സീതയെ തേടി (മാലാഖയുടെ കാമുകൻ) 2330

ഞാൻ ചിരിച്ചു..

ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു… അവളുടെ കല്യാണം കഴിഞ്ഞിട്ടില്ല..

അവളുടെ കാര്യങ്ങൾ കേട്ടപ്പോൾ എനിക്കും അതിശയം…

അപൂർവ ജാതകം.. ഭർത്താവ് വാഴില്ല എന്നാണ് ജാതകം പറയുന്നത്..

അത് കാണാൻവന്ന എല്ലാവരെയും അറിയിച്ചപ്പോൾ അവരൊക്കെ പിന്നെ പറയാം എന്ന് പറഞ്ഞു പോയി പോലും..

ഇപ്പോൾ ഇനി ആരെയും കെട്ടുന്നില്ല എന്നുള്ള ഒരു തീരുമാനത്തിൽ ആണ്..

അവൾ അത് തമാശ മട്ടിൽ പറഞ്ഞു..

എന്നാലും ഒരു സങ്കടം ആ കറുത്ത കണ്ണുകളിൽ ഒരു നിമിഷം മാറി മറിഞ്ഞു..

“അതിനൊരു വഴി ഉണ്ട്…”

ഞാൻ സീരിയസ് ആയി പറഞ്ഞു..

“എന്താ? “

അവൾ കണ്ണുകൾ വിടർത്തി എന്നോട് ചോദിച്ചു..

“ആത്മഹത്യാ ചെയ്യാൻ നടക്കുന്ന ഒരാളെ കണ്ടുപിടിച്ചു ബലമായി അങ്ങ് കെട്ടണം..? സിമ്പിൾ…”

ഞാൻ അത് പറഞ്ഞു ചിരിച്ചു കൊണ്ട് അവളെ നോക്കി…

അവളുടെ അധരങ്ങളും കണ്ണുകളും വിടർന്നു വല്ലത്തൊരു ഭാവം വന്നു നിറഞ്ഞു അതൊരു പൊട്ടിചിരിയിലേക്കു മാറി…

കുലുങ്ങി ചിരിക്കുന്ന അവളെ കാണാൻ എന്തൊരു ഭംഗി ആണ് എന്ന് ഓർത്തു ഞാനും ചിരിച്ചു..

അവളും ആയി നല്ല ഫ്രണ്ട്ഷിപ് ആയി.. നല്ല കുട്ടി ആണ്.

ക്ലാസ്സിന്റെ ഇടയ്ക്കു ഞങ്ങൾ പല കാര്യങ്ങളും സംസാരിച്ചു..

വല്ലാത്തൊരു ബന്ധം എനിക്കും തോന്നി അവളോട്.. അതുകൊണ്ടു തന്നെ എന്റെ കാര്യങ്ങൾ ഞാൻ തുറന്നു പറഞ്ഞു..

അത് അബദ്ധം ആയി എന്നെനിക്കു തോന്നി..

കാരണം എന്റെ കഥ കേട്ടു കരയാൻ തുടങ്ങിയ അവളുടെ കരച്ചിൽ നിർത്താൻ ഞാൻ പെട്ട പാട്…

ഞങ്ങൾ വളരെ നല്ല കൂട്ടുകാർ എന്ന നിലയിൽ വന്നു..

ഒരു ദിവസം അവൾ പോകുന്നതിനു മുൻപേ എനിക്ക് ഒരു ബോൺവില്ലി ചോക്ലേറ്റ് തന്നു..

അവൾക്കു ഏറ്റവും ഇഷ്ടമുള്ളത് ആണ് പോലും അത്..

എനിക്ക് സന്തോഷം തോന്നി..

ഒരു സുന്ദരി, സ്ടുടെന്റ്റ് ആണെങ്കിൽ പോലും നല്ല കൂട്ടുകാരി ആണെങ്കിൽ പോലും..

ചോക്കലേറ്റ് കൊണ്ടുതന്നത്‌ ആർക്കാണ് ഇഷ്ടമല്ലാതെ ആയിരിക്കുക?

എന്നാൽ എന്നെ അതിശയപ്പെടുത്തിക്കൊണ്ടു അവൾ ദിവസവും ചോക്ലേറ്റ് കൊണ്ടുവരാൻ തുടങ്ങി..

എനിക്കാണെങ്കിൽ അത്ര വലിയ ഇഷ്ടമുള്ള സാധനം അല്ല ഈ ചോക്ലേറ്റ്..

ഒരു ദിവസം ചേച്ചിയുടെ മടിയിൽ തല വച്ച് കിടക്കുമ്പോൾ ഞാൻ ഈ കാര്യം പറഞ്ഞു..

“പ്രേമം ആണോടാ?”

“പിന്നെ… നിലവിളക്കിന്റെ അടുത്ത് കരിവിളക്ക് വച്ചതു പോലെ ഉണ്ടാകും.. അതൊരു പാവം ആണ്.. കൂട്ടുകാർ ആരും ഇല്ല…”

“നിന്നെ കാണാൻ മോശം ആണെന്ന് ആര് പറഞ്ഞു.. നിന്റെ കളർ ഒക്കെ തെളിഞ്ഞു വരുന്നുണ്ട്…”

അവൾ എന്റെ മൂക്കിൽ പിടിച്ചു കൊണ്ട് പറഞ്ഞു..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.