സീതയെ തേടി (മാലാഖയുടെ കാമുകൻ) 2329

“അങ്ങനെ നീ എന്റെ ഭാര്യാ ആയി…”

ഞാൻ ചിരിച്ചു കൊണ്ട് അവളെ പിടിച്ചു ബെഡിൽ ഇരുത്തി..

“അതെ ഏട്ടാ….”

അവൾ നാണത്തോടെ…

കളിയാക്കിയതാണ്… ഏട്ടാ എന്നൊന്നും വിളിക്കില്ല ജീവ് എന്ന് മാത്രമേ വിളിക്കു എന്ന് അവൾ നേരത്തെ പറഞ്ഞതാണ്..

“ഏട്ടനോ? ആരുടെ ഏട്ടൻ?”

അവൾ ചിരിച്ചു… എല്ലാം സമാധാനപരം ആയി നടന്നതിൽ ഞാനും..

ഞങ്ങൾ പുറത്തെ റൂം ആണ് തിരഞ്ഞെടുത്തത്..

“ഒന്ന് കുളിക്കണം….”

അവൾ കണ്ണാടിയുടെ മുൻപിൽ നിന്നും പറഞ്ഞു..

“ഞാൻ കുളിപ്പിക്കാം….”

“അയ്യടാ… “

എന്ന് പറഞ്ഞു അവൾ ഓടി ബാത്‌റൂമിൽ കയറി ഡോർ അടച്ചു..

ഞാനും വീട്ടിൽ പോയി എന്നെ കിടത്തിയിരുന്ന റൂമിൽ നിന്നും കുളിച്ചു.. ഇവളുടെ നീരാട്ട് കഴിയുമ്പോൾ സമയം ആകുമല്ലോ..

രാധമ്മയോടു ഡോർ അടച്ചു ലോക്ക് ചെയ്യാൻ പറഞ്ഞു. ഡോർ ഒക്കെ മാറ്റിയിരുന്നു. ഇപ്പോൾ ഹൈ സെക്യൂരിറ്റി ഒക്കെ പിടിപ്പിച്ച ഡോർ ആണ്…

വീണ്ടും ഞാൻ ഞങ്ങളുടെ സങ്കേതത്തിൽ കയറി..

അവൾ കുളികഴിഞ്ഞു ഒരു വെള്ള നൈറ്റി ഇട്ടു ബെഡിൽ ഇരിക്കുന്നുണ്ട്.. മുടിയിൽ ടവൽ കെട്ടിവച്ചിരിക്കുന്നു..

“ഇതെവിടെ പോയി?”

“ഞാൻ കുളിക്കാൻ.. നിന്റെ നീരാട്ട് വേഗം കഴിയില്ല എന്ന് വിചാരിച്ചു…”

ഞാൻ ബെഡിൽ കയറി ഒരു സൈഡിൽ നീണ്ടു കിടന്നു…

അവൾ എന്നെ നോക്കി ചിരിച്ചു കണ്ണാടിയുടെ മുൻപിൽ ചെന്ന് മുടിയിൽ കെട്ടിയ ടവൽ അഴിച്ചു മുടി ഡ്രയർ വച്ച് ഉണക്കാൻ തുടങ്ങി..

“വേഗം വാ.. ആദ്യ രാത്രി ആണ്…”

ഞാൻ അവളെ നോക്കി പറഞ്ഞു…

അവൾ എന്നെ നോക്കി കണ്ണുരുട്ടി..

“മിണ്ടാതെ അവിടെ എങ്ങാനും കിടന്നോ…. ദുരുദ്ദേശം വല്ലതും മനസ്സിൽ ഉണ്ടെങ്കിൽ നടക്കില്ല ട്ടോ…”

ഞാൻ കണ്ണുമിഴിച്ചു…

“അതെന്താ? “

അവൾ എന്റെ നേരെ തിരിഞ്ഞു… ഒരു കള്ളച്ചിരി..

“അതെ… കുറെ അധികം നേർച്ചകൾ ഉണ്ട്.. അതുപോലെ വഴിപാടുകളും.. അതും വ്യത്യസ്ത അമ്പലങ്ങളിൽ.. അതൊക്കെ കഴിഞ്ഞിട്ട് മതി മറ്റേ കാര്യങ്ങൾ ഒക്കെ….!”

“എടീ ദുഷ്ട്ടെ….! ഇതൊരു വല്ലാത്ത പണി ആയല്ലോ…?”

ഞാൻ തലയിൽ കൈ വച്ച് പോയി..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.