സീതയെ തേടി (മാലാഖയുടെ കാമുകൻ) 2329

.
പഠിക്കാൻ വലിയ ആവേശം ഉണ്ടായിരുന്ന ഞാൻ അത് എവിടെ പോയാലും എന്തെങ്കിലും പഠിക്കാൻ ശ്രമിക്കുമായിരുന്നു..

അത് പറഞ്ഞപ്പോൾ അവർ കുറച്ചു പേർക്ക് ക്ലാസ് എടുത്തു കൊടുക്കാൻ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചു..

നെറ്റ്വേർക് ബേസിക്, ലിനക്സ് ഒക്കെ..

എനിക്ക് സമ്മതം ആയിരുന്നു.. ഞാൻ ചേച്ചിയെ നോക്കി…

“നിന്റെ ഇഷ്ട്ടം പോലെ ചെയ്തോളു കുട്ടാ..”

എന്ന മറുപടി അവിടുന്ന് കിട്ടിയപ്പോൾ എനിക്ക് സന്തോഷം തോന്നി..
വെറുതെ ഇരുന്നു മടുത്തിരുന്നു.. കൂടാതെ തരക്കേടില്ലാത്ത സാലറിയും കിട്ടും..

***

അന്ന് വൈകുന്നേരം ചേച്ചി വന്നത് മൂന്ന് ഷോപ്പിംഗ് ബാഗുകൾ കൊണ്ടായിരുന്നു..

അതെനിക്ക് തന്നു.. തുറന്നു നോക്കിയപ്പോൾ കുറച്ചു ഷർട്ടുകളും പാന്റുകളും അതിനനുസരിച്ചുള്ള മറ്റു സാധനകളും..

“നിരഞ്ജനയുടെ അനിയൻ നല്ല വിലയുള്ള ഡ്രസ്സ് ഇട്ടു പോയാൽ മതിയെടാ കുട്ടാ…”

എന്ന് പറഞ്ഞു എന്റെ കവിളിൽ നുള്ളിയിട്ടു പോയി എന്റെ ചേച്ചി…

എന്നെ സ്നേഹിച്ചു കൊല്ലുകയാണല്ലോ ദൈവമേ എന്റെ ചേച്ചി…

ഞാൻ പണ്ടത്തെ കാര്യം ആലോചിച്ചു..

ഏട്ടന് ബ്രാൻഡഡ് ഷർട്ടുകൾ വാങ്ങി കൊടുക്കുന്ന അച്ഛൻ..

അതൊക്കെ എടുത്തു നോക്കി കൊതിയോടെ നിൽക്കുന്ന ഞാൻ… അതൊക്കെ ഒരു കാലം..

ഇപ്പോൾ ഇതാ ഒരു ചേച്ചി.. ഏതോ വയറ്റിൽ പിറന്ന സ്വന്തം അമ്മയെക്കാളും സ്നേഹം കാണിക്കുന്ന എന്റെ സ്വന്തം ചേച്ചി എനിക്ക് വില കൂടിയ തുണിത്തരങ്ങൾ വാങ്ങി തന്നിരിക്കുന്നു..

***

രണ്ടു ദിവസം കഴിഞ്ഞു ഞാൻ ജോലിക്കു പോകാൻ തുടങ്ങി.. അതികം ടീച്ചർമാർ ഒന്നും ഇല്ല അവിടെ.. കൂടി വന്നാൽ പത്തു പേര് മാത്രം.

250 കുട്ടികൾ പഠിക്കുന്നുണ്ട്.. എന്നാൽ അതിൽ കൂടുതലും മൾട്ടീമീഡിയ, മായാ ഒക്കെ പഠിക്കുന്നവർ ആണ്.. അതിനു ടീച്ചർമാർ വേറെ ഉണ്ട്.

ലിനക്സ് കൂടാതെ ഞാൻ കമ്പ്യൂട്ടർ ബേസിക്സ് കൂടി എടുത്തു തുടങ്ങി.. 4 മണി ആകുമ്പോൾ ഫ്രീ ആകും. എന്റെ ഒപ്പം പ്രായമുള്ള റഹീസ് എന്നയാളുമായി ഞാൻ നല്ല കമ്പനി ആയിരുന്നു..

ക്ലാസ് കഴിഞ്ഞാൽ ചായ ഒക്കെ കുടിച്ചാണ് ഞങ്ങൾ പിരിയുക..

സിഐ സഞ്ജനയുടെ അനിയൻ എന്ന ലേബൽ കൂടി ഉണ്ടായിരുന്നു എനിക്ക്.. എന്റെ കഥകൾ അറിയാത്തവർ ആണല്ലോ എല്ലാവരും..

***

ഇതിനിടയിൽ ആതിരയുടെ കല്യാണം നടന്നു.. എന്നെ വീട്ടിൽ വന്നു രമേശ് ഏട്ടൻ നേരിട്ടു വിളിച്ചു.. അങ്ങേർക്കു നല്ല കുറ്റബോധം ഉണ്ട്..

അന്ന് ആതിരയെ തന്നിരുന്നെങ്കിൽ എന്റെ ജീവിതം ഇങ്ങനെ ആകില്ലായിരുന്നു എന്ന് പറഞ്ഞു..

“അന്ന് അവളെ കെട്ടിച്ചു തരാതെ ഇരുന്നതിനു നന്ദി.. അതുകൊണ്ടു എനിക്കെന്റെ ചേച്ചിയെ കിട്ടി.. കല്യാണത്തിന് വരും…”

എന്ന് പറഞ്ഞപ്പോൾ അയാൾ അതിശയത്തോടെ എന്നെ നോക്കി..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.