സീതയെ തേടി (മാലാഖയുടെ കാമുകൻ) 2329

“എന്നാൽ മോൻ പോയി എടുക്കാനുള്ളതൊക്കെ എടുത്തു വാ…”

അവർ അത് പറഞ്ഞിട്ടു പുറത്തേക്കു പോയി..

പുറത്തേക്കു പോയ അവൾ അതുപോലെ തിരിച്ചു വന്നു… നേരെ ഏട്ടന്റെ മുൻപിലേക്ക്…

പടക്കം പൊട്ടും പോലെ ഒരു ശബ്ദം അവിടെ മുഴങ്ങി… ഏട്ടൻ പുറകിൽ ഉണ്ടായിരുന്ന സിംഗിൾ പീസ് സെറ്റി അടക്കം മറിഞ്ഞു നിലത്തു വീണു…

എന്റെ വായ പൊളിഞ്ഞു പോയി… നിരഞ്ജന അവന്റെ മുഖത്തിനിട്ട് ഒന്ന് കൊടുത്ത ശബ്ദം ആണ് കേട്ടത്..

ഒരു പെണ്ണിന് ഇത്ര ശക്തിയോ?

ഏടത്തിയും അച്ഛനും ശരിക്കും വിറച്ചു…

“നിനക്ക് ഇതെങ്കിലും തന്നില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല മോനെ….”

അവൾ അത് പറഞ്ഞു അച്ഛനെ ഒന്ന് നോക്കി ഇറങ്ങിപോയി….

ഏട്ടൻ കാലൊക്കെ സെറ്റിയുടെ അടിയിൽ കുടുങ്ങി എന്താ സംഭവിച്ചത് എന്ന് പോലും അറിയാതെ കവിളും പൊത്തി ഇരിക്കുന്നുണ്ട്…

ഞാൻ കൊടുക്കേണ്ട അടി ആണ്… എനിക്ക് ചിരി വന്നു…

ഞാൻ നേരെ റൂമിൽ ചെന്ന് എന്റെ ബാഗിൽ തുണികൾ കുത്തി നിറച്ചു..
കുറച്ചു എന്റേതായ സാധനകളും…

“മോനെ.. എന്നോട്….”

അമ്മ ആണ്…

“ഒരു കുഴപ്പവും ഇല്ല അമ്മെ.. പരാതി ഇല്ല.. എന്നാലും ജനിച്ചപ്പോൾ കഴുത്തു ഞെരിച്ചു കൊന്നുകൂടായിരുന്നോ എന്നെ? “

ഒരു പുഞ്ചിരിയോടെ ഞാൻ അത് ചോദിച്ചപ്പോൾ അമ്മ കരഞ്ഞു കൊണ്ട് നിലത്തിരുന്നു…

അവരുടെ തലയിൽ ഒന്ന് തലോടി ഞാൻ പുറത്തിറങ്ങി…

ബാക്കി ഉള്ളവർ ഇപ്പോഴും അവിടെ തന്നെ ഉണ്ട്…

ഏട്ടൻ ഇരുന്നു മുഖം തടവുന്നു.. ഏട്ടത്തി അടുത്ത് ഉണ്ട്…

ഞാൻ ഏട്ടന്റെ മുൻപിൽ ചെന്നു..

“നിന്നെപ്പോലെ ഒരു ഏട്ടനെ കിട്ടിയത് ശാപം ആയി കരുതുന്ന ഒരാൾ ആണ് ഞാൻ.. എന്നും നീ എനിക്ക് തടസമായി നിന്നിട്ടേ ഉള്ളു… ഇതും ഞാൻ ക്ഷമിച്ചു… എനിക്ക് പൈസ വേണ്ട.. എന്റെ കാരുണ്യത്തിൽ ആണ് നിന്റെ ബാക്കി ജീവിതം എന്ന് മനസിലാക്കി ജീവിക്കുക.. “

അവൻ ഒന്നും മിണ്ടിയില്ല..

“നിനക്കിട്ടു രണ്ടു തരണം എന്നുണ്ട്… പിന്നെ ഏട്ടൻ എന്നൊരു ലേബൽ ഉള്ളതുകൊണ്ട് അത് ചെയ്യുന്നില്ല… ഇനി എന്തായാലും എനിക്ക് ഏട്ടനും അപ്പനും ഇല്ല..”

ഞാൻ അച്ചന്റെ നേരെ തിരിഞ്ഞു..

“വെറുത്തിട്ടേ ഉള്ളു നിങ്ങളെ ഞാൻ.. മക്കളെ ഉണ്ടാക്കിയാൽ പോരാ.. അവരെ വേർതിരിവ് കാണിക്കാതെ വളർത്താൻ പഠിക്കണം.. ഈ ജന്മത്തിൽ എന്തായാലും നിങ്ങൾക്ക് അതിനു കഴിവില്ല… ഇനി എന്റെ മുൻപിൽ വരരുത്.. ഞാൻ ഇങ്ങോട്ടും വരില്ല..”

“നിനക്കിട്ടും കിട്ടുമെടി ഒരിക്കൽ…. അത് എന്റെ കയ്യിൽ നിന്നും ആയിരിക്കില്ല എന്നെ ഉള്ളു….”

ഞാൻ ഏട്ടത്തിയെ നോക്കി പറഞ്ഞു..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.