സീതയെ തേടി (മാലാഖയുടെ കാമുകൻ) 2330

അതവളെ ചെറുതായി ഇറിറ്റേറ്റ് ചെയ്തു എന്ന് ആ കണ്ണുകളിൽ ഉള്ള ഭാവം കണ്ടാൽ അറിയാം…

“ഗായു ഇതെന്താ മുഖത്ത്?”

എന്ന് ചോദിച്ചു ഞാൻ ഇടതു കരം കൊണ്ട് അവളുടെ ചുണ്ടിന്റെ താഴ്ഭാഗം ഒന്ന് വിരൽ കൊണ്ട് തുടച്ചു.. വിരലുകൾ ചുണ്ടിൽ ഉരസി…

ഗായത്രി എന്നെ നോക്കി ചിരിച്ചു…

“എന്തായിരുന്നു? പോയോ?”

“മ്മ്മ് എന്തോ ഒരു പൊടി… പോയി…”

എന്ന് പറഞ്ഞു ഞാൻ കൈ പിൻവലിച്ചു..

അത് കഴിഞ്ഞു ഞാൻ നോക്കിയത് ആതിരയെ ആണ്…

എനിക്ക് അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടു അത്ഭുതവും സന്തോഷവും തോന്നി..

ചിലപ്പോൾ ഞാൻ അവളെ മനസ്സിൽ കൊണ്ട് നടക്കുക ആവും എന്ന് അവൾ ചിന്തിച്ചിരിക്കാം..

പണ്ട് നടന്ന ഒരു സംഭവത്തിലേക്ക് എന്റെ മനസ് ഒന്ന് ചാടി…

ഞാനും ആതിരയും സ്ഥിരമായി കാണുന്ന സ്ഥലം ആയിരുന്നു ആ കുളക്കര..

അവിടെ ആരും വരാറില്ല.. പച്ച പരവതാനി വിരിച്ചതുപോലെ പുല്ല് വളർന്ന ഒരു കൊച്ചു കുളം ആണ് അത്..

അന്ന് നേരം ആറു മണി കഴിഞ്ഞപ്പോൾ അവൾ വന്നു.. ഞങ്ങൾ സംസാരിച്ചു ഇരുന്നപ്പോൾ എന്തോ പറഞ്ഞു അവൾ എന്റെ കവിളിൽ ഉമ്മ വച്ചു..

അപ്പോൾ തോന്നിയ ഒരു ആവേശത്തിന് അവളുടെ ചുവന്ന ചുണ്ടുകൾ വായിൽ ആക്കി ഞാൻ നുണഞ്ഞു…

അത് കാത്തിരുന്നതുപോലെ അവൾ എന്നെയും പ്രാന്തമായി ചുംബിച്ചു..

ആദ്യ ചുംബനത്തിനു മധുരം ഏറും എന്നല്ലേ?
അതങ്ങനെ നീണ്ടു പോയപ്പോൾ ഞങ്ങളുടെ ശരീരവും ചൂട് പിടിച്ചു..
അവൾ എന്നെയും കൊണ്ട് പുല്ലിലേക്കു മറിഞ്ഞു കെട്ടിവരിഞ്ഞു…

അവളുടെ അധരങ്ങളും കവിളുകളും കാതും കഴുത്തുമൊക്കെ ഞാൻ ചുംബിച്ചു ഉണർത്തി…
ആ നിമിഷം എന്തോ ഒച്ച കേട്ട് ഞങ്ങൾ ഞെട്ടി അകന്നു..

ഒരു പരുന്ത് ചിറകടിച്ചു പറന്ന ശബ്ദം ആയിരുന്നു..

അന്ന് കൈവിട്ടുപോയ നിമിഷങ്ങൾ പിന്നെ എനിക്കും പ്രോത്സാഹിപ്പിക്കാൻ തോന്നിയില്ല…

സിഗ്നൽ വീണപ്പോൾ ഗായത്രി കുറച്ചു സ്പീഡിൽ വണ്ടി മുൻപോട്ടു എടുത്തപ്പോൾ ഞാൻ ഓർമകളിൽ നിന്നും ഉണർന്നു..

“അവൾക്കു ഒത്തിരി ഇഷ്ട്ടം ആയിരുന്നു അല്ലെ?”

ഗായത്രി മെല്ലെ ചോദിച്ചപ്പോൾ ഞാൻ ഒന്ന് ഞെട്ടി.. ഇവൾ ശ്രദ്ദിച്ചിരുന്നോ?

ഞാൻ ഒന്നും മിണ്ടിയില്ല..

“അവളെ കാണിക്കാൻ വേണ്ടി ആയിരിക്കും എന്റെ ചുണ്ടിൽ തൊട്ടത്….”

അവൾ ചെറിയൊരു മന്ദഹാസത്തോടെ എന്നോട് പറഞ്ഞു…

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.