സീതയെ തേടി (മാലാഖയുടെ കാമുകൻ) 2330

സുന്ദരി ആണ്…

“എന്താണ്?”

എന്റെ ചിരി കണ്ടിട്ടായിരിക്കണം അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു..

“ഈ പോലീസിൽ ചേർന്നിട്ടും സൗന്ദര്യത്തിന് കുറവ് ഒന്നും ഇല്ലല്ലോ ചേച്ചി..”

“ഡാ നീ രാവിലെ തന്നെ കളിയാക്കിക്കോ കേട്ടോ…”

“ഏയ് കാര്യം പറഞ്ഞതാ മിന്നുമോളെ?”

“ഈ രാധമ്മ അപ്പോഴേക്കും ഈ പേരൊക്കെ പറഞ്ഞു തന്നോ?” അവൾ ചിരിച്ചു..

“പിന്നെ…!”

ഞങ്ങളുടെ സംഭാഷണം അങ്ങനെ പോയി..

***

കുറച്ചു ദിവസം കൊണ്ട് തന്നെ ഞങ്ങൾ വളരെ അടുത്തു..

അടുത്തു എന്ന് പറഞ്ഞാൽ ഞാൻ അവളെ ചേച്ചി ആയും അവൾ എന്നെ അനിയനും ആയി കണ്ടുതുടങ്ങി..

രാധമ്മ ആണെങ്കിൽ എന്നെ മകനെപ്പോലെ ആണ് കാണുന്നത്..

രാവിലെ എനിക്ക് ജ്യൂസും കൊണ്ട് വരും.. 6 മണിക്ക് എണീക്കണം എന്ന് നിർബന്ധം ആണ്.. അതും പോരാ..

ജ്യൂസ് കുടിച്ചു കഴിഞ്ഞു അവളുടെ ഒപ്പം ഓടാൻ പോകണം.. അത് കഴിഞ്ഞു വീട്ടിൽ വന്നു കുറച്ചു വർക്ക്ഔട്ട് കൂടി കഴിഞ്ഞിട്ടേ എന്നെ വിടുകയുള്ളു..

ആ കാര്യത്തിൽ പോലീസിന്റെ തനി സ്വരൂപം കാണിക്കും പുള്ളിക്കാരി..

അല്ലാത്തതിനൊക്കെ എന്നെ സ്നേഹിച്ചു കൊല്ലും.. കുറെ നാളിനു ശേഷം പോയ അനിയനെ തിരിച്ചു കിട്ടിയ സന്തോഷം..

എനിക്കാണെങ്കിൽ ഇതുവരെ കിട്ടാത്ത ഒരു സഹോദരിയുടെ സ്നേഹം..

ജീവിതത്തിൽ ഒരിക്കലും കിട്ടാത്ത സ്നേഹം കിട്ടിയപ്പോൾ എന്റെ ജീവിതമേ മാറി.. സന്തോഷം വന്നു…

നിരഞ്ജന വീട്ടിൽ വന്നാൽ എന്നോട് തല്ലു കൂടാനും തമാശ പറയാനും തുടങ്ങി..

സ്വന്തം ചേച്ചിയെപ്പോലെ…

ഞങ്ങൾ തമ്മിൽ എന്തോ ഒരു കണക്ഷൻ നേരത്തെ ഉള്ളതുപോലെ ആയിരുന്നു..
അതുകൊണ്ടു തന്നെ സ്വന്തം ചേച്ചി ആയും അവൾ എന്നെ സ്വന്തം അനിയൻ ആയും കണ്ടു..

ഡ്രൈവിംഗ് പഠിപ്പിച്ചു. ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ ഒരു ഓൺലൈൻ കോഴ്സിന് ചേർത്തു..

മൊത്തത്തിൽ എന്റെ ജീവിതം വീനസ് ദേവത നേരിട്ടു വന്നു അനുഗ്രഹിച്ചതു പോലെ..

വീനസ് ദേവത നിലവിൽ എന്റെ ചേച്ചി ആണ്..

***

ഒരു ദിവസം ചേച്ചിക്ക് ഒരു ഇന്സ്ടിട്യൂട്ടിൽ ഒരു പരിപാടി ഉണ്ടായിരുന്നു..
അവരുടെ ആനുവൽ ഡേ എന്തോ ആണ്..

എന്നോടും ചെല്ലാൻ പറഞ്ഞു.. ചേച്ചിയുടെ ബൈക്ക് എടുത്തു ഞാനും പോലീസ് ജീപ്പിന്റെ പുറകെ ചെന്നു..

വലിയ സ്വീകരണം ആയിരുന്നു അവിടെ..

വളരെ നല്ല പേരുള്ള ഒരു പൊലീസുകാരി ആണ് ചേച്ചി.. അതുകൊണ്ടു എവിടെ പോയാലും നല്ല വില ആണ് അവൾക്ക്‌..

ചേച്ചി എല്ലാവരെയും അനിയൻ എന്ന് പറഞ്ഞു പരിചയപ്പെടുത്തി..

സംസാരിക്കുന്നതിനിടയിൽ അവിടുത്തെ പ്രിൻസിപ്പാൾ എന്നോടും കൂടെ സംസാരിച്ചു..

എന്താ പഠിച്ചത് എന്ന് ചോദിച്ചപ്പോൾ ഞാൻ പണ്ട് പഠിച്ച കാര്യങ്ങൾ എല്ലാം പറഞ്ഞു.

കുവൈറ്റിൽ ആയിരുന്നപ്പോൾ ഞാൻ റെഡ്ഹാറ് ലിനക്സ് കോഴ്‌സുകൾ ചെയ്‌തിട്ടുണ്ടായിരുന്നു.

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.