സീതയെ തേടി (മാലാഖയുടെ കാമുകൻ) 2329

ഈ യൂണിവേഴ്സിന് ഒരു ശക്തി ഉണ്ട്.. ഒരു പ്രേതെക തരം പാറ്റേൺ.. നമുക്ക് വേണ്ടി ഉണ്ടായ ഒരു വസ്തു അത് ഏതു വഴിയിൽ കൂടി ആയാലും നമ്മളിൽ എത്തിയിരിക്കും എന്നത് സത്യമാണ്..

ആതിരയെ എന്റെ ജീവിതത്തിൽ നിന്നും മാറ്റിയത് ഗായത്രിയെ തരാൻ ആയിരിക്കും… എന്റെ സ്നേഹമില്ലാത്ത വീട്ടുകാരെ ഒഴിവാക്കിയത് സ്നേഹനിധി ആയ ചേച്ചിയെ എനിക്ക് തരാൻ ആണ്… അതാണ് ഈ യൂണിവേഴ്സിന്റെ പാറ്റേൺ…

അതൊക്കെ കേട്ടു ഞാൻ ചേച്ചിയുടെ തോളിലേക്ക് തല ചായിച്ചു കിടന്നു…

ചേച്ചിക്ക് അവളുടെ ജാതകത്തിലെ കാര്യത്തിൽ ഒരു ആശങ്ക ഉണ്ടായിരുന്നു.. എന്നാൽ ഈ പ്രേമം എല്ലിൽ പിടിച്ചു എന്ന് അവൾക്ക് മനസിലായത് കൊണ്ട് അവൾ അതിനെപ്പറ്റി കൂടുതൽ പറഞ്ഞില്ല..

***

അന്ന് രാത്രി ഉറക്കം വരാതെ കിടക്കുകയായിരുന്നു ഞാൻ..

മനസ് മൊത്തം ഗായത്രി ആണ്.. എന്നാൽ ആതിരയെ നഷ്ട്ടം ആയതുപോലെ ഇവളെ എനിക്ക് നഷ്ടപ്പെടുമോ എന്നൊരു ചിന്ത എന്നിൽ വന്നു…

എനിക്ക് അവളുടെ ജാതകം ഒന്നും പ്രശ്നം അല്ല.. മരിക്കാനുള്ള ഒരു സമയം ഉണ്ട്.. ആ സമയത്തെ മരണം നടക്കുകയുള്ളൂ… അതൊരു പെണ്ണിനെ കല്യാണം കഴിച്ചത് കൊണ്ട് വരില്ല…

ഞാൻ എണീറ്റ് കുറച്ചു വെള്ളം കുടിച്ചു…

ജനലിൽ കൂടി നോക്കിയപ്പോൾ വീട്ടിൽ നിറയെ ലൈറ്റുകൾ തെളിഞ്ഞിരിക്കുന്നു.. ആരോ മാസ്റ്റർ സ്വിച്ച് ഓൺ ആക്കിയോ?

അത് നിരഞ്ജനയുടെ റൂമിൽ ആണല്ലോ?

ഞാൻ എന്റെ കൊച്ചു വീടിന്റെ കതകു തുറന്നു…

ഗേറ്റ് തുറന്നു കിടക്കുന്നു..

അതിന്റെ അപ്പുറം ഒരു കറുത്ത ജീപ്പ് പാർക്ക് ചെയ്തിട്ടുണ്ട്…

ഞാൻ വീട്ടിലേക്ക് നോക്കിയപ്പോൾ ഫ്രന്റ് ഡോർ തുറന്നു കിടക്കുന്നു… ഞാൻ ഞെട്ടി..

അകത്തു നിന്നും ഒരു നിലവിളി മുഴങ്ങി….

“ദൈവമേ എന്റെ ചേച്ചി…”

എന്ന് അലറിക്കൊണ്ട് ഞാൻ വീടിനു നേരെ പാഞ്ഞു ചെന്നു..

സർവശക്തിയും എടുത്തു തുറന്നു കിടന്ന വാതിലിൽ കൂടി അകത്തു കയറി ഓടിച്ചെന്നു ചേച്ചിയുടെ റൂമിന് മുൻപിൽ എത്തി..

ചേച്ചിയുടെ റൂം തുറന്നു കിടക്കുന്നു…

അതിന്റെ മുൻപിൽ ചെന്നു നിന്ന ഞാൻ അകത്തെ കാഴ്ച കണ്ടു ഞെട്ടി വിറച്ചു…

രണ്ടു കറുത്ത കോട്ട് ധരിച്ച ആളുകൾ..

കൂർത്ത തൊപ്പിയും ധരിച്ചു ബൂട്ടും ഇട്ടു വല്ലാത്തൊരു വേഷം.. .

അവർ എന്റെ ചേച്ചിയെ ബലമായി ജനാലയിലേക്ക് അമർത്തി വച്ചിരിക്കുന്നു..

അവളുടെ ഒരു കൈ അവർ ജനാലയിൽ കെട്ടിയിട്ടുണ്ട്.. മറ്റേ കൈ കൂടി കെട്ടാനുള്ള ശ്രമത്തിൽ ആണ്..

അവൾ അതി ശക്തമായി കുതറിക്കൊണ്ടിരിക്കുന്നു..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.