?? അവൾ രാജകുമാരി-11?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 570

 

” നിന്റെ ഈ ജന്മത്തിൽ നീ ചെയ്ത് തീർക്കേണ്ട കർമ്മങ്ങളിൽ ഒന്നു മാത്രമാണ് കാലാസുരനെ വധിച്ച് ആ നാടിന് രക്ഷ കൊടുക്കുക എന്നത് …… നൂറ്റാണ്ടുകളായി അവൻ ഇരയെ കാത്തിരിക്കുന്ന വന്യമൃഗത്തെപ്പോലെ നിന്നെയും കാത്ത് ആ ഉൾവനത്തിൽ കഴിയുകയാണ് . അവൻ തന്നെ നിന്നെ അവിടെ എത്തിക്കാൻ നിന്റെ പ്രീയപ്പെട്ടവളെ പിടിച്ചു കൊണ്ട് പോയി …… ഈ ആയുധം അതിന്റെ ലക്ഷ്യം പൂർത്തിയാക്കി കഴിഞ്ഞാൽ അതിനുശേഷമുള്ള ഒരു അമാവാസി ദിനത്തിൽ നീ തന്നെ ഇവ ഭൂമിയിൽ എത്തിചേർന്ന സ്ഥലത്ത് നിർമ്മിച്ച ആ സൂര്യ ക്ഷേത്രത്തിൽ സമർപ്പിക്കുക ……

 

നിന്റെ നിയോഗം നീ പൂർത്തീകരിച്ചു കഴിഞ്ഞാൽ പിന്നെ നീ ആദിത്യനല്ല …. ആദി സൂര്യനാണ് , പിന്നെ നീ സ്വതന്ത്രനാണ് നിനക്കു തന്നെ നിന്റെ ജീവിതം തിരഞ്ഞെടുക്കാം , നിന്റെ ചിന്തകൾക്കനുസരിച്ച് സ്വയം പ്രവർത്തിക്കം .. പക്ഷെ സൂര്യഗിരിയുടെ രാജപദവി അത് നിനക്ക് അന്യമായിരിക്കും കാരണം നിന്റേതെന്ന് പറയാൻ ഇപ്പോൾ അവിടെ ആരും തന്നെയില്ല ….. പിന്നെ ബാക്കിയൊക്കെ വിധിയാണ് തടുക്കാനാകാത്ത വിധി …… ”

 

ആദിത്യൻ ആ സന്യാസി പറയുന്ന ഓരോ വാക്കുകളും സസൂക്ഷ്മം ശ്രവിച്ചു ……

 

” നീ നേരിടാൻ പോകുന്നത് ഒരു സാധാരണ മനുഷ്യനെയല്ല ….. ഒപ്പം , അവന്റെ മാന്ത്രിക വലയത്തിൽ അകപ്പെട്ട് അവനെ അനുസരിച്ച് നിൽക്കുന്ന നൂറുകണക്കിന് പോരാളികളും അവനൊപ്പം ഉണ്ട് ….. പക്ഷെ നീ തനിച്ചാകില്ല നിനക്ക് വേണ്ട സഹായം യഥാ സമയത്ത് നിന്നെ തേടിയെത്തും …… നമ്മെക്കാൾ ശക്തിയുള്ളവനെ ശക്തി മാത്രംകൊണ്ട് നേരിടരുത് അത് വിഢിത്തരമാണ് …… അവിടെ ശക്തിയെക്കാൾ കൂടുതൽ ബുദ്ധി ഉപയോഗിക്കുക …. ഇതാ ഇത് നിനക്കുള്ളതാണ് ….. ഈ കഴുകൻ നിന്നെ എന്റെ അടുക്കൽ എത്തിച്ചതു പോലെ അവന്റെ അടുക്കലേയ്ക്കും നിന്നെ ഇവൻ എത്തിക്കും …. ”

 

63 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും വളരെ നന്നായിരുന്നു എന്നാലും
    വളരെ സിംപിൾ ആയി കൊന്ന് കളഞ്ഞല്ലോ
    കാലാസുരനെ

    ♥️♥️♥️

  3. ചേട്ടൻ 2 ആഴ്ച എന്ന് പറഞ്ഞു എന്നാലും ചോദിക്കുക ആണ് എന്ന് വരും ഒന്നും തോന്നരുത് അറിയാൻ ഉള്ള ആകാംഷ കൊണ്ട് ചോദിച്ചതാ തങ്ങളുടെ പ്രശ്നം അറിയില്ലാം എന്നാലും ചോദിക്കണമ് എന്ന് തോന്നി. ഒന്നും തോന്നരുത് ?

    1. സഹോ അടുത്ത വീക്ക് എൻഡിന് മുൻപ് അടുത്ത പാർട്ട് തരാൻ മാക്സിമം ശ്രമിക്കാം (17 തിയതിക്ക് മുൻപ് )
      ഞാൻ മൊബൈൽ ഫോണിൽ ആണ് എഴുതുന്നത് ഇപ്പൊ ഫോണും പണി തന്ന് തുടങ്ങി …. ചാർജ് നിൽക്കുന്നില്ല , സർവ്വീസിന് കൊടുക്കണം എങ്കിൽ ചിലപ്പോ ഒന്നോ രണ്ടോ ദിവസം അധികം താമസിക്കും ….

  4. വിച്ചൂസേ ♥️♥️

    തകർത്തു എന്നുപറഞ്ഞാൽ തകർത്തടുക്കി…പക്ഷേ ഓടിച്ചു പറഞ്ഞതു പോലെയാണ് ഫീൽ ചെയ്തത് എന്ന് മാത്രം…ബോസ് ഫൈറ്റ് പ്രതീക്ഷിച്ച് എനിക്ക് ടോം ആൻഡ് ജെറി ഫൈറ്റ് ആണ് കിട്ടിയത്…its ok!

    ബിൽഡ് അപ്പ്‌ ഒക്കെ വായിച്ചപ്പോൾ ഒരു രണ്ട് മൂന്ന് പാർട്ട്‌ യുദ്ധം പ്രേതീക്ഷിച്ചു ???… സാരമില്ല… യഥാർത്ത ശത്രു കൊട്ടാരത്തിൽ തന്നെ ആണല്ലോ അതുകൊണ്ട് തത്കാലം ക്ഷമിക്കാം…അതും ഇതുപോലെ ഫോർവേർഡ് അടിച്ച് പറയാതെ ഇരുന്നാൽ മതി ?

    അപ്പൊ 12 ൽ കാണാം പ്രണയം അല്ലെ… ???

    സ്നേഹം മേനോൻ കുട്ടി

    1. ഫൈറ്റ് എഴുതാനുള്ള ഒരു മൂഡില്ലായിരുന്നു സഹോ….. പിന്നെ എഴുതിയാൽ ഏതെങ്കിലും സിനിമയിലെ യുദ്ധത്തിന്റെ ഭാഗം മനസ്സിൽ കയറി വരും പിന്നെ തനി കോപ്പി ആവും അതുകൊണ്ടാ ഈ പാർട്ടിൽ ഫൈറ്റ് മാക്സിമം ചെറുതാക്കിയത്.
      പറ്റിപ്പോയ വീഴ്ചകൾ തുടർന്നുള്ള ഭാഗങ്ങളിൽ ക്ലിയർ ചെയ്യാം
      ഒത്തിരി സ്നേഹത്തോടെ ????

  5. അപ്പൂട്ടൻ ?

    സ്നേഹം മാത്രം❤❤❤❤❤ സ്നേഹത്തോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    1. ഒത്തിരി നന്ദി അപ്പൂട്ടാ ……
      ????

Comments are closed.