സീതയെ തേടി (മാലാഖയുടെ കാമുകൻ) 2344

സീതയെ തേടി

Author: മാലാഖയുടെ കാമുകൻ

 

ഹലോ. ധാരാളം ആളുകൾ ചോദിച്ചിരുന്നു ഈ കഥ. അവർക്ക് വേണ്ടി ഇത് വീണ്ടും സൈറ്റിൽ ഇടുന്നു. ഒത്തിരി സ്നേഹത്തോടെ, എംകെ

സീതയെ തേടിയുള്ള യാത്ര

നിരത്തിലൂടെ കുതിച്ചു പായിക്കുകയായിരുന്നു ഞാൻ എന്റെ ബിഎംഡബ്ല്യൂ S1000R… നൂറും കടന്നു വണ്ടി മുരൾച്ചയോടെ കുതിച്ചു പാഞ്ഞു..

അടുത്തുള്ളൊരു ജംഗ്ഷനിൽ വണ്ടി നിർത്തി.. പെണ്ണുങ്ങൾ ഒക്കെ എന്നെ നോക്കി നിൽക്കുന്നു..

ആൺകുട്ടികൾ എന്റെ വണ്ടിയെ അസൂയയോടെ നോക്കുന്നു…

“ഹേയ് ബേബി…”

ഞാൻ തിരിഞ്ഞു നോക്കി.. അതാ അവൾ.. എന്റെ കാമുകി.. ഒരു ഫാഷൻ ചാനൽ മോഡലിനെപോലെ ചാടി ചാടി വന്നു എനിക്ക് ഒരു ഉമ്മയും തന്നു ബൈക്കിന്റെ പുറകിലേക്ക് ഏണിയിൽ കയറുന്നതുപോലെ കയറി..

അവളുടെ കൈകൾ എന്നെ ചുറ്റി വരിഞ്ഞു…

“ബേബി ലെറ്റസ്‌ ഗോ…”

“ഓക്കേ ഹണി…”

എന്ന് പറഞ്ഞു ഞാൻ ക്ലച്ച് വിട്ടു ആക്സിലറേറ്റർ ആഞ്ഞു ഞെരിച്ചു…

ബൈക്ക് ഒരു ഇരമ്പലോടെ മുൻപും പൊക്കി ചാടിയപ്പോൾ എന്റെ ഹണി.. എന്റെ ഗേൾഫ്രണ്ട് നടുവും ഇടിച്ചു റോഡിൽ വീണു..

ബൈക്ക് കണ്ട്രോൾ ചെയ്യാൻ കഴിയാതെ അങ്ങോട്ടും ഇങ്ങോട്ടും വെട്ടി എന്നെയും കൊണ്ട് മറിഞ്ഞു വീണു..

ഞാൻ അങ്ങനെ കിടക്കുകയാണ്.. അവൾ എണീറ്റ് ഓടി വന്നു
“യു സ്റ്റുപ്പിഡ് ഡോർക്…..”

എന്ന് അലറിക്കൊണ്ട് എന്റെ അടുത്ത് വന്നു.. ഞാൻ ഒരു അനക്കവും ഇല്ലാതെ കിടക്കുന്നു…

അവൾ ഒരുനിമിഷം നിന്ന ശേഷം നിലത്തിരുന്നു എന്നെ കുലുക്കി വിളിച്ചു..

“ബേബി.. വെക് അപ്പ് ബേബി.. , എണീക്കു ബേബി…”

എനിക്ക് അനക്കം ഒന്നും ഇല്ല..

“ഡാ.. എണീക്കടാ… നിനക്ക് ജോലിക്കു പോകണ്ടേ?”

ങേ? ഇവളുടെ ശബ്ദത്തിന് എന്താ ഒരു മാറ്റം?

“ഡാ ജീവേ… നീ എണീക്കുന്നോ അതോ വെള്ളം കോരി ഒഴിക്കണോ???”

ശബ്ദം കനത്തു.. ഞാൻ കണ്ണ് തുറന്നു നോക്കി.. എവിടെ? എന്റെ ഫാഷൻ ചാനൽ മോഡൽ? എവിടെ എന്റെ 20 ലക്ഷത്തിന്റെ ബൈക്ക്???

ലോകം തെളിഞ്ഞു വന്നു.. ഞാൻ കിടക്കുന്നതു എന്റെ റൂമിൽ ആണെന്നും എന്നെ കുലുക്കി വിളിക്കുന്നത് എന്റെ അമ്മ ആണെന്നും ബോധ്യം വന്നു..

എല്ലാം സ്വപ്നം ആയിരുന്നു….

ഞാൻ ചാടി എണീറ്റു…

“അമ്മ ആയിരുന്നോ? അയ്യേ…”

“ഡാ കിട്ടും നിനക്ക്.. എണീക്ക്… “

എന്റെ അമ്മ സീതാദേവി കലിപ്പിൽ ആണ്..

“എണീറ്റു അമ്മെ.. കുളിക്കട്ടെ…”

എന്ന് പറഞ്ഞപ്പോൾ സീതാദേവി ഒന്ന് ഇരുത്തി നോക്കിയ ശേഷം റൂമിൽ നിന്നും ഇറങ്ങിപ്പോയി…

146 Comments

  1. Bro Arundhati koode onnu publish cheyyu

  2. Nice story mahn happy ending ❤️????

    1. നന്നായിട്ടുണ്ട് bro

  3. Bro thudakkathil 31 vayass ennum seethadeVi vilichunarthi ennum parayunnund. Climax vach nokkumbo ath manasilavunnilla. Typing mistake aano?

  4. ❤❤❤

  5. Poli story

  6. Kidilan katha

  7. പച്ചാളം ഭാസി

    Bro arundhadhi kudi pls

  8. Mk യുടെ എല്ലാ കഥയും സൂപ്പർ ആണ് ഇത് നേരത്തെ വായിച്ചത് anakilm വീണ്ടും വായിച്ചു പോകും. Mk യുടെ kathakal പലതും ഒത്തിരി വട്ടം പിന്നയും പിന്നയും വായിച്ചു പോകും അത്രേ ഇഷ്ടം ആണ്.. പിന്നെ ആ സൈറ്റ് ഇൽ ഇട്ട ഒരു കഥ കൂടെ onde പേര് orkunile അതു കൂടെ ഇതിൽ ഒന്നും ഇടാമോ… നായികയെ തേടി ഗ്രീക്കിൽ പോകുന്നത് ഉള്ളത്…

  9. ഈ കഥ എത്ര വട്ടം വായിച്ചാലും മതിയാകില്ല ആദ്യം കുട്ടേട്ടന്റെ സൈറ്റിൽ oru 20 പ്രാവശ്യം വായിച്ചു പിന്നെയും വായിക്കാൻ ഉള്ള കൊതി കൊണ്ട് ചെന്ന് നോക്കിയപ്പോ കഥ കണ്ടില്ല അതിന്റെ സങ്കടം ഇപ്പൊ തീർന്നു എന്റെ പ്രാർത്ഥന affrodaity കേട്ടു ??????
    ഒരുപാട് നന്ദി ❤

  10. കാർത്തിവീരാർജ്ജുനൻ

    ? കുറേ നാളുകളായി കാത്തിരിക്കുകയായിരുന്നു
    ഈ storykk വേണ്ടി?

  11. Pwli story ?

    Baki stories koodi poratte

  12. മൃത്യു

    നന്ദിയുണ്ട് MK എനിക്ക് ഇഷ്ട്ടമുള്ള കഥകളിലെ ഒന്നാമത്തെ കഥയാണിത്, കുറേ പ്രാവശ്യം വായിക്കാൻ നോക്കി പല പല കാരണത്താൽ വായിച്ചു തീർക്കാൻ പറ്റാറില്ല, പെട്ടന്ന് ഒരു ദിവസം ഈ കഥ മിസ്സായപ്പോൾ എന്തോരം വിഷമിച്ചു എന്നറിയോ തപ്പാത്ത സ്ഥലമില്ല
    അവസാനം പറഞ്ഞു പറഞ്ഞു ഇട്ടല്ലോ വളരെയധികം സന്തോഷം MK?

    ഇനിയും നിങ്ങൾക്ക് ധാരാളം കഥകൾ എഴുതാൻ സാധിക്കും അതിനുള്ള കഴിവും അവസരവും ഭാഗ്യവും ത്രെഡും ലെബിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
    ALL THE BEST MK?
    KEEP WRITING ✍️
    WAITING FOR MORE STORY

  13. ഞാൻ ഫസ്റ്റ് ടൈം ആട്ടോ വായിക്കണത്. നിറഞ്ഞു മനസ് നിറഞ്ഞു. പക്ഷെ ചെറിയ വിഷമം എന്റെ ജീവിതത്തിൽ എന്നെ പ്രേമിക്കാൻ ഒരു പെണ്ണില്ല എന്ന് ഓർത്തിട്ടു കഥകൾ. കോം ൽ പല കഥകളും വായിക്കുമ്പോളും മനസ്സിൽ തോന്നണത്.
    പക്ഷെ സഹോ ഒരു സെക്കന്റ്‌ പാർട്ട്‌ കൂടി വേണം ഇതിനു അവരുടെ ജീവിതം തുടങ്ങുന്നത് തൊട്ട്

  14. MK

    ഈ കഥ ഇപ്പോഴാണ് വായിക്കാൻ കഴിഞ്ഞത്?

    ഈ കഥ ഞാൻ ഒരുപാട് പ്രാവിശ്യം വായിക്കാൻ ശ്രമിച്ചിരുന്നു. എപ്പോഴൊക്കെ ഈ കഥ വായിക്കാൻ തുടങ്ങുമോ അപ്പോഴൊക്കെ ഏതെങ്കിലും വിധത്തിൽ അത് തടസപ്പെടുമായിരുന്നു.
    പിന്നെ ഈ കഥ വായിക്കാൻ
    നിയോഗം തീരുന്നത് വരെ കാത്തിരിക്കേണ്ടി വന്നു.
    സന്തോഷമായി mk ഇപ്പോഴെങ്കിലും ഇത് full വായിക്കാൻ കഴിഞ്ഞല്ലോ ❤

    ഇത്പ പോലുള്ള പഴയ പല കഥകളും miss ചെയ്യുന്നുണ്ട്

    സ്നേഹത്തോടെ MI ❤❤️❤

  15. Nallukalk ശേഷം വേണ്ടും ഈ കഥ വായിക്കാൻ തന്നതിന് ഒരു വലിയ നന്ദി പറയുന്നു എനിക്ക് വളരെ ഇഷ്ടം ഉള്ള കഥകളിൽ ഒന്നാണിത് താങ്ക്സ് എംകെ

  16. വളരേ നല്ല കഥ
    എല്ലാ തരം ഫീലിംഗ് ഉം ഉള്ള ഒരു നല്ല കഥ
    ഒരു സിനിമ കാണുന്ന പോലെ ഉണ്ടായിരുന്നു.
    ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

  17. Oron oronaay vannotte ponotte❤️?

  18. Oron oronay vannotte ponotte❤️?

  19. ഇത്രേം കാലം വെയിറ്റ് ചെയുക ആരുന്നു.
    നിയോഗം എന്തോ intrested ആയി തോന്നില്ല എന്നാലും എപ്പോളും വന്നു നോക്കും കഥ വന്നോ വന്നോ എന്ന്.(നിയോഖം എനിക്ക് ആ ടൈപ്പ് സ്റ്റോറിയോട് ഇഷ്ടം ഇല്ലാത്തോണ്ട് ആട്ടോ അല്ലാണ്ട് ആല്ല).ബാക്കി ellam പോസ്റ്റ്‌ ചെയും എന്ന് പ്രേതീക്ഷിക്കുന്നു❤️

  20. എത്ര ഒക്കെ ആയാലും പഴയ സൈറ്റിൽ ഇട്ട ആ ഫീലിംഗ് വരില്ല…

    1. Sathyam annu e kadaha adyamayi vaayicha anubhavam orma varunu. Mk de kadhakalkkayulla aah oro weeklum ulla kaathirupp

  21. Nalla story aayirunn❤️❤️ wonderfull one..ini ulla stories koodi post cheyyane ettaa… Waiting??

  22. Thanks bro, ini poyi vayikate

  23. ജനതാ ദാസ്

    MK, എന്റെ പ്രിയപ്പെട്ട എഴുത്തുകാരാ ഒന്നും പറയാനില്ല, ഇങ്ങള് പൊന്നപ്പൻ അല്ല …… താങ്കപ്പനാണ് തങ്കപ്പൻ

  24. ഇങ്ങനെ ഓരോന്നായി പോന്നോട്ടെ.. ❤

    Waiting❤️

  25. അഗ്നിദേവ്

    വീണ്ടും വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം ബ്രോ.

Comments are closed.