സീതയെ തേടി (മാലാഖയുടെ കാമുകൻ) 2330

“അവള് ചത്തോ?”

ചേച്ചി തല പൊക്കി ഗായത്രിയെ നോക്കി.. എന്റെ ചോദ്യം കേട്ടിട്ടാകണം അവൾക്ക് ചെറുതായി ചിരിയും വന്നു..

“ഇല്ല… പോലീസ് കസ്റ്റഡിയിൽ ഉണ്ട്….”

അവൾ മെല്ലെ പറഞ്ഞു…

കതക് തുറന്നു അകത്തു വന്ന ആളെ കണ്ടു ഞാൻ ചിരിച്ചു…

ഡോക്ടർ സിദ്ധാർഥ്..

“ആഹാ ഇതെന്താ കണ്ണീർ സീരിയൽ ആണോ? എന്താ പൊലീസുകാരി ഇത്? “

അവൻ അങ്ങനെ ചോദിച്ചപ്പോൾ അവൾ കരച്ചിൽ നിർത്തി അവനെ ദേഷ്യത്തിൽ നോക്കിയത് കണ്ടു എനിക്ക് ചിരി വന്നു..

അവൻ ഒന്ന് പതറി എങ്കിലും

“ഒന്ന് നോക്കട്ടെ…”

എന്ന് പറഞ്ഞു എന്റെ അടുത്തേക്ക് വന്നു.. കുറച്ചു കാര്യങ്ങൾ ചോദിച്ചതിന് ശേഷം

“എന്നാ കുത്താ മോനെ അവൾ നിനക്കിട്ടു കുത്തിയത്…”

എന്ന് പറഞ്ഞു മെല്ലെ ചിരിച്ചു…

ഞാനും ചിരിച്ചു..

“ഡീ….”

ഞാൻ ഗായത്രിയെ വിളിച്ചു…

“മ്മ്മ്?”

“നീയെന്താ ഇങ്ങനെ ഇരിക്കുന്നെ? “

ഞാൻ മെല്ലെ ചോദിച്ചു…

അവൾ ഒന്നും പറഞ്ഞില്ല.. പകരം എന്റെ കൈ എടുത്തു അവളുടെ ചുണ്ടുകളോട് ചേർത്തു…

അത് കണ്ടു സിദ്ധാർഥ് നിരഞ്ജനയെ നോക്കി.. കണ്ടു പഠിക്കു എന്നായിരിക്കണം..

ഞാൻ വീണ്ടും ഉറക്കത്തിലേക്കു വഴുതി വീണു..

രാധമ്മയും വന്നു ഒത്തിരി കരഞ്ഞു അന്ന് വൈകുന്നേരം.. നിരഞ്ജനയെ അവർ നല്ല ചീത്ത പറഞ്ഞു വീട്ടിൽ സെക്യൂരിറ്റി വേണ്ട എന്നുപറഞ്ഞതിന്…

അത് അവൾക്കു കൂടുതൽ സങ്കടം ആയി.. അവൾ കാരണം ആണല്ലോ എനിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നത് എന്ന് അവൾ തീരുമാനിച്ചു…

എന്റെ അടുത്ത് നിന്നും അവൾ പോകുന്നെ ഇല്ലായിരുന്നു..

“നിനക്ക് പൊയ്കൂടാരുന്നോ? അവിടെ വന്നതുകൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചത്..”

എന്നും പറഞ്ഞാണ് കരച്ചിൽ..

“എനിക്കെന്റെ ചേച്ചി അല്ലാതെ വേറെ ആരാ ഉള്ളെ? ഒരേ വയറ്റിൽ ജനിച്ചില്ല എന്നല്ലേ ഉള്ളു?”

ഞാൻ അത് ചോദിച്ചപ്പോൾ അവൾ എന്നെ കെട്ടിപിടിച്ചു കിടന്നു..

***
ഒരു ആഴ്ച ഹോസ്പിറ്റലിൽ കിടന്ന ഞാൻ വീട്ടിൽ വന്നു.. ഇന്റർനാൽ ഓർഗാൻസിനു മുറിവ് ഉണ്ടായിരുന്നു.. അതി കഠിനമായ വേദന ആണ്..

ബെഡ് റസ്റ്റ് രണ്ടു മാസം എങ്കിലും വേണം എന്നാണ് സിദ്ധാർഥ് പറഞ്ഞത്.

എണീറ്റ് നടക്കാൻ പറ്റില്ല..

ബാത്‌റൂമിൽ ഒക്കെ പോകാം.. വേദന ആണ്.. എന്നാലും സാധാരണ പോലെ അത്ര ഈസി ആയി ഒന്നും ചെയ്യാൻ കഴിയില്ല..

ചേച്ചിയുടെയും ഗായത്രിയുടെയും പ്രാർത്ഥന കൊണ്ടാകാം ജീവൻ തിരിച്ചു കിട്ടിയത്..

അന്ന് നടന്ന കാര്യങ്ങൾ ഞാൻചേച്ചിയോടു ചോദിച്ചു മനസിലാക്കി.

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.