സീതയെ തേടി (മാലാഖയുടെ കാമുകൻ) 2329

മൂന്നാമത്തെ ഫോട്ടോ.. ഞാൻ തന്നെ..

എന്നാൽ എനിക്ക് അത്ര നിറം ഇല്ല.. ബാക്കി എല്ലാം ഒരുപോലെ ഉണ്ട്.. ഒരു 75 ശതമാനം സാമ്യം..

ഞാൻ വിശ്വാസം വരാതെ നിരഞ്ജനയെ നോക്കി… അവളുടെ സഹോദരൻ ആണ് അതെന്നു എനിക്ക് മനസിലായി..

എന്നാലും മുഖസാമ്യം എങ്ങനെ വന്നോ ആവൊ…
നിരഞ്ജന ഫ്രിഡ്ജ് തുറന്നു കുറച്ചു വെള്ളം എടുത്തു എനിക്ക് തന്നു..

ഞാൻ അത് കുടിച്ചപ്പോൾ രാധമ്മ എന്നെ നോക്കി ഇരിക്കുകയാണ്.. അവർ ഇപ്പോഴും കരയുന്നു..

“എന്റെ അമ്മയുടെ ചേച്ചി ആണ് രാധമ്മ..”

ഞാൻ നോക്കുന്നത് കണ്ടിട്ട് നിരഞ്ജന പറഞ്ഞു…

ഞാൻ ഒന്ന് ചിരിച്ചു.. അവരും നനഞ്ഞ കണ്ണ് തുടച്ചു ഒന്ന് ചിരിച്ചു..

“ഈ കുട്ടി?”

അവർ നിരഞ്ജനയോടു ചോദിച്ചു..

“എല്ലാവരും ഉണ്ട്.. എന്നാലും എന്റെ അവസ്ഥ ആണ്.. ആരും ഇല്ല.. എന്നാൽ രാധമ്മ ഉണ്ടല്ലോ.. അതുപോലെ അവന് ഞാനും ഉണ്ടാകും ഇനി…”

അവർ അത് പറഞ്ഞു എന്നെ നോക്കി പുഞ്ചിരിച്ചു.. എനിക്ക് എന്താ കേട്ടത് എന്ന് മനസിലായില്ല…

“നീ ഇനി ഇവിടെ താമസിച്ചാൽ മതി…”

നിരഞ്ജന കർശനമായി പറഞ്ഞു.. അല്ലെങ്കിലും ഇനി ഞാൻ എങ്ങോട്ടു പോകാൻ ആണ്? ഒന്നുമില്ലാത്തവൻ ആയി പോയില്ലേ…?

ഞാൻ ഒന്നും മിണ്ടിയില്ല…

അവൾ വന്നു എന്റെ അടുത്ത് ഇരുന്നു..

“തല്ക്കാലം നീ എന്നെ അനുസരിക്കണം.. കേട്ടോ?”

അവൾ സ്നേഹത്തോടെ എന്നോട് പറഞ്ഞു..

“ശരി ചേച്ചി… “

അറിയാതെ നാവിൽ വന്നുപോയ ഒരു വാക്ക്… അവൾ എന്നെ നോക്കി…

കണ്ണുകൾ നിറഞ്ഞു ഒരു പൊട്ടിക്കരച്ചിലിൽ ആണ് അത് അവസാനിച്ചത്..

മുഖം പൊത്തി അവൾ കരഞ്ഞപ്പോൾ എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല… രാധമ്മ വന്നു അവളെ സമാധാനിപ്പിച്ചു…

കുറച്ചു നേരം കരഞ്ഞ അവൾ മുഖം കഴുകി തുടച്ചു വീണ്ടും സിഐ നിരഞ്ജന ആയി..

“നീ ഇവിടെ നില്ക്കു.. ഏത് റൂം വേണമെങ്കിലും നിനക്ക് എടുക്കാം…”

ഞാൻ അകെ ധര്മസങ്കടത്തിൽ ആയി.. ഒരു വീട്ടിൽ വന്നു നേരെ ഒരു റൂമിൽ താമസിക്കുക എന്നൊക്കെ പറഞ്ഞാൽ?

“ഞാൻ പുറത്തെ ആ റൂമിൽ നിന്നോളം…”

അത് പറഞ്ഞപ്പോൾ നിരഞ്ജനയും രാധമ്മയും ഒന്ന് മുഖത്തോടു മുഖം നോക്കി..

“ശരി…, രാധമ്മേ അതൊന്നു തുറന്നു കൊടുക്ക്… ഞാൻ വൈകുന്നേരം വരാം…

പിന്നെ….” അവൾ ഒന്ന് തിരിഞ്ഞു എന്നെ നോക്കി…

“നേരത്തെ വിളിച്ചില്ലേ ചേച്ചി എന്ന്? ഇനി അങ്ങനെ തന്നെ വിളിച്ചാൽ മതി….”

എന്ന് പറഞ്ഞു ഒന്ന് പുഞ്ചിരിച്ചു അവൾ നടന്നു പോയി. പുറത്തു ബൈക്ക് സ്റ്റാർട്ട് ആകുന്ന ശബ്ദം കേട്ടു..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.