?? അവൾ രാജകുമാരി-11?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 570

 

” ഹ …… ഹാ……… ഹ ……… അവൻ എത്തി എന്നെ കൊല്ലാൻ പിറന്നവൻ .മ് പോകൂ …… അവനെ ജീവനോടെ ഇവിടെ എത്തിക്കൂ ….. ”

 

കാലാസുരൻ തന്റെ പോരാളികളിൽ ചിലരോട് ആജ്ഞാപിച്ചു …. അവർ വേഗം തന്നെ ആയുധങ്ങളുമായി അവിടെ നിന്ന് തിരിച്ചു .

 

” മഹാ പുരോഹിതാ …… പൂജകൾ ആരംഭിക്കട്ടെ …. ഇന്ന് എന്റെ മരണം എന്ന അതിർ വരമ്പിനെ തുടച്ച് മാറ്റുന്ന ….. പ്രക്യതിയുടെ നിയമം പോലും മാറ്റിയെഴുതുന്ന ദിവസമാണ് ….. ഇന്ന് മുതൽ ഞാൻ അജയ്യനാണ് മരണമില്ലാത്തവൻ ….. ഹാ…… ഹ…… ”

 

കാലാസുരൻ മന്ത്രവാദിയോട് പറഞ്ഞ ശേഷം അട്ടഹസിക്കാൻ ആരംഭിച്ചു .

 

കാലാസുരൻ വലതു കൈ മുന്നിലേയ്ക്ക് നീട്ടിയതും ആ മൂങ്ങ പറന്ന് അവന്റെ കൈയ്യിൽ വന്നിരുന്നു .

 

” മ് പോകൂ ….. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിച്ച് മടങ്ങിവരൂ …… ”

 

കാലാസുരൻ മൂങ്ങയുടെ കണ്ണുകളിലേയ്ക്ക് നോക്കിക്കൊണ്ട് പറഞ്ഞു . ഉടനെ തന്നെ ആ മൂങ്ങ ദൂരേയ്ക്ക് പറന്നുയർന്നു …….

 

……………………………………………

 

ആദിത്യൻ ആ വനത്തിനുള്ളിലേയ്ക്ക് പ്രവേശിച്ചു . അരണ്ട വെളിച്ചം മാത്രമുള്ള ഒരു പൈശാചികത തോന്നിപ്പിക്കുന്ന ആ വനത്തിനുള്ളിലൂടെ ആദിത്യൻ മുന്നോട്ട് നടന്ന് നീങ്ങി . പെട്ടെന്ന് കഴുകൻ തിരികെ പറന്ന് അവന്റെ തോളിൽ വന്നിരുന്ന ശേഷം ക്ലീ ………. ക്ലീ ………. ക്ലീ ………. എന്ന് മരത്തിന്റെ മുകളിലേയ്ക്ക് നോക്കി പതിയെ ശബ്ദിക്കാൻ തുടങ്ങി . കഴുകൻ പറഞ്ഞതു മനസ്സിലാക്കിയ ആദിത്യൻ വേഗം തന്നെ വലിയ ഒരു മരത്തിനു മുകളിലേയ്ക്ക് ഉയരത്തിൽ കയറി ശേഷം ഒരു കൊമ്പിൽ ശബ്ദമുണ്ടയാക്കാതെ ഇരുന്നു അവന്റെ അടുത്തായി ആ കൊമ്പിൽ കഴുകനും .

 

63 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും വളരെ നന്നായിരുന്നു എന്നാലും
    വളരെ സിംപിൾ ആയി കൊന്ന് കളഞ്ഞല്ലോ
    കാലാസുരനെ

    ♥️♥️♥️

  3. ചേട്ടൻ 2 ആഴ്ച എന്ന് പറഞ്ഞു എന്നാലും ചോദിക്കുക ആണ് എന്ന് വരും ഒന്നും തോന്നരുത് അറിയാൻ ഉള്ള ആകാംഷ കൊണ്ട് ചോദിച്ചതാ തങ്ങളുടെ പ്രശ്നം അറിയില്ലാം എന്നാലും ചോദിക്കണമ് എന്ന് തോന്നി. ഒന്നും തോന്നരുത് ?

    1. സഹോ അടുത്ത വീക്ക് എൻഡിന് മുൻപ് അടുത്ത പാർട്ട് തരാൻ മാക്സിമം ശ്രമിക്കാം (17 തിയതിക്ക് മുൻപ് )
      ഞാൻ മൊബൈൽ ഫോണിൽ ആണ് എഴുതുന്നത് ഇപ്പൊ ഫോണും പണി തന്ന് തുടങ്ങി …. ചാർജ് നിൽക്കുന്നില്ല , സർവ്വീസിന് കൊടുക്കണം എങ്കിൽ ചിലപ്പോ ഒന്നോ രണ്ടോ ദിവസം അധികം താമസിക്കും ….

  4. വിച്ചൂസേ ♥️♥️

    തകർത്തു എന്നുപറഞ്ഞാൽ തകർത്തടുക്കി…പക്ഷേ ഓടിച്ചു പറഞ്ഞതു പോലെയാണ് ഫീൽ ചെയ്തത് എന്ന് മാത്രം…ബോസ് ഫൈറ്റ് പ്രതീക്ഷിച്ച് എനിക്ക് ടോം ആൻഡ് ജെറി ഫൈറ്റ് ആണ് കിട്ടിയത്…its ok!

    ബിൽഡ് അപ്പ്‌ ഒക്കെ വായിച്ചപ്പോൾ ഒരു രണ്ട് മൂന്ന് പാർട്ട്‌ യുദ്ധം പ്രേതീക്ഷിച്ചു ???… സാരമില്ല… യഥാർത്ത ശത്രു കൊട്ടാരത്തിൽ തന്നെ ആണല്ലോ അതുകൊണ്ട് തത്കാലം ക്ഷമിക്കാം…അതും ഇതുപോലെ ഫോർവേർഡ് അടിച്ച് പറയാതെ ഇരുന്നാൽ മതി ?

    അപ്പൊ 12 ൽ കാണാം പ്രണയം അല്ലെ… ???

    സ്നേഹം മേനോൻ കുട്ടി

    1. ഫൈറ്റ് എഴുതാനുള്ള ഒരു മൂഡില്ലായിരുന്നു സഹോ….. പിന്നെ എഴുതിയാൽ ഏതെങ്കിലും സിനിമയിലെ യുദ്ധത്തിന്റെ ഭാഗം മനസ്സിൽ കയറി വരും പിന്നെ തനി കോപ്പി ആവും അതുകൊണ്ടാ ഈ പാർട്ടിൽ ഫൈറ്റ് മാക്സിമം ചെറുതാക്കിയത്.
      പറ്റിപ്പോയ വീഴ്ചകൾ തുടർന്നുള്ള ഭാഗങ്ങളിൽ ക്ലിയർ ചെയ്യാം
      ഒത്തിരി സ്നേഹത്തോടെ ????

  5. അപ്പൂട്ടൻ ?

    സ്നേഹം മാത്രം❤❤❤❤❤ സ്നേഹത്തോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    1. ഒത്തിരി നന്ദി അപ്പൂട്ടാ ……
      ????

Comments are closed.