സീതയെ തേടി (മാലാഖയുടെ കാമുകൻ) 2329

രാധമ്മ റൂം ശരിയാക്കി വച്ചിരുന്നു..

ചേച്ചി ഇപ്പോഴും കരച്ചിൽ ആണ്.. അവൾക്കു വേണ്ടി അല്ലെ ഞാൻ കുത്തു കൊണ്ടത് എന്ന ഭാവം…

എന്നാൽ ഗായത്രി മെന്റലി അതി ശക്ത ആണെന്ന് മനസിലായി..

എനിക്ക് ഇടയ്ക്കു അതികഠിനമായ വേദന വരും അടിവയറ്റിൽ..

അത് കണ്ടാൽ ചേച്ചി കരയും.. സിദ്ധാർഥ് പറഞ്ഞത് പോലെ, നിരഞ്ജന എന്ന സർക്കിൾ ഇൻസ്പെക്ടർക്കു അകെ ഒരു വീക്ക്നെസ് മാത്രമേ ഉള്ളു.. അത് ഞാൻ ആണ്…

എന്നാൽ ഗായത്രി കരയാറില്ല.. അവൾ വന്നു എന്നെ കെട്ടിപിടിച്ചു കിടക്കും… വേദന മാറുന്നത് വരെ.

അവൾ രാത്രി 11 മണി വരെ എന്റെ കൂടെ ഉണ്ടാകും.. വീട്ടിൽ പോയി രാവിലെ 8 മണി ആകുമ്പോൾ വരികയും ചെയ്യും.

നിരഞ്ജനയും ലീവിൽ ആയിരുന്നു. ഇടയ്ക്കു സിദ്ധാർഥ് വന്നു കാണും…

“ഞാൻ കുത്തു കൊണ്ട് കിടന്നപ്പോൾ നിനക്ക് എന്താ തോന്നിയത്?”

ഒരു കറുത്ത സാരി ഉടുത്തു അതിന്റെ തുമ്പ് അരക്കു എടുത്തു കുത്തി കുറച്ചു തുണികൾ അടുക്കി വെക്കുന്ന ഗായത്രിയോട് ഞാൻ ചോദിച്ചു..

“പറയാൻ പറ്റില്ല.. എന്നാൽ എന്നെ വിട്ടു പോകില്ല എന്ന് എനിക്കറിയാമായിരുന്നു…, പിന്നെ മനസ് കൊണ്ട് ജീവിനെ വരിച്ചവൾ ആണ് ഞാൻ.. എന്റെ ഭർത്താവ് വാഴില്ല എന്നാണല്ലോ…! പക്ഷെ യഥാർത്ഥ പ്രണയത്തിന് മുൻപിൽ മരണവും തോറ്റുപോയി ജീവ്….”

അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞ ശേഷം എന്റെ അടുത്ത് ബെഡിൽ വന്നിരുന്നു..

അവളുടെ കൈകൾ എന്റെ മുഖത്ത് ഒന്ന് തടവി എന്റെ ചുണ്ടിൽ ഉമ്മ വച്ചു…

“കൃതിമശ്വാസം കൊടുക്കുകയാണോ?”

റൂമിലേക്ക് കയറി വന്ന ചേച്ചി അത് കണ്ടു ചോദിച്ചതാണ്…

ഗായത്രി ചിരിച്ചു.. അവൾക്കു പിന്നെ ഞാൻ അവളുടെയാണ് എന്നൊരു ഉറപ്പ് ഉള്ളതുകൊണ്ട് നാണം ഒന്നും ഇല്ല..

“ജീവൻ കൊടുത്തതാണ്…” എന്ന് അവൾ ചിരിയോടെ പറഞ്ഞു…

“എന്നാലും എന്റെ കുട്ടി…” “

ചേച്ചി എന്റെ അടുത്ത് വന്നിരുന്നു പതംപറഞ്ഞു കരയാൻ തുടങ്ങി..

“എന്റെ ചേച്ചി.. എനിക്കൊരു കുഴപ്പവും ഇല്ലല്ലോ… “

ഞാൻ അവളെ കെട്ടിപ്പിടിച്ചപ്പോൾ അവൾ എന്റെ ദേഹത്തേക്ക് കിടന്നു..

“പോലീസു കാരി ആണ് കേട്ടോ.. കരയുന്നത് കണ്ടില്ലേ?”

“പിന്നെ.. അത് നേരിട്ടു കണ്ടതാ ഞാൻ.. അവൾ ഒരു ദയയും ഇല്ലാതെ ആണ് എന്റെ മുൻപിൽ ഇട്ടു ഇവനെ കുത്തിയത്… സഹിക്കുന്നില്ല…. “

ചേച്ചിയുടെ കരച്ചിലിന്റെ ശക്തി കൂടി.. ഗായത്രി അവളുടെ അടുത്ത് ചെന്നു അവളുടെ നെറ്റിയിൽ തലോടി..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.