സീതയെ തേടി (മാലാഖയുടെ കാമുകൻ) 2329

ഏട്ടൻ ചെടിച്ചട്ടികളുടെ ഇടയിൽ കിടന്നു ഞരങ്ങി തിരിഞ്ഞു കിടന്നു..

ഗായത്രി മുൻപോട്ടു നടന്നപ്പോൾ ഞാൻ നോക്കി.. അച്ഛന് നേരെ ആണ് അവൾ നടക്കുന്നത്..

“പ്രായത്തിന് മൂത്തവരെ തല്ലാൻ പാടില്ല….” അവൾ ഒന്ന് നിർത്തി….

“അല്ലെങ്കിൽ കിളവാ… നിങ്ങളെ ചവുട്ടി കൂട്ടിയേനെ….”

അവൾ കൈ ചൂണ്ടി അച്ഛന്റെ മുഖത്തു നോക്കി പറഞ്ഞു… അവിടുന്ന് ഒരു ഉത്തരവും ഇല്ല..

ഇതെന്താണ് ഈ സാധനം എന്ന് അങ്ങേരുടെ മുഖം വെക്തമാക്കുന്നുണ്ടായിരുന്നു..

തിരിഞ്ഞു വന്ന ഗായത്രിയുടെ മുഖം കണ്ടു എനിക്ക് പേടി തോന്നി…

അതി സുന്ദരവും സ്ത്രൈണ ഭാവവും ഒരു പുഞ്ചിരിയും നിലനിൽക്കുന്ന ആ മുഖത്ത് രൗദ്ര ഭാവം..

കത്തുന്ന കണ്ണുകളും ചുവന്ന കവിളുകളും അഴിഞ്ഞുലഞ്ഞ മുടിയും…

നാമം ഗായത്രി എന്ന് ആണെങ്കിലും ഭദ്രകാളിയെപോലെ… കോപത്തിന്റെ ഗ്രീക്ക് ദേവത ലൈസയെ പോലെ..

“ഇനി ഇതെങ്ങാനും കേസ് ആക്കിയാൽ ഞാൻ വീണ്ടും മറ്റേ സാധനം ഫയൽ ചെയ്യും… പിന്നെ അകത്തു പോകും…”

ഞാൻ ചിരിയോടെ അച്ഛനോട് വിരൽ ചൂണ്ടി പറഞ്ഞ ശേഷം തിരിച്ചു വന്നു നിലത്തു വീണ ബൈക്ക് എടുത്തു പൊക്കി അതിൽ കയറി..

ക്രഷ് ഗാർഡ് കുത്തി വീണത് കൊണ്ട് അതിനു പരിക്കൊന്നും ഇല്ല..

ഗായത്രി നിലത്തു വീണു മാറി കിടന്ന എന്റെ ഹെൽമെറ്റ് എടുത്തു കയ്യിൽ വച്ച് ബൈക്കിൽ കയറി…

ലോറി മാറ്റിയിരുന്നു.. ഞാൻ ബൈക്ക് മുൻപോട്ടു എടുത്തു…

അവിടുന്ന് ഒരു കിലോമീറ്റർ പോയി കുളക്കരയിൽ എത്തി…

ബൈക്ക് നിർത്തിയപ്പോൾ അവൾ ഇറങ്ങി..

ബൈക്ക് സ്റ്റാൻഡിൽ ഇട്ടു ഞാനും… കുളക്കരയിലെ പച്ചപ്പിൽ അവൾ ഇരുന്നപ്പോൾ ഞാനും അവളുടെ അടുത്ത് ഇരുന്നു..

മനസ് വല്ലാതെ ചൂട് പിടിച്ചിരുന്നു..

കുറച്ചു നേരം ഞങ്ങൾ ഒന്നും മിണ്ടിയില്ല…

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി…

അവൾ ഒരു കണ്ണ് അടച്ചു നാക്കു കടിച്ചു കൊണ്ട് എന്നെ കള്ളത്തരത്തിൽ നോക്കി…

ഞാൻ ചിരിച്ചു… അവളുടെ മുഖം ഞാൻ നോക്കി.. അവളുടെ കൈ കൂട്ടിയാണ് അടി കിട്ടിയത് എങ്കിലും ചുവന്ന് കാണുന്നുണ്ട്…

“സോറി ഗായു…”

ഞാൻ അവളുടെ കവിൾ തടവിക്കൊണ്ട് പറഞ്ഞു..

“ഒന്ന് പോ ജീവ്.. ഞാൻ ഇടയ്ക്കു കയറിയിട്ടല്ലേ?”

അവൾ ചിരിച്ചു..

“എന്നാലും നീ എന്തിനാ ഇടയ്ക്കു കയറിയത്?”

“വേണ്ട.. ജീവ് ഒരു പെണ്ണിന്റെ ദേഹത്ത് കൈ വെക്കേണ്ട….”

അവൾ അത് പറഞ്ഞു.. അത് ശരിയാണ് എന്ന് എനിക്കും തോന്നി..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.