സീതയെ തേടി (മാലാഖയുടെ കാമുകൻ) 2329

ഇത്രയും വർഷത്തെ അധ്വാനം.. ഓരോ മാസവും അൻപതിനായിരം രൂപ ഇട്ടുകൊണ്ടിരുന്ന അക്കൗണ്ട് ആണ്..
ഇരുപതു ലക്ഷത്തിന്റെ അടുത്ത് വരും മൊത്തം..

“അവൻ പൈസ മൊത്തം എടുത്തോ അമ്മെ?”
ഞാൻ ദയനീകം ആയി അമ്മയോട് ചോദിച്ചു…

“എല്ലാം കൊണ്ടുപോയിരുന്നു.. ചെക്കും പിന്നെ atm ഒക്കെ..”

ഞാൻ തലക്കു കൈകൊടുത്തു ഇരുന്നു.. ആ atm കാർഡ് മാത്രം മതി അയച്ചിരുന്ന പൈസ എടുക്കാൻ… കുവൈറ്റ് നമ്പർ ആയിരുന്നതുകൊണ്ടാണ് മെസേജ് ഒന്നും വരാതിരുന്നത്…

ജീവിതം തീർന്നതുപോലെ തോന്നി..

ഇതെന്നതാണ് എല്ലാവരും എന്നോട് ഇങ്ങനെ?

“അമ്മയാണോ അത് കൊടുത്തത്?”

ഞാൻ ചോദിച്ചു.

“മോനെ അച്ഛൻ പറഞ്ഞപ്പോൾ….”

“ആര് പറഞ്ഞാലും എന്നോട് ഒന്ന് ചോദിയ്ക്കാൻ എന്താ നിങ്ങളുടെ നാവു ഇറങ്ങിപോയിരുന്നോ?”

“കൊടുത്തത് കൊടുത്തു.. ഞാൻ തന്നെയാ കൊടുത്തത്.. അവനു ഒരു കുടുംബം ഉണ്ട്.. നിനക്ക് അതില്ല. പിന്നെ എന്തിനാണ് പൈസ?

അച്ഛൻ ഒന്നും സംഭവിക്കാത്തതുപോലെ പറഞ്ഞു..

ഇവർ ഒക്കെ മാറി എന്ന് വിചാരിച്ച എനിക്കാണ് തെറ്റിയത്..

“എനിക്കെന്റെ പൈസ വേണം.. കഷ്ടപെട്ട് ഉണ്ടാക്കിയതാണ്.. നിങ്ങൾ ഒന്നും അല്ലല്ലോ എന്നെ അങ്ങോട്ടു വിട്ടത്? “

“ആ എനിക്കറിയാന്മേല…” അതും പറഞ്ഞു അച്ഛൻ പോയി..

ഇനി കൂടുതൽ ഒന്നും സംസാരിച്ചിട്ട് കാര്യം ഇല്ല എന്ന് എനിക്കറിയാം..
ജീവിതത്തിൽ ആദ്യമായി അമ്മയോട് ദേഷ്യം തോന്നി.. ഈ ഒരു സ്ത്രീ കാരണം ആണ് എന്റെ ജീവിതം തന്നെ ഇങ്ങനെ ആയിപോയത്..

കയ്യിൽ ഇനി അതികം പൈസയും ഇല്ല.. എന്ത് ചെയ്യും ആവൊ എന്ന് ആലോചിച്ചു ഞാൻ ഇറങ്ങി നടന്നു കുളക്കരയിലേക്കു നടന്നു..

നേരം 6 മണി ആകുന്നു..നാട്ടിലെ സിം എടുത്തു ഇട്ടു.. ഇനിയിപ്പം ഗൾഫിലെ നമ്പർ കൊണ്ട് കാര്യവും ഇല്ല.. ഏട്ടന്റെ വാക്കു കേട്ട് വന്ന എന്നെ പറഞ്ഞാൽ മതി…

എന്റെ രക്തം ശരിക്കും തിളച്ചു… പക്ഷെ ഏട്ടൻ ആയിപ്പോയില്ലേ? എന്ത് ചെയ്യാൻ കഴിയും? കേസ് കൊടുത്താലോ?
വിസ തരാമെന്നു പറഞ്ഞു പറ്റിച്ചതും ഇതും ചേർത്ത് കേസ് കൊടുത്താൽ പരിഹാരം ഉണ്ടാകും..

ഞാൻ അവനെ വിളിച്ചു.. ഫോൺ എടുത്തില്ല.. വീണ്ടും വിളിച്ചു…

ഫോൺ എടുത്തു ഹലോ എന്ന് പറഞ്ഞു..

“എനിക്ക് എന്റെ പൈസ കിട്ടണം.. അക്കൗണ്ട് മൊത്തം നിന്റെ കയ്യിൽ അല്ലെ? കൂടാതെ വിസ തരാം എന്ന് പറഞ്ഞ പൈസ വേറെ.. അതൊക്കെ എനിക്ക് കിട്ടണം…”

“തെളിവുണ്ടോ നിന്റെ കയ്യിൽ? “

ഞാൻ ഞെട്ടിപ്പോയി.. അപ്പോൾ മനഃപൂർവം ആണ് കാര്യങ്ങൾ..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.