സീതയെ തേടി (മാലാഖയുടെ കാമുകൻ) 2329

രണ്ടു ദിവസം കഴിഞ്ഞു ഗായത്രിയുടെ പപ്പ എന്നെ കാണാൻ വന്നു..

“മോനെ അന്ന് ഹോസ്പിറ്റലിൽ വന്ന ശേഷം എനിക്ക് ഒന്ന് പുറത്തു പോകേണ്ടി വന്നു…. അതാണ് വരാൻ വൈകിയത്..”

എന്ന് പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം കയറി വന്നത്.

“അതിനെന്താ പപ്പ.. “

എന്ന് ഞാനും പറഞ്ഞു.

നിരഞ്ജനയും ഗായത്രിയും കൂടി വന്നു ഞങ്ങൾ ഒരുമിച്ചു സംസാരിച്ചു..

“എന്റെ മകളുടെ ജീവിതവും അവളുടെ പേരിലുള്ള സ്വത്തുക്കൾ എല്ലാം വെറുതെ പോകുമോ എന്നായിരുന്നു.. ഇവളുടെ ജാതകം കണ്ടു എല്ലവർക്കും പേടി അല്ലായിരുന്നോ….

പിന്നെ വന്നവർക്കൊക്കെ സ്വത്തിൽ മാത്രം നോട്ടവും…എന്റെ കാലം കഴിഞ്ഞാലും ഇപ്പോൾ അവളെ സ്നേഹിക്കാൻ ആളുണ്ടല്ലോ…! “

അയാൾ സങ്കടത്തോടെ എന്നാൽ സന്തോഷത്തോടെ പറഞ്ഞു..

ഗായത്രിയെ ഞാൻ സ്നേഹിക്കുന്നു എന്നറിഞ്ഞതിൽ ഏറ്റവും സന്തോഷിക്കുന്ന മനുഷ്യൻ ആണ് ഇത്.. അവളുടെ ഇഷ്ട്ടം ആണ് അയാളുടെ ഇഷ്ട്ടം..

സാധരണ പണക്കാരെ പോലെ വലിയൊരു ബഹളം ആണ് ഞാൻ പ്രതീക്ഷിച്ചത്.. എന്നാൽ ആരും ഇല്ലാത്തവൻ ആണെന്ന് കേട്ടപ്പോൾ അവളുടെ പപ്പ അവളോട് പറഞ്ഞത് അവന്റെ സ്നേഹം സത്യം ആയിരിക്കും എന്നാണ്…

“പപ്പയുടെ സ്വത്ത് തന്നെ ആണ് എനിക്ക് വേണ്ടത്…”

എന്ന് ഞാൻ മെല്ലെ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ എല്ലാവരും എന്നെ ഒന്ന് ഞെട്ടി നോക്കി..

ഗായത്രിയുടെ ഉണ്ടക്കണ്ണുകൾ മിഴിഞ്ഞു..

ഞാൻ ഗായത്രിയുടെ കൈ പിടിച്ചു എന്റെ നേരെ വലിച്ചു അടുപ്പിച്ചു..

“പപ്പയുടെ ഈ സ്വത്ത്….”

ഞാൻ ചിരിച്ചു..

“ഈ ചെറുക്കൻ…” എന്ന് പറഞ്ഞു എല്ലാവരും കൂട്ടച്ചിരി ആയിരുന്നു…

***

രണ്ടു മാസം എടുത്തു ഞാൻ പൂർണമായി റിക്കവർ ആകാൻ.. അത്ര നാളും എന്നെ പൊന്നു പോലെ ആണ് എന്റെ സ്വന്തം കുടുംബം നോക്കിയത്..

എന്റെ ചേച്ചിയും, ഗായത്രിയും രാധമ്മയും പിന്നെ സിദ്ധാർഥ്.. ഇതാണ് എന്റെ കുടുംബം..

***

ഡിസംബർ 20.. എന്റെ ബർത്ത്ഡേ ആയിരുന്നു..

ചേച്ചിക്ക് എന്റെ ജന്മദിനം നന്നായി ആഘോഷിക്കണം എന്നായിരുന്നു..

അതിന്റെ തുടക്കം ആയി രാവിലെ അമ്പലത്തിൽ പോയി വന്നു.. ഇങ്ങനെ ഒരു ജീവിതം തന്നതിൽ ഞാൻ ആദ്യമായി ഈ ലോകത്തിലെ ശക്തിയോട് നന്ദി പറഞ്ഞു..

സഹോദരനോ സഹോദരിയോ ആകാൻ ഒരേ വയറ്റിൽ നിന്ന് ജനിക്കേണ്ടാ എന്ന സത്യം ഞാനും മനസിലാക്കി..

എന്നാൽ ഒരേ വയറ്റിൽ ജനിച്ചതുകൊണ്ടും സഹോദരൻ/ സഹോദരി എന്ന ബന്ധം ഉണ്ടാകില്ല..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.