സീതയെ തേടി (മാലാഖയുടെ കാമുകൻ) 2330

ചേച്ചി അകത്താക്കിയ ഒരു മുതലാളിയുടെ ഗേൾ ഫ്രെണ്ട് ആണ് ഇവൾ. അതും ഒരു 666 ബാക് ഗ്രൗണ്ട് ഉള്ള ടീമുകൾ ആണ്..

ഇവൾ അവന്റെ കേസ് പിൻവലിക്കാൻ നിരഞ്ജനയെ കോൺടാക്ട് ചെയ്തിരുന്നു.. എന്നാൽ നിരഞ്ജന സമ്മതിച്ചില്ല.

അയാൾ ജയിലിൽ വച്ച് മരണപ്പെടുകയാണ് ചെയ്തത്. അവൾ അതിന്റെ പകരം വീട്ടിയതും.

നിരഞ്ജനയുടെ കുടുംബത്തിന്റെ മരണത്തിനു പുറകിൽ ഇവൾ ആയിരുന്നു..

എന്നാൽ ഒരു ചെറിയ സംശയം പോലും ബാക്കി വയ്ക്കാതെ ആണ് അവൾ അത് ചെയ്തത്..

ഇവിടെയും പ്ലാൻ അതായിരുന്നു.. എന്നാൽ ഞാൻ എന്നൊരാൾ അവിടെ ഉണ്ടെന്നുള്ള കാര്യം അവർ ശ്രദ്ദിച്ചില്ലേ എന്ന് ആലോചിച്ചപ്പോൾ ആർക്കും മനസിലായില്ല..

കാരണം വ്യക്തമായ പ്ലാനിംഗ് ആയി വന്നവൾ എന്റെ കാര്യം എങ്ങനെ മറന്നു?

അല്ലെങ്കിൽ ചിലപ്പോൾ ഞങ്ങളെ വാച്ച് ചെയ്ത ആളുടെ പിഴവ്..
അല്ലെങ്കിൽ എന്നെയും ഈസി ആയി കൊല്ലാം എന്ന് വിചാരിച്ചിരിക്കാം..

അത് ഞങ്ങളുടെ ജീവൻ രക്ഷിച്ചു.. ഭാഗ്യമോ ആരുടെയോ അനുഗ്രഹമോ ഞങ്ങളെ രക്ഷിച്ചു..

ഇവളും കൂട്ടാളികളും എല്ലാം കുടുങ്ങി..

നേരിട്ടു വന്നു പകരം വീട്ടാനുള്ള അവളുടെ ആഗ്രഹവും നടന്നില്ല..

വല്ലാത്തൊരു പെണ്ണ്..

പല രാത്രികളിലും ഞാൻ അവളെ സ്വപ്നം കണ്ടു ഞെട്ടി എണീറ്റിരുന്നു..

അവളെ അടിച്ച അടിയിൽ തെറിച്ചു പോയ കത്തി കാലുകൊണ്ട് വലിച്ചെടുത്താണ് നിരഞ്ജന കയ്യിലെ കെട്ടു അറുത്തു മാറ്റിയതും പോലീസിനെ വിളിച്ചതും എന്നെ ഹോസ്പിറ്റലിൽ എത്തിച്ചതും..

രാധമ്മയുടെ റൂം അവൾ പുറത്തു നിന്ന് പൂട്ടാൻ പോയിരുന്നത് കൊണ്ടാണ് അവൾ പുറകിൽ വന്നു കുത്തിയത് ഞാൻ കാണാതിരുന്നത്…

അതുപോലെ ഉറക്കത്തിൽ ആയിപോയതു കൊണ്ടാണ് നിരഞ്ജനയെ അവർക്കു കെട്ടിയിടാൻ കഴിഞ്ഞതും…

അവൾ എന്റെ ചോരയിൽ ചവുട്ടി തെന്നി വീണതും, ഞാൻ ഉറങ്ങാതെ കിടന്നതും നിരഞ്ജനക്കു കൈ അഴിക്കാൻ പറ്റിയതും ഒക്കെ ആയുസിന്റെ വലിപ്പം കൊണ്ട് മാത്രം…

എന്നാൽ ഈ ന്യൂസ് പുറത്തു വിടരുത് എന്ന് നിരഞ്ജനക്കു തീരുമാനിക്കേണ്ടി വന്നു.. കാരണം ഇവരുടെ ബാക്ഗ്രൗണ്ട് തന്നെ..

അവളുടെ ശരീരത്തിലെ ടാറ്റൂകളും വേഷവും പിന്നെ മൊബൈലിലെ കുറച്ചു ഡാറ്റകളും വച്ചാണ് ഇവൾക്ക് ഇങ്ങനെ ഒരു ബാക് ഗ്രൗണ്ട് ആണെന്ന് മനസിലാക്കിയത്..

കൂടാതെ നിരഞ്ജനയുടെ കുടുംബത്തിന്റെ മരണം.. അതും ഇവൾ തന്നെ ചെയ്തതാണ് എന്ന് അവളെക്കൊണ്ട് പറയിപ്പിക്കാൻ ഇവർക്ക് കഴിഞ്ഞു..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.