രമുള്ള ടീസർ പോലെ ഒരെണ്ണം ഇട്ടിട്ട് എങ്ങനെ എന്നുള്ള അഭിപ്രായം അറിഞ്ഞ ശേഷം മോശം ആണെങ്കിൽ വേണ്ടെന്ന് വയ്ക്കും

      I appreciate your comments… Genuinely

      1. ആ അവസാനത്തെ വരി ഞാനങ്ങു സീരിയസായിട്ടു എടുക്കുന്നു. അപ്പൊ അടുത്ത സീസണിൽ നിന്റെ വാലിൽ തീ കൊളുത്താൻ വീണ്ടും ഞാനുണ്ടാകും 😎😎😎..

        ചിലപ്പോ ഐഡിയൊന്നു മാറ്റും. ഇത് മോന്റെ പേരാ, എത്ര കാലമാ അവനെയിങ്ങനെ തെറി കേൾപ്പിക്കുക.😥😥😥
        ഇനി അടുത്തവന്റെ പേരിടണം 🤣🤣🤪

        1. അല്ല അതിന് അവന്റെ തന്ത അല്ലെ തുമ്പുന്നത് 🙄🙄 🤣🤣🤣

          1. തുമ്മി ഒരു വഴിയായിക്കാണും.,,

          2. @നൗഫു, ആറാം തമ്പുരാൻ എഴുതിയ രഞ്ജിത്ത് വരെ തുമ്മി പണ്ടാരമടങ്ങി…. തമ്പുരാൻ എന്ന കഥാപാത്രത്തിന്റെ അച്ഛൻ ആയിപോയതിൽ ഖേദിക്കുന്നു എന്നൊരു വാർത്ത കൂടി ഉണ്ട്

          3. അച്ഛൻ അല്ലട.,.., സൃഷ്ടാവ്.,.

          4. അത് മതിയല്ലോ ഊളെ 😄😄

        2. ലാസ്റ്റ് രണ്ടു പാര 🔥🔥🔥

          ഫസ്റ്റ് പാര…

          ഇല്ലെങ്കിൽ ഉള്ളോടത്ത് വന്നു ഇങ്ങോട്ട് വിളിച്ചു കൊണ്ടു വരും

  4. 👑സിംഹരാജൻ

    അടുത്ത സീസൺ തടോ കിളവ

    1. തുടങ്ങി സിംഹവാലൻ കുരങ്ങേ

  5. ഇപ്പോഴാണ് വായിച്ചത്.
    സംഭവം തീ തന്നെ…🔥🔥🔥

  6. ഒറ്റയിരിപ്പിന് വായിക്കാൻ വെച്ചിരിക്കുന്നതുകൊണ്ട് ഞാൻ പിന്നേം വരും അപ്പോൾ ബാക്കി അങ്ങ് തരാം

    1. വോക്കെ മാൻ 😄😍

  7. തുമ്പി 🦋

    Ore oru vishamamee ullu.. nthukond nerathe ith vayichillaa..nkil aa kathirunn vayikunnente aa oru sukham kittiyene… But ningal edtha effort man. I can understand. U r a great warrior…

    1. സീസൺ 2 വരുമ്പോ വായിച്ചോ

  8. മച്ചാനെ പൊളി…….. ❤
    അടുത്ത പാർട്ട്‌ ഉറപ്പായും എഴുതണം plzzzz🙏🙏
    അരിഹാന്തിനു എന്ത് പറ്റി എന്ന് അറിയണം
    Hats off uu for ur effort❤❤❤❤❤❤❤❤❤❤❤❤
    അടുത്ത പാർട്ട്‌ കാണും എന്ന പ്രതീക്ഷയോടെ

    ~blesson

  9. കോവാലൻ

    ❤❤❤ അങ്ങനെ ചൈനക്കാര് ശവമായി… അരിഹാന്തിനു എന്ത് സംഭവിച്ചു മുതലാളി.. അത് എപ്പോ പറയും?

    1. അത് എന്തേലും ഒക്കെ സംഭവിച്ചു അങ്ങ് ജീവിച്ചു പോട്ടേ കുറെ കാലം… 😄😄😄🤪🤪🤪

      ഒരുറപ്പും ഇല്ല മാൻ ഇനിയുമിത് എഴുതുമോ എന്ന്..

      ♥️♥️♥️

  10. ലക്ഷമി

    കുറേ കഷ്ടപ്പെട്ട് ചികഞ്ഞ് എടുത്ത് എഴുതിയതാണെന്ന് മനസിലായി. വളരെ നന്നായിട്ടുണ്ട്. പുതിയതും വളരെ ഇഷ്ടപ്പെട്ടതും ആയ ഒരു കഥാതന്തു തന്നതിനു വളരെ നന്ദി.

    1. യെസ് കുറച്ചു ബുദ്ധിമുട്ടി..

      താങ്ക്സ് ഡിയർ

  11. 👑സിംഹരാജൻ

    പ്രവാസി❤🖤,
    1 week എടുത്ത് വയ്ക്കാനാണ് തോന്നിയത് കാരണം കുറെ സ്റ്റോറിസ് പെന്റിങ് ആയിരുന്നു. ജസ്റ്റ്‌ ഒന്ന് തുടങ്ങാം എന്ന് വെച്ചു വയ്ച്ച. തുടക്കം വയ്ച്ചപ്പോൾ തന്നെ ഒരു ഇംഗ്ലീഷ് വാർ മൂവീസ് കണ്ട ഫീൽ ആണ് പാർട്ട്‌ 1 ഇൽ കണ്ടത്. ഉള്ളത് പറയാല്ലോ എനിക്ക് ഈ ടൈപ്പ് സ്റ്റോറി ഇഷ്ടം അല്ലായിരുന്നു ഞാൻ വയ്ച്ചത് പലതും ബോർ അടുപ്പിച്ച സ്റ്റോറിസ് ആയിരുന്നു… ഇത് അങ്ങനൊന്നുമല്ല എന്ന് ആദ്യ പാർട്ടിൽ തന്നെ മനുസ്സിലായി. വെറുതെ വാരി വലിച്ചല്ല ഇതിനായിട്ട് കുറെ കഷ്ടപ്പെട്ട് എന്ന് നല്ലോണം മനുസ്സിലായി അതിന്റെ പ്രെതിഫലനം ഓരോ വാക്കിലും ഇവിടെ കാണാൻ കഴിഞ്ഞു എന്നത് വളരെ പ്രെസക്തമായ കാര്യമാണ്!!!
    മിലിട്ടറി രഹസ്യം ആരും അറിയരുത് എന്നാൽ മീഡിയ and സമൂഹം അറിയരുത് എന്നൊരു കാഴ്ചപ്പാടിൽ ആയിരുന്നു ഞാൻ വിചാരിച്ചു വെച്ചത് എന്നാൽ
    സ്വന്തം കമ്പിലെ ആൾക്കാർക്ക് പോലും അറിയാത്ത കാര്യങ്ങളല്ലേ ഇവിടെ ക്യാപ്ടൻ അജയ് സൂക്ഷിച്ചത്. കടലിനടിയിൽ ഉള്ള രഹസ്യ
    മിസൈൽ സ്റ്റോർ സ്ഥലത്ത് അജയ് പോകുന്നതിനായി പ്രേമോഷൻ കിട്ടിയില്ല എന്ന പേരിൽ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചു അങ്ങോട്ട് പോയതൊക്കെ ഒരു രോമാഞ്ചം തന്നെ ♥️. അതുപ്പോലെ ഓരോ കാര്യങ്ങളും അത്രക്ക് ഞെട്ടിക്കുന്ന തരത്തിലുള്ളത് തന്നെ ആയിരുന്നു.
    ഒരു എഴുത്ത് കാരൻ എന്ന നിലയിൽ നിങ്ങളോടിപ്പോൾ അല്പസ്വല്പം ബഹുമാനം ഒക്കെ തോന്നുന്നുണ്ട് 🤭 കാരണം ഇതിനായിട്ട് കുറെ സെർച്ച്‌ ചെയ്തിട്ടുണ്ട് എന്നതിൽ എനിക്ക് യാതൊരു സംശയവും ഇല്ല.
    ഓരോ ഷിപ്പ് കളുടെ റെഡ്ഡർ സിസ്റ്റത്തെ പറ്റിയൊക്കെ പറയുമ്പോൾ (ഹീറ്റ് വെച്ചും, സൗണ്ട് വെച്ചും, അത് ചലിക്കുമ്പോൾ ഉള്ള വേവ്കളും ഒക്കെ ) സത്യത്തിൽ ഇതൊക്കെ ഉണ്ടെന്നു എനിക്കൊരു തോന്നൽ കാരണം ഞാൻ കണ്ടതിൽ എല്ലാ മുങ്ങിയല്കപ്പലുകൾക്കും പുറമെ നടക്കുന്നത് എങ്ങനെ കാണാൻ കഴിയുന്നു എന്നൊരു സംശയം ഇതിലൂടെ തീർന്നു അത് സ്റ്റോറിക്ക് വേണ്ടി രൂപകരിച്ച സൃഷ്ടി ആണെങ്കിൽ കൂടി അതെനിക്ക് അങ്ങനെ വിശ്വസിക്കാനാണ് ഇപ്പോൾ ഇഷ്ടം.അത്രമേൽ അതൊക്കെ ഒരു വായനക്കാൻ എന്ന നിലക്ക് എന്നെ സ്വാതീനിച്ചിട്ടുണ്ട്.
    അതുപോലെ ഒരു കിഴ്ജീവന കാരനോട് എങ്ങനെ പെരുമാറണം എങ്ങനെ ഒരു സുഹൃത്തായി എന്നാൽ സ്വന്തം നില മറക്കാതെ കെയർ ചെയ്യാം എന്ന് ക്യാപ്ടൻ അജയ്യിൽ നിന്നും മനുസ്സിലാക്കാൻ കഴിഞ്ഞു എന്നത് വേറെരു ശ്രെദ്ധിക്കേണ്ട കാര്യമാണ്.
    തന്റെ മരണം മുന്നിൽ കണ്ടത് കൊണ്ടാകാം അതുലിനെ ശേഷമുള്ള യുദ്ധ നീകത്തിനായി സ്വന്തം അന്തർവഹിനിയിൽ നിന്നും പറഞ്ഞു വിട്ടതും അടുത്ത ഷിപ്പിലേക്ക് ക്യാപ്ടൻ പതവി കൊടുത്തതും. അതുലിനു ക്യാപ്ടൻ അജയ്യേ പോലൊരു നിലവാരമുള്ള ആളുടെ അസിസ്റ്റന്റ് ആണെന്നൊരു അഭിമാനം, അജയ്യ് എത്രത്തോളം മുകളിലാണെന്നു വയ്ക്കുന്നവർക്ക് അജയ്യോട് ഒരു ആരാധന തോന്നിയിരിക്കും ( എനിക്ക് തോന്നി) എന്ന് സംശയമില്ല❤
    എന്നാലും 2 പേരുടെയും മരണം ശെരിക്കും നൊമ്പരപ്പെടുത്തുന്ന ഒന്ന് തന്നെയാണ്. അടുത്ത ഭാഗം എഴുതണം എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്. ഇങ്ങനൊക്കെ ഒരു കഥ അപൂർവമായേ സൃഷ്ടിയിൽ ഒള്ളൂ അതുകൊണ്ട് വയ്ക്കുന്നവർക്ക് ഇതുപോലുള്ള കഥകളിൽ മനസ്സിനെ വേറൊരു വികാരത്തിൽ എത്തിക്കാൻ കഴിയും എന്നതിൽ തീർത്തും സംശയമില്ല=
    അതാണ് നിങ്ങളുടെ കഷ്ടപ്പാടിന് ഉള്ള പ്രെതിഫലം….
    ഇനി പറഞ്ഞു വെറുപ്പിക്കുന്നില്ല അടുത്ത ഭാഗത്തിനായി അല്പം കാത്തിരിക്കാൻ തയ്യാറാണ് ആലോചിച്ചൊരു തീരുമാനം എടുക്കുക
    സ്നേഹം

    ❤🖤❤🖤

    1. സിങ്ക രായാവേ എനിക്ക് എപ്പോളും തോന്നിയത് ഈ കഥക്ക് റൊമാന്റിക് കഥകളുടെ ഫീൽ കിട്ടില്ല എന്നും വായിക്കാൻ വലിയ രസം കാണില്ല എന്നുമാണ്…

      പിന്നെ, മിലിറ്ററി സീക്രട്ട്, അവൻ പോയത് ഒക്കെ ചുമ്മാ വച്ചു കീച്ചിയത് ആണ്… ഏത് ലെവൽ വരെ സീക്രട്ട് കാത്തു സൂക്ഷികുമോ എന്തോ..

      പിന്നെ മാൻ ഈ റഡാർ സിസ്റ്റം ഒക്കെ ഉള്ളത് ആണ് കെട്ടോ.. ബട്ട് ഞാൻ പറഞ്ഞ റോബോട്ട് പോലുള്ള സംഗതി ഒന്നും ഉണ്ടാവില്ല..

      പിന്നെ അടുത്ത ഭാഗം… പെട്ടന്ന് ഒന്നും ഉണ്ടാവിക്.. ചിലപ്പോൾ ഒരിക്കലും…

      അടുത്ത് പാർട്ടിൽ കാണാം മ്യാൻ… 😍😍😄 ഇഷ്ടം 😍😍♥️

      1. 👑സിംഹരാജൻ

        ❤🖤❤🖤

  12. സൂര്യൻ

    Range നു വെളിയിൽ നിന്ന സബ് എങ്ങനാ തകരുന്നത്. അരിഹന്തിനേ കുറിച്ചു പറഞ്ഞതു൦ climaxil ശരിയായില. I think u change it in a next as a dream that see someone😃. But good work yar.👍

    1. മ്യാൻ… ആദ്യം പറഞ്ഞത്.. സത്യത്തിൽ ഓർമ ഇല്ല.. പക്ഷേ നിഷേധിക്കുന്നില്ല… പിന്നെ അരിഹാന്തിനെ പറ്റി.. എന്താണ് ശരിയാവാത്തത് എന്ന് മനസിലായില്ല..

      താങ്ക്സ് 😍😍മാൻ

  13. Evideyum kk yilum ulla korach kadhakal nhn vayichittund ath vech mathram parayatte love emotional story type writteril ninnu oru versatile writerilekkulla parakaaya pravesham annu enik kaanan pattunnath…. to the xtreme level…. oro kadhayum vayikkunna aalk feel cheyyanam kadhaakaran parayunnathenthaanenn…. ee kappalukalk naduvil nhanaanu ullathennanu enik thonnettullath…. epm oru full load machine gun enk thannal nhan ottak povum chinayilekk kollum ellathinem…. ningalde oro storiesilum etharathilla impact aanu enik eth vare feel cheythittullath….. oro varikaliloodem nhan sancharikkunna poleyanu thonnyath…. orupad arivullavark nalla reethiyil vilayiruthaanavum nhn ente parimithamaya arivum hrudayam thottathum vechanu vilayiruthunnath adhav enk feel cheythath parayunnath…. versatile versatile versatile…. enthum vazhangum 💫 ee storyy ezhuthaan edtha effortinu…. abinanthanagal…. pls continue the nxt…. all the very best…. orupad sneham❤️✌️jai hind💪

    1. മ്യാൻ… ഇങ്ങളുടെ കമന്റുകൾ ചിലതൊക്കെ ഓർമയിൽ ഉണ്ട്.. പിന്നെ, ഇങ്ങള് പറയുന്ന പോലെ ഒരു സംഭവം ഒന്നും അല്ല എന്ന് എനിക്ക് അറിയാം കെട്ടോ
      പിന്നെ versatile ആണെന്ന് ഒന്നും പറയാൻ കഴിയില്ല… ഒറു മാസ് ആക്ഷൻ ഒന്നും എനിക്ക് വഴങ്ങില്ല…

      എന്തായാലും ഈ കഥയും നല്ല ഫീൽ കിട്ടി അല്ലോ

      താങ്ക്സ് മാൻ… ഇഷ്ടം ♥️

  14. അങ്ങനെ വന്നല്ലേ… വരല്ലേ വരല്ലേ പെട്ടെന്നൊന്നും വരല്ലെന്നു വിചാരിച്ചാ ഓടിച്ചാടി വരും.. വഴിക്കണ്ണുമായി കാത്തുകാത്തിരുന്നാ തോന്നിയപോലെ വരും 😥😥😥

    നന്നായി സമയമെടുത്ത് പൊലിപ്പിക്കാനുള്ള സത്ബുദ്ധി പ്രവാസിക്ക് ഉണ്ടാവണേ എന്നയൊരൊറ്റ അത്യാഗ്രഹത്തിന്റെ പുറത്താണ് പെട്ടെന്നൊന്നും വരണ്ടാന്നാഗ്രഹിച്ചത്… 😇😇😇 ഒടുക്കം എല്ലാം നമ്മ കരുതിയ പോലെ തന്നെ പെട്ടെന്ന് തീർക്കാനുള്ള തത്രപ്പാടിനിടയിൽ പലതും പറയാതെ വിട്ടു ഒടുക്കം മുങ്ങിയതും പൊങ്ങിയതും തീരത്തണഞ്ഞതും കാണാതെപോയതുമായി പലതിനും വലിയ തുമ്പില്ലാതെ പോവുകേം ചെയ്തു 😣😣😣

    💠 📖📖📖 ഉള്ളടക്കം

    ക്ലൈമാക്സിനെ ഉദ്വേഗജനകമായ ആദ്യ ഭാഗവും ആദ്യഭാഗത്തെ ഹൈപ്പിനൊത്തുയരാതെ പോയ രണ്ടാം ഭാഗവും എന്നാക്കി തിരിക്കാം

    ആദ്യ ഇരുപതു പേജുകൾ ഉഷാറായി.. പ്ലാനിങ്, അതിനിടയിലെ സംഭാഷങ്ങൾ എല്ലാം അടിപൊളിയായിരുന്നു. തന്നെക്കൊണ്ട് പറ്റുന്നപോലെ പൊളിച്ചിട്ടുണ്ട്.

    രാഷ്‌ട്രപതി ഭവനിലെ മൊത്തം സീനുകൾ 🔥🔥🔥

    സിബിജിയെ കുറിച്ചുള്ള വിവരണങ്ങൾ 👌👌👌

    “നമ്മൾ യുദ്ധം ചെയ്യും സർ… ഒരാളുടെയും സഹായം വേണ്ട…. അല്ലെങ്കിൽ ഞാനീ തൊപ്പി ഊരി വച്ചു ഗോതമ്പു നടാൻ ഇറങ്ങിക്കോളാം…”

    “വേണ്ടി വന്നാൽ ഞാനുമുണ്ടാകും അവസാനവിമാനത്തിലെ പൈലറ്റ് ആയി പറക്കാൻ….”

    മാസ്സ് 🔥🔥🔥

    അപൂർവം ചില യുദ്ധപ്രഭുക്കളുടെ രാജ്യങ്ങളൊഴികെ ലോകത്തെ ഒരു രാജ്യവും അതിന്റെ സൈന്യവും യുദ്ധം ആഗ്രഹിക്കുന്നില്ല. ഒരു വലിയ കുടുംബം പോലെ കഴിയുന്ന സൈന്യത്തിൽ ഒരു ചെറിയ യുദ്ധമുണ്ടാകുന്ന മുറിവുകളും നഷ്ടങ്ങളും അത്രത്തോളമാണ്.. പ്രശ്ന പരിഹാരത്തിൽ അവസാനത്തെ വഴിയാണെങ്കിലും യുദ്ധം തുടങ്ങിക്കഴിഞ്ഞാൽ പിന്നെ അതിന്റെ സ്പിരിറ്റ് ഒന്ന് വേറെതന്നെയാണ്.. ആ സ്പിരിറ്റും വീറും മനസിലാക്കാൻ ഈ രണ്ടു ഡയലോഗുകൾ ധാരാളം..

    അന്തർവാഹിനികളുടെ സ്ഥാനവും എണ്ണവും അവയുടെ സീക്വൻസും എളുപ്പത്തിൽ മനസിലാക്കാൻ ആരെയും സഹായിക്കുന്ന രണ്ടു ഇമേജുകൾ 🔥🔥🔥 💖💖💖 👌👌👌 👏👏👏

    രണ്ടാംപകുതിയിലെ ആദ്യത്തെ പത്തു പേജുകൾ അടിപൊളിയായിരുന്നു, ശരിക്കും പറഞ്ഞാൽ മൊത്തത്തിൽ അടിപൊളി എന്ന് തന്നെ പറയാമെങ്കിലും പേജ് മുപ്പതു കഴിഞ്ഞപ്പോ പിടിവിട്ടുപോയപോലെ ഒരു ഫീൽ. പിന്നെ ആരൊക്കെ മുങ്ങി ആർക്കൊക്കെ അടി കിട്ടി, എവിടുന്നു ടോർപിഡോ വന്നു നമ്മൾ എങ്ങോട്ടൊക്കെ വിട്ടു, അപ്പുറത്ത് 93 ആണൊ 39 ആണോ എന്നൊക്കെ മനസിലാക്കാൻ ലാബിലിരുന്നു പ്രാക്ടീസ് ചെയ്യാൻ പോകുന്നെനു മുന്നേ ചെയ്യുന്ന റഫ് ഡ്രോയിങ് ചെയ്യേണ്ടി വന്നു 😯😯😯😪😪😪

    അവസാനത്തെ ആ കത്തിച്ചുപോക്കിൽ രസച്ചരടുകൾ തുടരെ മുറിഞ്ഞു..!! ഒരുപാട് സങ്കടവും ദേഷ്യവും ഇടകലർന്നു വന്നു ..!!!😭😠😭😠😭😠

    💠 ✍✍✍ ചുരുക്കിപ്പറഞ്ഞാൽ

    ഈ കഥയ്ക്കൊരു ഏറ്റവും മികച്ച അവസാനം എന്നതിലുപരി എത്രയും പെട്ടെന്ന് തീർത്ത് ഒന്ന് പുറത്തു കടക്കണം എന്ന രീതിയിൽ എഴുതിയത് വല്ലാതെ നിരാശപ്പെടുത്തി കേട്ടോ.. 😞😞😞 ഒരു നൂറു പേജിൽ വിവരിച്ചാലും തീരില്ല ഇതിന്റെ ക്ലൈമാക്സ്, അതിനുള്ള പടക്കോപ്പുണ്ടായിരുന്നു.. 😣😣😣

    ആദ്യത്തെ മൂന്നു പാർട്ടിലും പിന്നെ ക്ലൈമാക്സിന്റെ ആദ്യഭാഗത്തും മുഴുവൻ കഷ്ടപെട്ടത് ഇതിനായിരുന്നോ? 😪😪😪

    ഇത്രയൊക്കെയാണെങ്കിലും എനിക്ക് നിന്റെ പ്രശ്നങ്ങൾ മനസിലാകും. കുടുംബം, ജോലി, മറ്റു പ്രശ്നങ്ങൾ മൂലമുള്ള സമ്മർദ്ദങ്ങളിൽ നിന്നും ഒരാശ്വാസത്തിനായി ചെയ്യുന്ന കഥയെഴുത്ത് അതിനേക്കാൾ വലിയ തലവേദനയാകുന്ന സാഹചര്യം.. അതുകൊണ്ടെനിക്ക്, അത് കൊണ്ട് മാത്രം… കാര്യമായ പരാതികളില്ല പരിഭവങ്ങളില്ല… ഇത്രയെങ്കിലും കിട്ടിയല്ലോ എന്നൊരു സന്തോഷം കുറച്ചെങ്കിലുമുണ്ട് 🤗🤗🤗

    നിന്റെ അധ്വാനത്തിനും ഇതിത്രയും വരെ കൊണ്ടെത്തിച്ചതിനും ഒരു ബിഗ് ഹഗ് 🤗🤗🤗 🤝🤝🤝 ആൻഡ് ബിഗ് ഷവർ ഓഫ് ലവ് 💖💖💖💖💖💖💖

    💠 📃📃📃 ചില രസകരമായ വസ്തുതകൾ

    ഇന്ന് വരെ നൽകപ്പെട്ട 21 പീവിസികളിൽ (പരംവീർ ചക്ര) ഒരെണ്ണം പോലും നേവിക്കു കിട്ടിയിട്ടില്ല. ഇത്തവണ രണ്ടെണ്ണം കൊടുത്ത് അതിൽ ഒരു തീർപ്പുണ്ടാക്കിയതിൽ, അവരുടെ കാത്തിരിപ്പിനൊരവസാനമുണ്ടാക്കിയതിൽ വളരെയധികം സന്തോഷമായി .. 🤣🤣🤣

    💠 👨‍🎓👨‍🎓👨‍🎓 താത്വികമായ ഒരവലോകനം

    നൂറിനടുത്ത് അന്തർവാഹിനികളുള്ള ചൈനീസ് നേവിക്ക് പത്തെണ്ണം പോയത് വലിയ നഷ്ടമാണെങ്കിലും ആകെയുള്ള 17ൽ നാലെണ്ണം നഷ്ടപെട്ട നമുക്കിത് ശതമാനക്കണക്കിൽ നഷ്ടം… എങ്കിലും വലിയ സാങ്കേതിക വിദ്യയുടെ പരിമിതിയില്ലാതെ നടത്തിയ പോരാട്ടവീര്യത്തിലും ഭാവിയിലെ ആധുനികവൽക്കരണത്തിനു ഗതിവേഗം പകരാൻ സഹായകരമായേക്കാവുന്ന ഓപ്പറേഷൻ എന്ന നിലയിൽ നോക്കുമ്പോൾ ലാഭം..

    ഓപ്പറേഷൻ വിജയ് ഉണ്ടായിരുന്നില്ലെങ്കിൽ നമ്മുടെ സേനകൾ ഇന്നത്തെ നിലവാരത്തിൽ പോലും ആധുനികവൽക്കരിക്കപ്പെടുകയില്ലായിരുന്നു എന്നത് സത്യം.. പക്ഷെ ആ ഒരൊറ്റ ഓപ്പറേഷനിൽ നമുക്ക് നഷ്ടപെട്ടത് ഒറ്റൊരുപാട് യുവ സൈനികരെയാണ്… അതാണ് അതിന്റെ നഷ്ടവും

    ഇവിടെ INS അരിഹന്ത്‌ പോയത് ഏറ്റവും വലിയ നഷ്ടം..

    വി വൺ ദി ബാറ്റിൽ ആൻഡ് ദി വാർ ഈസ് സ്റ്റിൽ ഓൺ .. 🔥🔥🔥

    💠 💥💥💥 സീസൺ ഫൈനൽ വെർഡിക്ട്

    വലിയൊരു ക്യാൻവാസിൽ വളരെയധികം ഗവേഷണം ചെയ്തു സമയമെടുത്ത് പറയേണ്ട പ്രമേയമായിരുന്നു. അത് ഞാൻ ഒന്നാം ഭാഗത്തിലെ കമന്റിൽ സൂചിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് വന്ന രണ്ടുപാർട്ടും പിന്നെ ക്ലൈമാക്സ് ഭാഗത്തിന്റെ തുടക്കവും അങ്ങനത്തെ ഒരു സൂചനയാണ് തന്നത്, പക്ഷെ തുടക്കത്തിലേ പ്ലാനിങ് വേറെ അത് കഴിഞ്ഞുള്ള എക്സിക്യൂഷൻ വേറെ.. 😏😏😏 അഖിലേന്ത്യാ സമ്മേളനത്തിനുള്ള പ്ലാനിങ്ങും ലോക്കൽ സമ്മേളന നടത്തിപ്പും എന്നൊക്കെ വേണമെങ്കിൽ രാഷ്രീയ ഭാഷയിൽ പറയാം 🤭🤭🤭 തിരഞ്ഞെടുപ്പ് സമയമായതു കൊണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്ലാനിങ് കഴിഞ്ഞു വെറും പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തിയ പോലെയായിന്നും പറയാം 😂😂😂

    മികച്ച എപ്പിസോഡ് 3… നിരാശപ്പെടുത്തിയ ഭാഗം ക്ലൈമാക്സ്…

    ഇവിടെ ആരും കൈവെക്കാത്ത ഒരു വിഷയം, അത് ഇനിയും എത്രയോ മികച്ചതാക്കാമായിരുന്നെങ്കിലും ഇപ്പൊ കൊണ്ടെത്തിച്ചിരിക്കുന്ന അവസ്ഥ ഒട്ടും മോശമല്ല മറിച്ച് നന്നായിട്ടുണ്ട് എന്ന് നിസംശയം പറയാം 😍😍😍 💖💖💖

    സ്ഥിരം വഴികളിൽനിന്നും മാറി ഇങ്ങനെയൊരു വിഷയം കൈകാര്യം ചെയ്യാൻ കാണിച്ച ധൈര്യത്തിന് 👏👏👏 🙇‍♂️🙇‍♂️🙇‍♂️ 💖💖💖💖💖💖

    💠 ❓❓❓ സീസൺ 2

    അതുലും അജയും ലാംബയും സത്യദാസും പിന്നെ അശുതോഷും.. ഇവരെല്ലാം പോയി … തിരിച്ചു രണ്ടാം സീസണിൽ വരാൻ ആരെങ്കിലും ബാക്കിയുണ്ടെങ്കിൽ ഇവരുടെയൊക്കെ മക്കളോ മരുമകളോ ബന്ധുക്കാരോ ആവും.. 😁😁😁
    അപ്പോളും മിസ്റ്ററിയിൽ ഉള്ള അരിഹാന്തിനെ കുറിച്ചുള്ള അന്വേഷണം എങ്ങും എത്താതെ കിടന്നിരുന്നു…

    പിന്നെ ഈ സീസണിൽ ബാക്കിയായ INS രക്ഷകും പിന്നെ UWLBM ഇൻസ്റ്റാളേഷനും..

    ഇതാണ് അടുത്ത സീസണുള്ള കച്ചിത്തുരുമ്പെങ്കിൽ 👍👍👍 പക്ഷെ ഓരോ വരിയും മികച്ചതാക്കാൻ കഷ്ടപെടാനും തല പുകയ്‌ക്കാനും നീ തയ്യാറാണെങ്കിൽ ഞാൻ ഇതുപോലെ അന്നും കൂടെയുണ്ടാകും… 😑😑😑

    ഇനി ഇവരൊന്നുമില്ലാതെ ഒരു സീസൺ സാധ്യമോ എന്ന് ചോദിച്ചാൽ സാധ്യം. പക്ഷെ ഇങ്ങനെയാണിനിയും വരാൻ പോകുന്നതെങ്കിൽ എന്റെയഭിപ്രായത്തിൽ അടുത്ത സീസൺ വേണ്ട…!!! 😑😑😑

    💖💖💖

    1. മ്യാൻ, ഇങ്ങള്kk മറുപടി ഫുൾ ബോധം ഉള്ളപ്പോൾ തരാം…

      Now ഔട്ട്‌ completly. U no ഈസ്റ്റർ

    2. മുനി വര്യോ…

      നിങ്ങള് ഒരാളുടെ കമന്റ് മാത്രം എക്സ്പെക്ട് ചെയ്തു ആണ് എഴുതിയെ എന്ന് പറയാം…

      കൊറേ കാര്യങ്ങൾ ഉണ്ട്…. ഇങ്ങള് രണ്ടു ഭാഗം ആക്കി തിരിച്ചത് പോലെ ഞാനും പറയാം… ആദ്യത്തെ ഭാഗങ്ങൾ.. ഓരോ ദിവസവും സമയം കിട്ടുന്നത് അനുസരിച്ചു എഴുതുന്നത്… ഞാൻ ആണേൽ ഒരു കഥ മനസ്സിൽ ഉണ്ടേൽ വളരെ കുറച്ചു വച്ചു എഴുതി എഴുതി മൂഡ് കേറിയാൽ ഒറ്റ ദിവസം പത്തും ഇരുപതും പേജ് എഴുതും… അതേപോലെ മൂഡ് ആയത് ഇതിന് ഒരു മൺഡേ ആണ്… അപ്പോൾ വന്ന കോൺഫിഡൻസിൽ പകുതി മാത്രം എഴുതി ആണ് ഷെഡ്യൂൾ ചെയ്തു വച്ചേ… ബട്ട് 2 ഡെയ്സ് ബിസി ആയി പോയി….

      പിന്നെ ഒരു വെപ്രാളം ആയിരുന്നു… എങ്ങനെ ഒക്കെയോ ആണ് തീർത്തെ… എഴുതുന്ന എനിക്കും ഇങ്ങള് പറഞ്ഞ പോലെ ഏതൊക്കെ സബ് എന്ന് കൺഫ്യുഷൻ ഉണ്ടായിരുന്നു…..

      പക്ഷേ എനിക്ക് ഇതിലും നന്നാക്കാമായിരുന്നോ എന്നൊന്നും അറിയില്ല കെട്ടോ…

      പിന്നെ ആണ് ഇമേജ് കൾ… രാത്രി പതിനൊന്നു മണിക്ക് ഞാൻ ബിസി ആയിട്ട് കൂടി തമ്പുരാൻ ചെയ്തത് ആണ്…. എന്തിന്.. അവൻ ആണ് ഒരു ഫോട്ടോ ആഡ് ചെയ്തത് കൂടി… പക്ഷേ ഞാൻ ചത്താലും ആ ഊളക്ക് നന്ദി പറയൂല… 🤪🤪🤪

      പിന്നെ, മ്യാൻ, പിന്നെ ഉള്ള രസകരമായ വസ്തുത… സത്യത്തിൽ നെവിക്ക് അത് കിട്ടാൻ വലരെ പാടാണ് എന്നാണ് തോന്നുന്നേ… കടലിൽ ഒരു വാർ ഇനി നടക്കില്ല എന്നാണ് എനിക്ക് തോന്നുന്നേ… ബട്ട് കടലിൽ മേധാവിത്വം പുലർത്തിയെ മതിയാവൂ എന്ന് മാത്രം…

      താത്വികമായ അവലോകനം…

      ശതമാനം നോക്കിയാൽ നഷ്ടം ആണെങ്കിൽ കൂടി അവരുടെ സബുകളും ആയി ഇങ്ങനെ ഒരു വാർ നടന്നാൽ ഇത്ര എങ്കിലും ഇന്ത്യ നഷ്ടം സഹിക്കേണ്ടി വരുവന്നാണ് എനിക്ക് തോന്നുന്നേ…

      ബൈ ദി ബൈ… അരിഹാന്ത് സ്റ്റിൽ മിസ്റ്ററി മാത്രമാണ്…

      പിന്നെ സീസൺ 2..

      ഒള്ളത് പറയാമല്ലോ വാർ ഇനിയും എഴുതാൻ എനിക്ക് ധൈര്യമില്ല… ശരിക്കും ഒരു വാർ എഴുതാൻ ഉള്ള കപ്പാസിറ്റി ഒന്നുമില്ല മാൻ എനിക്ക്… . എഴുതുന്നു എങ്കിൽ അരിഹാന്തിന് എന്ത് സംഭവിച്ചു…. അവർക്ക് നേരിടേണ്ടി വരുന്ന challenge… ഒരു പക്ഷേ ഒരു ത്രില്ലെർ…. രണ്ടു ഐഡിയാസ് ഉണ്ട് എങ്ങനെ പോവണം എന്ന്… ബട്ട് കോൺഫിഡൻസ് ആയിട്ടില്ല…
      സോ ചാൻസ് കുറവ്…

      പിന്നെ ഒരു കാര്യം കൂടി… ഞാൻ ഒരു നിർമാല്യം എന്നാ സ്റ്റോറി എഴുതിയിട്ടുണ്ട്… അതിന്റെ ഫസ്റ്റ് പാർട്ട് നായകൻ അന്യ സംസ്ഥാനത്ത് നിന്ന് വരുന്നത് ആണ്… അതിന് വേണ്ടി എഴുതിയ കഥ ആണ് ഇത്… ഒരു ദുർബ്ബല നിമിഷത്തിൽ വന്ന അബദ്ധം ആണ് വേറെ ഒരു കഥ ആക്കിയത്….. ബട്ട് കുറെ ബുദ്ധിമുട്ടി എങ്കിലും ഞാൻ ആസ്വദിച്ചു എഴുതും നിങ്ങളുടേത് പോലുള്ള സപ്പോർട്ടും..

      താങ്ക്സ് മാത്രം… കൂടെ പ്രതീക്ഷിച്ചു നിരാശപെടുത്തിയതിന് സോറിയും…

    3. പിന്നെ മിക്കവാറും ഇനി ഒരു ഷോർട്ട് സ്റ്റോറി ആവും… ചെറിയ റൊമാന്റിക്, ജീവിതങ്ങൾ ഒക്കെ ടാഗ് വരുന്നത്.. നിർബന്ധിക്കുന്നില്ല.. ഈ catagory വായിക്കാത്തത് കൊണ്ടു… ബാറ്റ് ടൈം ഉണ്ടേ വായിച്ചാൽ ഇത്പോലെ ഉള്ള റിവ്യൂ.. തെറ്റുകൾ ചൂണ്ടി കാണുക്കുന്നത് പോലത്തെ. തരിക… 😍♥️
      ഇഷ്ടം മാൻ

  15. അങ്ങനെ വന്നല്ലേ… വരല്ലേ വരല്ലേ പെട്ടെന്നൊന്നും വരല്ലെന്നു വിചാരിച്ചാ ഓടിച്ചാടി വരും.. വഴിക്കണ്ണുമായി കാത്തുകാത്തിരുന്നാ തോന്നിയപോലെ വരും 😥😥😥

    നന്നായി സമയമെടുത്ത് പൊലിപ്പിക്കാനുള്ള സത്ബുദ്ധി പ്രവാസിക്ക് ഉണ്ടാവണേ എന്നയൊരൊറ്റ അത്യാഗ്രഹത്തിന്റെ പുറത്താണ് പെട്ടെന്നൊന്നും വരണ്ടാന്നാഗ്രഹിച്ചത്… 😇😇😇 ഒടുക്കം എല്ലാം നമ്മ കരുതിയ പോലെ തന്നെ പെട്ടെന്ന് തീർക്കാനുള്ള തത്രപ്പാടിനിടയിൽ പലതും പറയാതെ വിട്ടു ഒടുക്കം മുങ്ങിയതും പൊങ്ങിയതും തീരത്തണഞ്ഞതും കാണാതെപോയതുമായി പലതിനും വലിയ തുമ്പില്ലാതെ പോവുകേം ചെയ്തു 😣😣😣

    📖📖📖 ഉള്ളടക്കം

    ക്ലൈമാക്സിനെ ഉദ്വേഗജനകമായ ആദ്യ ഭാഗവും ആദ്യഭാഗത്തെ ഹൈപ്പിനൊത്തുയരാതെ പോയ രണ്ടാം ഭാഗവും എന്നാക്കി തിരിക്കാം

    ആദ്യ ഇരുപതു പേജുകൾ ഉഷാറായി.. പ്ലാനിങ്, അതിനിടയിലെ സംഭാഷങ്ങൾ എല്ലാം അടിപൊളിയായിരുന്നു. തന്നെക്കൊണ്ട് പറ്റുന്നപോലെ പൊളിച്ചിട്ടുണ്ട്.

    രാഷ്‌ട്രപതി ഭവനിലെ മൊത്തം സീനുകൾ 🔥🔥🔥

    സിബിജിയെ കുറിച്ചുള്ള വിവരണങ്ങൾ 👌👌👌

    “നമ്മൾ യുദ്ധം ചെയ്യും സർ… ഒരാളുടെയും സഹായം വേണ്ട…. അല്ലെങ്കിൽ ഞാനീ തൊപ്പി ഊരി വച്ചു ഗോതമ്പു നടാൻ ഇറങ്ങിക്കോളാം…”

    “വേണ്ടി വന്നാൽ ഞാനുമുണ്ടാകും അവസാനവിമാനത്തിലെ പൈലറ്റ് ആയി പറക്കാൻ….”

    മാസ്സ് 🔥🔥🔥

    അപൂർവം ചില യുദ്ധപ്രഭുക്കളുടെ രാജ്യങ്ങളൊഴികെ ലോകത്തെ ഒരു രാജ്യവും അതിന്റെ സൈന്യവും യുദ്ധം ആഗ്രഹിക്കുന്നില്ല. ഒരു വലിയ കുടുംബം പോലെ കഴിയുന്ന സൈന്യത്തിൽ ഒരു ചെറിയ യുദ്ധമുണ്ടാകുന്ന മുറിവുകളും നഷ്ടങ്ങളും അത്രത്തോളമാണ്.. പ്രശ്ന പരിഹാരത്തിൽ അവസാനത്തെ വഴിയാണെങ്കിലും യുദ്ധം തുടങ്ങിക്കഴിഞ്ഞാൽ പിന്നെ അതിന്റെ സ്പിരിറ്റ് ഒന്ന് വേറെതന്നെയാണ്.. ആ സ്പിരിറ്റും വീറും മനസിലാക്കാൻ ഈ രണ്ടു ഡയലോഗുകൾ ധാരാളം..

    അന്തർവാഹിനികളുടെ സ്ഥാനവും എണ്ണവും അവയുടെ സീക്വൻസും എളുപ്പത്തിൽ മനസിലാക്കാൻ ആരെയും സഹായിക്കുന്ന രണ്ടു ഇമേജുകൾ 🔥🔥🔥 💖💖💖 👌👌👌 👏👏👏

    രണ്ടാംപകുതിയിലെ ആദ്യത്തെ പത്തു പേജുകൾ അടിപൊളിയായിരുന്നു, ശരിക്കും പറഞ്ഞാൽ മൊത്തത്തിൽ അടിപൊളി എന്ന് തന്നെ പറയാമെങ്കിലും പേജ് മുപ്പതു കഴിഞ്ഞപ്പോ പിടിവിട്ടുപോയപോലെ ഒരു ഫീൽ. പിന്നെ ആരൊക്കെ മുങ്ങി ആർക്കൊക്കെ അടി കിട്ടി, എവിടുന്നു ടോർപിഡോ വന്നു നമ്മൾ എങ്ങോട്ടൊക്കെ വിട്ടു, അപ്പുറത്ത് 93 ആണൊ 39 ആണോ എന്നൊക്കെ മനസിലാക്കാൻ ലാബിലിരുന്നു പ്രാക്ടീസ് ചെയ്യാൻ പോകുന്നെനു മുന്നേ ചെയ്യുന്ന റഫ് ഡ്രോയിങ് ചെയ്യേണ്ടി വന്നു 😯😯😯😪😪😪

    അവസാനത്തെ ആ കത്തിച്ചുപോക്കിൽ രസച്ചരടുകൾ തുടരെ മുറിഞ്ഞു..!! ഒരുപാട് സങ്കടവും ദേഷ്യവും ഇടകലർന്നു വന്നു ..!!!😭😠😭😠😭😠

    ✍✍✍ ചുരുക്കിപ്പറഞ്ഞാൽ

    ഈ കഥയ്ക്കൊരു ഏറ്റവും മികച്ച അവസാനം എന്നതിലുപരി എത്രയും പെട്ടെന്ന് തീർത്ത് ഒന്ന് പുറത്തു കടക്കണം എന്ന രീതിയിൽ എഴുതിയത് വല്ലാതെ നിരാശപ്പെടുത്തി കേട്ടോ.. 😞😞😞 ഒരു നൂറു പേജിൽ വിവരിച്ചാലും തീരില്ല ഇതിന്റെ ക്ലൈമാക്സ്, അതിനുള്ള പടക്കോപ്പുണ്ടായിരുന്നു.. 😣😣😣

    ആദ്യത്തെ മൂന്നു പാർട്ടിലും പിന്നെ ക്ലൈമാക്സിന്റെ ആദ്യഭാഗത്തും മുഴുവൻ കഷ്ടപെട്ടത് ഇതിനായിരുന്നോ? 😪😪😪

    ഇത്രയൊക്കെയാണെങ്കിലും എനിക്ക് നിന്റെ പ്രശ്നങ്ങൾ മനസിലാകും. കുടുംബം, ജോലി, മറ്റു പ്രശ്നങ്ങൾ മൂലമുള്ള സമ്മർദ്ദങ്ങളിൽ നിന്നും ഒരാശ്വാസത്തിനായി ചെയ്യുന്ന കഥയെഴുത്ത് അതിനേക്കാൾ വലിയ തലവേദനയാകുന്ന സാഹചര്യം.. അതുകൊണ്ടെനിക്ക്, അത് കൊണ്ട് മാത്രം… കാര്യമായ പരാതികളില്ല പരിഭവങ്ങളില്ല… ഇത്രയെങ്കിലും കിട്ടിയല്ലോ എന്നൊരു സന്തോഷം കുറച്ചെങ്കിലുമുണ്ട് 🤗🤗🤗

    നിന്റെ അധ്വാനത്തിനും ഇതിത്രയും വരെ കൊണ്ടെത്തിച്ചതിനും ഒരു ബിഗ് ഹഗ് 🤗🤗🤗 🤝🤝🤝 ആൻഡ് ബിഗ് ഷവർ ഓഫ് ലവ് 💖💖💖💖💖💖💖

    📃📃📃 ചില രസകരമായ വസ്തുതകൾ

    ഇന്ന് വരെ നൽകപ്പെട്ട 21 പീവിസികളിൽ (പരംവീർ ചക്ര) ഒരെണ്ണം പോലും നേവിക്കു കിട്ടിയിട്ടില്ല. ഇത്തവണ രണ്ടെണ്ണം കൊടുത്ത് അതിൽ ഒരു തീർപ്പുണ്ടാക്കിയതിൽ, അവരുടെ കാത്തിരിപ്പിനൊരവസാനമുണ്ടാക്കിയതിൽ വളരെയധികം സന്തോഷമായി .. 🤣🤣🤣

    👨‍🎓👨‍🎓👨‍🎓 താത്വികമായ ഒരവലോകനം

    നൂറിനടുത്ത് അന്തർവാഹിനികളുള്ള ചൈനീസ് നേവിക്ക് പത്തെണ്ണം പോയത് വലിയ നഷ്ടമാണെങ്കിലും ആകെയുള്ള 17ൽ നാലെണ്ണം നഷ്ടപെട്ട നമുക്കിത് ശതമാനക്കണക്കിൽ നഷ്ടം… എങ്കിലും വലിയ സാങ്കേതിക വിദ്യയുടെ പരിമിതിയില്ലാതെ നടത്തിയ പോരാട്ടവീര്യത്തിലും ഭാവിയിലെ ആധുനികവൽക്കരണത്തിനു ഗതിവേഗം പകരാൻ സഹായകരമായേക്കാവുന്ന ഓപ്പറേഷൻ എന്ന നിലയിൽ നോക്കുമ്പോൾ ലാഭം..

    ഓപ്പറേഷൻ വിജയ് ഉണ്ടായിരുന്നില്ലെങ്കിൽ നമ്മുടെ സേനകൾ ഇന്നത്തെ നിലവാരത്തിൽ പോലും ആധുനികവൽക്കരിക്കപ്പെടുകയില്ലായിരുന്നു എന്നത് സത്യം.. പക്ഷെ ആ ഒരൊറ്റ ഓപ്പറേഷനിൽ നമുക്ക് നഷ്ടപെട്ടത് ഒറ്റൊരുപാട് യുവ സൈനികരെയാണ്… അതാണ് അതിന്റെ നഷ്ടവും

    ഇവിടെ INS അരിഹന്ത്‌ പോയത് ഏറ്റവും വലിയ നഷ്ടം..

    വി വൺ ദി ബാറ്റിൽ ആൻഡ് ദി വാർ ഈസ് സ്റ്റിൽ ഓൺ .. 🔥🔥🔥

    💥💥💥 സീസൺ ഫൈനൽ വെർഡിക്ട്

    വലിയൊരു ക്യാൻവാസിൽ വളരെയധികം ഗവേഷണം ചെയ്തു സമയമെടുത്ത് പറയേണ്ട പ്രമേയമായിരുന്നു. അത് ഞാൻ ഒന്നാം ഭാഗത്തിലെ കമന്റിൽ സൂചിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് വന്ന രണ്ടുപാർട്ടും പിന്നെ ക്ലൈമാക്സ് ഭാഗത്തിന്റെ തുടക്കവും അങ്ങനത്തെ ഒരു സൂചനയാണ് തന്നത്, പക്ഷെ തുടക്കത്തിലേ പ്ലാനിങ് വേറെ അത് കഴിഞ്ഞുള്ള എക്സിക്യൂഷൻ വേറെ.. 😏😏😏 അഖിലേന്ത്യാ സമ്മേളനത്തിനുള്ള പ്ലാനിങ്ങും ലോക്കൽ സമ്മേളന നടത്തിപ്പും എന്നൊക്കെ വേണമെങ്കിൽ രാഷ്രീയ ഭാഷയിൽ പറയാം 🤭🤭🤭 തിരഞ്ഞെടുപ്പ് സമയമായതു കൊണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്ലാനിങ് കഴിഞ്ഞു വെറും പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തിയ പോലെയായിന്നും പറയാം 😂😂😂

    മികച്ച എപ്പിസോഡ് 3… നിരാശപ്പെടുത്തിയ ഭാഗം ക്ലൈമാക്സ്…

    ഇവിടെ ആരും കൈവെക്കാത്ത ഒരു വിഷയം, അത് ഇനിയും എത്രയോ മികച്ചതാക്കാമായിരുന്നെങ്കിലും ഇപ്പൊ കൊണ്ടെത്തിച്ചിരിക്കുന്ന അവസ്ഥ ഒട്ടും മോശമല്ല മറിച്ച് നന്നായിട്ടുണ്ട് എന്ന് നിസംശയം പറയാം 😍😍😍 💖💖💖

    സ്ഥിരം വഴികളിൽനിന്നും മാറി ഇങ്ങനെയൊരു വിഷയം കൈകാര്യം ചെയ്യാൻ കാണിച്ച ധൈര്യത്തിന് 👏👏👏 🙇‍♂️🙇‍♂️🙇‍♂️ 💖💖💖💖💖💖

    ❓❓❓ സീസൺ 2

    അതുലും അജയും ലാംബയും സത്യദാസും പിന്നെ അശുതോഷും.. ഇവരെല്ലാം പോയി … തിരിച്ചു രണ്ടാം സീസണിൽ വരാൻ ആരെങ്കിലും ബാക്കിയുണ്ടെങ്കിൽ ഇവരുടെയൊക്കെ മക്കളോ മരുമകളോ ബന്ധുക്കാരോ ആവും.. 😁😁😁
    അപ്പോളും മിസ്റ്ററിയിൽ ഉള്ള അരിഹാന്തിനെ കുറിച്ചുള്ള അന്വേഷണം എങ്ങും എത്താതെ കിടന്നിരുന്നു…

    പിന്നെ ഈ സീസണിൽ ബാക്കിയായ INS രക്ഷകും പിന്നെ UWLBM ഇൻസ്റ്റാളേഷനും..

    ഇതാണ് അടുത്ത സീസണുള്ള കച്ചിത്തുരുമ്പെങ്കിൽ 👍👍👍 പക്ഷെ ഓരോ വരിയും മികച്ചതാക്കാൻ കഷ്ടപെടാനും തല പുകയ്‌ക്കാനും നീ തയ്യാറാണെങ്കിൽ ഞാൻ ഇതുപോലെ അന്നും കൂടെയുണ്ടാകും… 😑😑😑

    ഇനി ഇവരൊന്നുമില്ലാതെ ഒരു സീസൺ സാധ്യമോ എന്ന് ചോദിച്ചാൽ സാധ്യം. പക്ഷെ ഇങ്ങനെയാണിനിയും വരാൻ പോകുന്നതെങ്കിൽ എന്റെയഭിപ്രായത്തിൽ അടുത്ത സീസൺ വേണ്ട…!!! 😑😑😑

    💖💖💖

    1. ഫോര്മാറ്റിങ് പണിയായി, ഇതൊന്നു ദലിത് ചെയ്യാവോ? ഞാൻ മാറ്റിയിടാം 😯😯😯

    2. ഫോര്മാറ്റിങ് ശരിയാക്കി മേലെ വീണ്ടും ഇട്ടിട്ടുണ്ട്.. ഈ മൂന്നു കമന്റും ഡിലീറ്റ് ചെയ്തേക്കണേ 😊😊😊

    3. മ്യാൻ im സോറി, ഇഫ്. നോട്ട് റ്റു ലെവൽ.. ആൻഡ് not റ്റു ലെവൽ I നോ

      1. ബാക്കി പിന്നെ

      2. മാനെ, എന്റെയീ കമന്റ് ദലിത് ചെയ്തേക്ക്, അതിൽ ഫോര്മാറ്റിങ് പ്രശ്നങ്ങൾ ഉണ്ട്… എല്ലാ ശരിയാക്കി ഒരെണ്ണം മേലെയിട്ടിട്ടുണ്ട്. 😊😊😊

        1. യില്ല. അത് അത് കണ്ട്. അതിനു റിപ്ലൈ തന്നോളാ.
          ഇപ്പൊ ഒടുക്കത്തെ മൂഡ് ആണ് ഞാൻ. സോ പിന്നെ കാണാം 😍♥️

          1. 😁😁😁

  16. ഏട്ടാ വായ്ക്കാൻ വൈകി.. അതിനു ക്ഷമ..
    War scene ഓക്കേ അടിപൊളി ആയിരുന്നു.. കുറച് പേരുകൾ തമ്മിൽ confusing ആയിരുന്നു എന്നിരുന്നാലും യൂവർ effort mind blown.. അത്രെ ഇരുന്ന ചെകന്നിട്ടുണ്ട് എന്ന് മനസിലായി.. ആൻഡ് ഇതൊക്കെ ഞങ്ങൾക്ക് വേണ്ടി ആണെന്ന് ഓർകുമ്പോ നന്ദി.. അത് മാത്രേ എനിക്ക് പറയാനുള്ളൂ..
    ആൻഡ് once again thankyou for giving us a story like this .
    സ്നേഹത്തോടെ❤️❤️

    1. സെച്ചീ.. തെറിച്ചു വിളിക്കല്ലേ കേട്ടോ..
      പിന്നെ പേരുകളുടെ കൺഫ്യൂഷൻ.. എനിക്കും ഉണ്ടായിരുന്നു അതോണ്ട് ഞാനും പേര് പറയാതെ കുറെ ഇടതു ഡിസൈൻഷൻ പറഞ്ഞു എസ്‌കേപ്പ് ആയി..

      പിന്നെ.. എന്തുവാ ഇഷ്ടം. 😍😍♥️♥️

  17. കുട്ടപ്പൻ

    ഒന്നും പറയാനില്ല 🔥.

    എപ്പോഴത്തെയും പോലെ ഇത്തവണയും ഒരേ പൊളി.

    ഓരോ യുദ്ധത്തിനും പറയാൻ ഒത്തിരി നഷ്ടങ്ങളുടെ കണക്കുകളുണ്ടാവും.
    അങ്ങനെയല്ല… ഓരോ യുദ്ധവും നഷ്ടങ്ങൾ മാത്രമാണ് വരുത്തിവെക്കുന്നത്.

    നിങ്ങളുടെ ഹാർഡ്‌വർക്കിനെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല.
    നല്ലപോലെ റീസെർച്ച് ചെയ്തിട്ടുണ്ടെന്ന് വായിക്കുമ്പോൾ മനസിലാവുന്നുണ്ട്.

    ആത് കഥയെ മികച്ചതാക്കി എന്നതിൽ സംശയമില്ല.

    അരിഹാന്ത്!!!

    2nd സീസൺ വേണം ഉറപ്പായും. അത് നിങ്ങൾക്കാവിശ്യമായ സമയമെടുത്തു മാത്രം എഴുതിയാൽ മതി. ❤

    1. മ്യാൻ.. ആദ്യനെ ഒരു താങ്ക്സ് 😍♥️

      പിന്നെ യുദ്ധം.. നഷ്ടങ്ങളുടെ കണക്കെടുപ്പ്… അത് വിട്…

      ബൈ ദി ബൈ, സ്റ്റോറി അതിന്റെ ഹാർഡ് വർക്ക്.. ഉണ്ട് നന്നായി..

      പിന്നെ S2.. ഒരു ഹോപും വേണ്ട…..
      ഇഷ്ടം മാൻ 😍♥️♥️😍

  18. ചെമ്പരത്തി

    പ്രവാസി ബ്രോ…….വാക്കുകൾ നിഷ്പ്രഭമാകുന്ന ചില സന്ദര്ഭങ്ങൾ ഉണ്ട്……അങ്ങനെ ഒന്നിലാണ് ഞാനിപ്പോൾ…. എങ്ങനെ ആണ് നിങ്ങളെ വാക്കുകളിലൂടെ അഭിനന്ദിക്കേണ്ടത് എന്നെനിക്കറിയില്ല……ഞാൻ എന്ത് പറഞ്ഞാലും അത് താങ്കൾ എടുത്ത അധ്വാനത്തിന്മേൽ വീണ ആയിരക്കണക്കിന് പൂവിതളുകളിൽ ഒന്ന് മാത്രമേ ആകൂ…..
    ഒത്തിരിയേറെ ഇഷ്ടമായി…..
    എങ്കിലും പറഞ്ഞു നിർത്തിയതിൽ അധികം, പറയാനുണ്ട് എന്നറിയാം അത് കൊണ്ട് തന്നെ s2വിനു വേണ്ടി കാത്തിരിക്കും….. എല്ലാ നിഗൂഢതകളെയും കാറ്റിൽ പറത്തി സർവസംഹാരി ആയി അരിഹന്ത് തിരിച്ചു വരുന്നതിനു വേണ്ടി ……❤❤❤❤❤❤🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺😍😍😍😍😍😍😍😍😍😍😍😍💕💕💕😘😘😘😘😘😘😘😘😘😘

    1. ഹി ചെമ്പരത്തി ബ്രോ…

      താങ്ക്സ് 😍😍

      നല്ല പണി എടുത്തു.. എന്തായാലും അതോണ്ട് തന്നെ പറയാം… ഈ കഥക്ക്മി ക്കവാറും ഇനി ഒരു തിരിച്ചു വരവ്ണ്ടാവില്ല കുട്ട്യേ…

      S1 എന്നൊക്ക എഴുതി ഇട്ടു എന്ന് മാത്രം… ഇനിയും ഇത്രയും പണി എടുക്കാണ് വയ്യ

  19. Thanks for your hard work and effort ❣️..kadha as usual nannayirunu

    1. താങ്ക്സ് മാൻ 😍♥️

  20. ഏക - ദന്തി

    are u a spy named പറവ അസി ?

    1. അല്ല ബ്രോ. സീരിയസ്ലി അറിയും ഇല്ല ഈ പറഞ്ഞ പറവ അസിയെ 😄

    2. പാവം പൂജാരി

      കിടിലൻ. എത്രത്തോളം സ്ട്രൈനെടുത്തു,പലതും റെഫർ ചെയ്തെഴുതിയ ഒരു ക്ലാസ്സിക്. അഭിനന്ദനങ്ങൾ.
      മിസ്റ്ററിയിലേക്ക് ആഴ്ന്നുപോയ അരിഹാന്തും പോരാളികൾക്കും എന്ത് സംഭവിച്ചു? ഇതേ സ്‌ട്രെങ്ത്തിൽ ഇതിന്റെ രണ്ടാം ഭാഗവും പ്രതീക്ഷിക്കുന്നു.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com