സീതയെ തേടി (മാലാഖയുടെ കാമുകൻ) 2330

“വാ മോനെ..”

എന്ന് വിളിച്ചു രാധമ്മ എന്നെയും കൊണ്ട് പുറത്തേക്കു വന്നു..

അമ്പലം പോലെ ഉള്ള ആ റൂം തുറന്നു… അതൊരു വെറും റൂം ആണെന്ന് കരുതിയ എനിക്ക് തെറ്റി…
ഒരു കൊച്ചു വീട്..

കയറുന്നത് ഹാളിലേക്കും അവിടെ നിന്ന് പുറകിലോട്ടു ഒരു ബെഡ്‌റൂമും.. അതിൽ ചെറിയ ഒരു ഡോർ കണ്ടു.. ബാത്ത്റൂം ആയിരിക്കും..

ഭിത്തിയിൽ നിറയെ പെയിന്റിംഗ്.. പല വിധത്തിൽ.. ഹാളിൽ tv, മ്യൂസിക് സിസ്റ്റം ഇരിക്കാനുള്ള ബീൻ ബാഗ്, കസേര അങ്ങനെ പലതും..

അത് നിരഞ്ജൻ ഉപയോഗിച്ച കൊച്ചു വീട് ആയിരുന്നു എന്ന് മനസിലാക്കാൻ അധികസമയം വേണ്ടി വന്നില്ല..

“മോനെ… ഇഷ്ടമായോ?”

രാധമ്മ ചോദിച്ചു..

“രാധമ്മേ… തെരുവിലേക്ക് ഇറങ്ങേണ്ടവൻ ആയിരുന്നു ഞാൻ.. അപ്പോൾ ആ ചോദ്യത്തിന്റെ ആവശ്യം ഉണ്ടോ?”

ഞാൻ സങ്കടത്തോടെ പറഞ്ഞു..

“മോൻ വിഷമിക്കണ്ട… മോന് ഇനി മുതൽ രാധമ്മയും മിന്നുമോളും ഉണ്ട്… “

“മിന്നുമോൾ?”

“നിരഞ്ജനയെ വീട്ടിൽ വിളിക്കുന്നത് അങ്ങനെയാണ്…”

അവർ ഒരു പുഞ്ചിരിയോടെ പറഞ്ഞു..

സർക്കിൾ ഇൻസ്‌പെക്ടർ മിന്നുമോൾ.. കൊള്ളാമല്ലോ.. എനിക്ക് ചിരി വന്നു..

“രാധമ്മേ? അവർക്കൊക്കെ എന്ത് പറ്റി?”

രാധമ്മ ഒരു നിമിഷം ഒന്നും മിണ്ടിയില്ല…

“ആക്സിഡന്റ് ആയിരുന്നു.. കരുതി കൂട്ടി ചെയ്തതുപോലെ.. ഇവൾ ഏതോ വലിയ ഒരു മുതലാളിക്കെതിരെ ഒരു കൊല കേസ് തെളിയിച്ചു… ജീവപര്യന്തം ശിക്ഷ കിട്ടി അയാൾക്ക്‌..
അതിനു പകരം ആണ് എന്ന് ഇവൾ പറയുന്നു .. എന്നാൽ .. ആരാണത് ചെയ്തത് എന്ന് പോലും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല..

രണ്ടു വർഷം ആയി… ഇപ്പോൾ വീണ്ടും ഇവളെ കൂടി കൊല്ലും എന്ന് പറഞ്ഞു ഒരു കത്ത് വന്നിരുന്നു… “

രാധമ്മ പറഞ്ഞു നിർത്തിയത് അല്പം അതിശയത്തോടെ ആണ് ഞാൻ കേട്ടത്.. സിനിമയിലെ ഇതൊക്കെ നടക്കുള്ളൂ എന്നായിരുന്നു എന്റെ വിചാരം..

“സത്യത്തിൽ ….. “

അവർ ഒന്ന് നിർത്തി..

“മോൻ കൂടി ഇവിടെ ഇനി ഉണ്ടാകും എന്നുള്ളത് ഒരു ആശ്വാസം ആണ് എനിക്ക്.. ആ പെണ്ണ് പോലീസ് കാവൽ വേണ്ട എന്ന് പറഞ്ഞതുകൊണ്ട് എനിക്കും ഒരു ആധി ഉണ്ടായിരുന്നു…, എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ രണ്ടു പെണ്ണുങ്ങൾ അല്ലെ…”

അവർ ഒന്ന് ചിരിച്ചു..

എനിക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.. ചായ കൊണ്ടുവരാം എന്ന് പറഞ്ഞു രാധമ്മ പോയി…

ജീവിതം മാറി മറിയുകയാണല്ലോ എന്ന് ആലോചിച്ചു ഞാൻ ഒന്ന് കുളിച്ചു.. നല്ല സൗകര്യം ഉള്ള കൊച്ചു വീട്…

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.