സീതയെ തേടി (മാലാഖയുടെ കാമുകൻ) 2330

“നിന്നെപോലെയും നിന്റെ അപ്പനെപോലെയും രണ്ടും കെട്ടവൻ അല്ല ഇവൻ.. ഇത് നിങ്ങൾ സമ്മതിച്ചാൽ കേസ് വേണ്ട എന്നാണ് ഞങ്ങൾ തമ്മിലുള്ള ഡീൽ… അവന്റെ കരുണയിൽ ജീവിക്കുക ഇനി… പിന്നെ പൈസ അത് വരും പോകും… “

നിരഞ്ജന പറഞ്ഞു..

അച്ഛനും ഏട്ടനും ഏടത്തിയും എന്നെ അതിശയിച്ചു നോക്കി…

നിരഞ്ജന അമ്മക്ക് നേരെ തിരിഞ്ഞു…

“നിങ്ങൾ ഒരു സ്ത്രീ അല്ലെ തള്ളെ? മകനെ നിങ്ങളുടെ ഭർത്താവും മകനും ചവുട്ടി തേക്കാൻ കൂട്ടു നില്ക്കാൻ ഒന്നാമതാണല്ലോ? ഇനി അവൻ നിങ്ങളുടെ മകൻ അല്ലെ?”

“നിങ്ങൾ ഇപ്പോൾ ഏറ്റു പറഞ്ഞത് കൊണ്ടൊന്നും ഒരു മാറ്റവും ഉണ്ടാക്കില്ല.. അവൻ നിങ്ങളെ രഹസ്യമായി ഏല്പിച്ച കാര്യങ്ങൾ ഇവർ എങ്ങനെ അറിഞ്ഞു? എന്റെ അഭിപ്രായത്തിൽ നിങ്ങൾ ആണ് ഇതിനൊക്കെ കാരണം…

അമ്മ ഒന്നും മിണ്ടിയില്ല..

“എനിക്ക് നിലവിൽ ആരും ഇല്ല.. അപ്പനോ അമ്മയോ സഹോദരങ്ങളോ…..അത് കൊണ്ട് നന്നായി അറിയാം ഇവന്റെ അവസ്ഥ എന്താണെന്നു… . എന്നാൽ നിങ്ങളെപ്പോലെ ഇത്ര അധഃപതിച്ച ആളുകൾ ഉണ്ടാക്കുന്നതിലും നല്ലതു ആരും ഇല്ലാത്തതാണ്… “

നിരഞ്ജന പറഞ്ഞു നിർത്തി..

എല്ലാവരുടെയും തല കുനിഞ്ഞു..

നിരഞ്ജന അവസാനം എന്നെ നോക്കി…

“നിനക്കിട്ടു ആദ്യം രണ്ടെണ്ണം തരണം.. ഇത്ര ഒരു അവസരം വന്നിട്ടും പോയി രക്ഷപെടാതെ വീട്ടിൽ തന്നെ സേവിങ് ഉള്ള അക്കൗണ്ടും കൊടുത്തു, ഇത്ര നാളും നിനക്കിട്ടു പണി തന്ന ഏട്ടനെ പിന്നെയും വിശ്വസിച്ചു അവനു വീണ്ടും പൈസ കൊടുത്തിരിക്കുന്നു… ബുദ്ധി ഇല്ലേ നിനക്ക്?”

എന്റെ തല കുനിഞ്ഞു.. അവൾ പറഞ്ഞതൊക്കെ സത്യം ആണ്.. ഇത്ര നാളും ഏറ്റവും വലിയ മണ്ടൻ ഞാൻ ആയിരുന്നു..

ചവുട്ടി അരച്ചപ്പോഴും പ്രതികരിക്കാതെ എന്തിനു നിന്ന് കൊടുത്തു? വലിയ ചോദ്യം ആണ്.. പേടി ആയിരുന്നോ? അതോ അപ്പൻ അമ്മ എന്ന വജ്രായുധം അവരുടെ കയ്യിൽ ഉള്ളത് കൊണ്ടോ?

അറിയില്ല…

“അല്ലാ.. ഇനി എന്താ നിന്റെ പ്ലാൻ?”

നിരഞ്ജനയുടെ അടുത്ത ചോദ്യം…

“അറിയില്ല മാം.. “

എന്ന് ഞാൻ മറുപടി കൊടുത്തു…

“ഹ്മ്മ്.. സംഭവിച്ചതൊക്കെ നല്ലതിന് ആണെന്ന് വിശ്വാസിക്ക്… പിന്നെ നീ ഇവിടെ നിൽക്കേണ്ടവൻ അല്ല.. വീട് മാറിപ്പോയി… “

അവൾ ചെറിയ ഒരു പുഞ്ചിരിയോടെ പറഞ്ഞു..

ഞാൻ അവളെ നോക്കി…

“ജീവാ…? നിനക്ക് എന്നെ വിശ്വാസമുണ്ടോ?”

നിരഞ്ജന അങ്ങനെ ചോദിച്ചപ്പോൾ ഞാൻ ഒന്ന് അതിശയിച്ചു…

എല്ലാവരും എന്നെ നോക്കി..

“ഇവരെക്കാളും വിശ്വാസം ഉണ്ട് എനിക്ക് സാറിനെ…”

ഒരു പുഞ്ചിരിയോടെ ഞാൻ അത് പറഞ്ഞു…
എന്നിട്ടു അമ്മയെ നോക്കി..
സീതയുടെ തല കുനിഞ്ഞു..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.