സീതയെ തേടി (മാലാഖയുടെ കാമുകൻ) 2329

“അങ്ങനെ ആണോ കാര്യങ്ങൾ?” അവർ ഏട്ടനോട് ചോദിച്ചു..

“അതെ സാറേ.. “
ഏട്ടനും ഏടത്തിയും ഒരുപോലെ പറഞ്ഞു..

“അങ്ങനെ ആണോ? എന്താ നിങ്ങളുടെ അഭിപ്രായം?”
നിരഞ്ജന അമ്മയോട് ചോദിച്ചു…

എല്ലാവരും അമ്മയുടെ മുഖത്തേക്ക് നോക്കി….

“എന്റെ കയ്യിൽ ആണ് അവൻ തന്നത്.. അതും എനിക്കെന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എടുത്തോ എന്ന് പറഞ്ഞു മാത്രം.. എന്റെ മൂത്ത മകനും ഭർത്താവും ഒരുമിച്ചു പറഞ്ഞു അത് തല്ക്കാലം താ ഉടനെ തിരിച്ചു തരാം.. എന്ന്.. അത് വിശ്വസിച്ചു പോയി.. ഞാൻ ഇതുവരെ ഇവനെ ചവുട്ടി മെതിക്കുന്നതു നോക്കി നിന്നിട്ടേ ഉള്ളു… ഇനി പറ്റില്ല സാറെ.. എല്ലാത്തിനും ഒരു പരിതി ഇല്ലേ?

ഞാൻ ആണ് ഇതിനൊക്കെ കാരണം.. എനിക്കും ആരുമില്ല.. വീട്ടിൽ നിന്നും ഇറങ്ങി വന്നപ്പോൾ എന്റെ ഭർത്താവ് മാത്രമേ ഉണ്ടായിരുന്നുള്ളു… ആരോ ചതിച്ചതിനു എന്റെ മോനെ ഇത്ര നാളും ചവുട്ടി തേച്ചു…
അവൻ എങ്ങനെ ഒക്കെയോ രക്ഷപെട്ടത് ആണ്.. ഇപ്പോൾ ഞാൻ കാരണം അവന്റെ ജീവിതം പോയി….”

അമ്മ അത് പറഞ്ഞു പൊട്ടിക്കരഞ്ഞു..

ഇതിനും അമ്മ അവരുടെ ഒപ്പം നിൽക്കും എന്ന് കരുതിയ എനിക്ക് തെറ്റി…

അച്ഛൻ ദേഷ്യത്തോടെ അമ്മയെ നോക്കി… ഏട്ടൻ ഒന്നും മിണ്ടിയില്ല..

എന്റെ സീതാദേവി…. നീ അവസാനം സത്യത്തിന്റെ ഒപ്പം നിന്നല്ലോ??

എന്ന് അറിയാതെ ഞാൻ എന്റെ മനസ്സിൽ ചോദിച്ചു…

ഒരു പുഞ്ചിരി എന്റെ മുഖത്തു വിടർന്നു. ഇതിവർ ആദ്യമേ ചെയ്തിരുന്നെങ്കിൽ എന്റെ അവസ്ഥ ഇങ്ങനെ ആകില്ലായിരുന്നു…

നിരഞ്ജന ഒന്ന് ചിരിച്ചു…

“മൊത്തം ടീമും എതിർ ആണെങ്കിലും ഒരാൾ എങ്കിലും അവസാനം കൂടെ നിന്നല്ലോ… വലിയ കാര്യം..”

“സാറെ.. അതൊന്നും കാര്യമാക്കേണ്ട.. അവൾ അവന്റെ സൈഡ് നിന്നതാണ്… ഇവന്റെ സ്വഭാവം അതാണ് സാറെ.. ജനിച്ചപ്പോൾ മുതൽ നാശം ആണ്.. ഇപ്പോൾ ഇതാ സ്വന്തം ഏട്ടനെതിരെ കേസ് കൊടുത്തിരിക്കുന്നു…”

അച്ഛൻ കത്തി കയറി..

“അതവിടെ നിൽക്കട്ടെ മിസ്റ്റർ.. ഈ കേസ് മുൻപോട്ടു കൊണ്ടുപോയാൽ അവൻ തന്നെയേ ജയിക്കും… പിന്നെ അവൻ തന്നെ കേസ് ഇതല്ല…!”

അവർ വീണ്ടും ഒന്ന് ചിരിച്ചു..

“പിന്നെ? “

അച്ഛനും ഏട്ടനും ഒരുമിച്ചു ചോദിച്ചു…

“വിസ തട്ടിപ്പ്.. വിസ കൊടുക്കാമെന്നു പറഞ്ഞു ആറു ലക്ഷം രൂപ വാങ്ങി തട്ടിപ്പു കാണിച്ചു..”

“അങ്ങനെ ഞങ്ങൾ പറഞ്ഞിട്ടില്ല.. വീട് പണിക്കു അയച്ചു തന്ന പൈസ ആണ്.. ഇവൻ കള്ളത്തരം പറയുന്നത് ആണ്.. “

ഏടത്തിയുടെ സ്വരം പൊങ്ങി..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.