സീതയെ തേടി (മാലാഖയുടെ കാമുകൻ) 2329

വയറിൽ നിന്നും ചോര ചീറ്റി..

ആദ്യ ശ്രമം നടന്നില്ല.. എന്നാൽ എന്റെ ചേച്ചിയുടെ ജീവന് മുൻപിൽ എനിക്കെന്റെ വേദന സഹിക്കാൻ കഴിഞ്ഞു..

രണ്ടാമത്തെ ശ്രമത്തിൽ ഞാൻ എണീറ്റു..

അവൾ നിലത്തു കിടന്നു വീണതിന്റെ വേദനയിലും ഞാൻ കഴുത്തു ഞെരിച്ചതിന്റെ വേദനയിലും കൈ കുത്തി എണീക്കുന്നെ ഉണ്ടായിരുന്നുള്ളു..

അവളുടെ കൈകൾ ചോരയിൽ തെന്നി പോകുന്നു..

ഞാൻ ചുറ്റും നോക്കി.. ഇവളെ പിടിച്ചു വെക്കാൻ എനിക്ക് കഴിയില്ല എന്ന് ഉറപ്പായിരുന്നു..

ഒരു മരക്കസേര അടുത്ത് കിടന്നിരുന്നു..

ഞാൻ അത് കൈ എത്തിച്ചു വലിച്ചു…. കൈകൾ രണ്ടും അതിൽ മുറുക്കി ഉയർത്തിയപ്പോൾ വയറിൽ നിന്നും കൂടുതൽ രക്തം ചീറ്റി നിലത്തു വീണു..

ഞാൻ സർവ ശക്തിയും എടുത്തു കസേര കൊണ്ട് ആഞ്ഞു അവളുടെ പുറത്തിനു അടിച്ചു..

ആ അടിയിൽ ഞാൻ മുട്ടുകുത്തി ഇരുന്നുപോയി…

“ആഹ്ഹ്ഹ്….”

എന്നൊരു നിലവിളിയോടെ അവളുടെ ചലനം നിലച്ചു..

കസേര പൊട്ടി ചിതറിപ്പോയി.. . ബാക്കി വന്ന ഭാഗം എന്റെ കയ്യിൽ നിന്നും ഊർന്നു വീണു..

അതോടെ എന്റെ ബോധവും പോയി ഞാൻ പുറകോട്ടു മറിഞ്ഞു…

***

എല്ലാം ഇരുട്ടായിരുന്നു…

ഉണർന്നപ്പോൾ ഏതോ ഒരു റൂം.. അടിവയറ്റിൽ നല്ല വേദന…

തല ഭാഗം അല്പം ഉയർത്തി വച്ചതുകൊണ്ടു തല പൊക്കി നോക്കേണ്ട ആവശ്യം വന്നില്ല..

വലത്തേ കയ്യിൽ ഡ്രിപ് കയറുന്നുണ്ട്…

ആ കയ്യിൽ പിടിച്ചു ഒരു പെണ്ണ് കുനിഞ്ഞു മുഖം കയ്യിലേക്ക് വച്ച് ഇരിക്കുന്നു…

ചേച്ചി ആണെന്ന് ചിതറി കിടക്കുന്ന മുടി കണ്ടു ഞാൻ ഉറപ്പിച്ചു..

ഇടം കൈ വലിക്കാൻ നോക്കിയപ്പോൾ ഭാരം.. കണ്ണിനെ അങ്ങോട്ടു പായിച്ചു..

ഇപ്പുറ വശത്തു വേറൊരു പെണ്ണ് എന്റെ കയ്യിൽ തല വച്ച് കിടക്കുന്നു…

ചുരുളൻ മുടി അഴിഞ്ഞു കിടക്കുന്നു..

“ഗായത്രി….”

എന്റെ ചുണ്ടുകൾ മെല്ലെ മന്ദ്രിച്ചു…

അത് കേൾക്കാൻ കാത്തിരുന്നതുപോലെ രണ്ടു പേരും ഒരുമിച്ചു തല പൊക്കി എന്നെ നോക്കി…

ഞാൻ പുഞ്ചിരിച്ചു…

“ചേച്ചി….” “

“എന്റെ മോനെ…. “

എന്ന് വിളിച്ചു ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു…

എനിക്കും കരച്ചിൽ വന്നു എങ്കിലും ഞാൻ കരഞ്ഞില്ല..

“ചേച്ചി.. ആർ യു ഓക്കേ?”

ഞാൻ സംസാരിച്ചപ്പോൾ അടിവയറ്റിൽ കൊളുത്തി പിടിച്ചു.. അമ്മാതിരി കുത്താണ് അവൾ കുത്തിയത്…

പറഞ്ഞ പോലെ അവൾ? ചത്തോ?

ചേച്ചി കരച്ചിൽ തുടർന്നു..

ഞാൻ ഗായത്രിയെ നോക്കി.. അവൾ എന്റെ കൈ നെഞ്ചിനോട് ചേർത്ത് പിടിച്ചു ഇരിക്കുന്നു.. കരയുന്നില്ല.. പെണ്ണ് സ്ട്രോങ്ങ് ആണല്ലോ…

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.