സീതയെ തേടി (മാലാഖയുടെ കാമുകൻ) 2330

അവളുടെ വീട് ടൗണിൽ നിന്നും 3 കിലോമീറ്റർ അകലെ ആണ്..

അവളുടെ വീട്ടിൽ എത്തി.

വലിയ വീട്… ഇതിലൊക്കെ ആളുകൾ എങ്ങനെ താമസിക്കുന്നോ ആവൊ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ കാറിൽ നിന്നും ഇറങ്ങി..

അവളുടെ അച്ഛൻ ഒരു ബിസിനസ് ചെയ്യുന്ന ആൾ ആണ്..

ഒരു തണുത്ത സ്വഭാവം എന്നാലും എന്നെ കണ്ടു എണീറ്റ് വന്നു കൈ തന്നു..

“ജീവ് സാർ അല്ലെ.. ?

ഇവൾ പറയാറുണ്ട് എന്ന് പറഞ്ഞു..

കുറച്ചു നേരം അദ്ദേഹത്തോട് സംസാരിച്ച ശേഷം അവൾ എന്നെ അകത്തേക്ക് വിളിച്ചു.. വല്ലാത്തൊരു വീട്..

സത്യത്തിൽ വീടിന്റെ വലിപ്പവും ഉള്ളിലെ ചുവന്ന കളറും ഒക്കെ കണ്ടപ്പോൾ എനിക്ക് ഒരു പേടി തോന്നി..

വല്ലാത്ത ഒരു സുഗന്ധം അവിടെ തങ്ങി നിന്നിരുന്നു..

മുകളിലെ നിലയിൽ അവളുടെ റൂമിൽ എത്തി.. വിശാലമായ റൂമിൽ നിറയെ പെയിന്റിംഗ്..

ഗ്രീക്ക് ദേവതകളും.. ആയുധം പിടിച്ചു ദേഷ്യത്തിൽ നിൽക്കുന്ന സിയൂസ് ദേവനും… ഭദ്രയും.. അങ്ങനെ പല പല പെയിന്റിങ്ങുകൾ…

എല്ലാത്തിനും ഒരു രൗദ്ര ഭാവം..

കതക് അടഞ്ഞപ്പോൾ അതിൽ ഏരീസ് ദേവന്റെ രൗദ്ര ഭാവം…

“ഗോഡ് ഓഫ് വാർ…” ഞാൻ മെല്ലെ സ്വയം പറഞ്ഞു..

ആ റൂമിൽ വല്ലാത്തൊരു സുഗന്ധം..
എനിക്ക് അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ എന്തോ ഒരു പേടി…

കമ്പ്യൂട്ടർ ഓൺ ആക്കി.. പാസ്വേർഡ് ഇല്ലായിരുന്നു..

അതിൽ സരസ്വതി ദേവിയുടെ ചിത്രം തെളിഞ്ഞപ്പോൾ എനിക്ക് അല്പം സമാധാനം തോന്നി..
ഞാൻ വേഗം ലിനക്സ് ഇൻസ്റ്റാൾ ചെയ്യാൻ തുടങ്ങി..

“എന്താ ഒന്നും മിണ്ടാത്തത്?”

അവൾ കുസൃതിയോടെ വന്നു അടുത്തിരുന്നു എന്റെ തോളിൽ ഒന്ന് തട്ടി..

“ഇല്ല.. ഒന്നുമില്ല….” ഞാൻ മെല്ലെ പറഞ്ഞു..

“പേടിച്ചോ? ജീവ് സാറെ?”

അവൾ എന്നെ നോക്കി ചിരിച്ചു…

“പിന്നെ ഇമ്മാതിരി ചിത്രങ്ങൾ ഒക്കെ കണ്ടാൽ ആരാണ് പേടിക്കാത്തതു?
ഇവിടെ ആണേൽ വല്ലാത്ത നിശബ്തത…. “

അവൾ ഒന്ന് കൂടി ചിരിച്ചു…

“ഇതൊക്കെ ആണ് എന്റെ കൂട്ടുകാർ…. “

അവൾ മെല്ലെ പറഞ്ഞു..

“ഏതാ നിന്റെ ഇഷ്ട ഗ്രീക്ക് ദൈവം? “

അവൾ കണ്ണുകൾ വിടർത്തി വിരൽ മുകളിലേക്ക് ചൂണ്ടി…

ഞാൻ തല ഉയർത്തി നോക്കി… എന്റെ വായ തുറന്നു പോയി…

“ആഫ്രോഡൈറ്റി…..ഗോഡ്എസ്സ്‌ ഓഫ് ലവ് ആൻഡ് ബ്യൂട്ടി…”

ഞാൻ മന്ദ്രിച്ചു…

റൂമിന്റെ മുകളിൽ ഉള്ള വലിയ ചിത്രം.. അത് ഞാൻ കണ്ടില്ലായിരുന്നു…

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.