സീതയെ തേടി (മാലാഖയുടെ കാമുകൻ) 2330

അതാണ് ജീവിതം..

വീട്ടിൽ വന്നു…

രാധമ്മ ആദ്യം എനിക്കൊരു സ്വർണ ബ്രേസ്‌ലെറ് കെട്ടിത്തന്നു…

ചേച്ചി അകത്തു പോയി ഒരു ഡോക്യുമെന്റ് കൊണ്ടുവന്നു…

“ഇത് എന്റെ വക ഒരു ഗിഫ്റ് ആണ്… “

എന്ന് പറഞ്ഞു അതെനിക്ക് തന്നു.. ഒരു ഷോപ്പോ ഹോട്ടലോ നടത്താൻ പറ്റിയ ടൗണിൽ തന്നെ ഉള്ള ഒരു ബിൽഡിംഗ് എന്റെ പേരിൽ വാങ്ങിയതിന്റെ ഡോക്യുമെന്റ് ആയിരുന്നു അത്…

“നിനക്ക് അവിടെ എന്തെങ്കിലും ചെയ്യാം.. റെന്റിനു കൊടുക്കുകയോ അല്ലെങ്കിൽ ബിസിനെസ്സിൽ താല്പര്യം ഉണ്ടെങ്കിൽ അങ്ങനെ എന്തെങ്കിലും..”

അതും പറഞ്ഞു എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നു എന്റെ ചേച്ചി… എനിക്ക് തിരിച്ചു കെട്ടിപിടിക്കുക എന്നല്ലാതെ ഒന്നും പറയാൻ ഇല്ലായിരുന്നു..

സിദ്ധാർത്ഥിന്റെ വണ്ടി വന്നു.. അവൻ ഒരു വില കൂടിയ വാച്ച് എന്റെ കയ്യിൽ കെട്ടിത്തന്നു…

അവനോടും എനിക്ക് കൂടുതൽ ഒന്നും പറയാൻ ഇല്ലായിരുന്നു… കെട്ടിപിടിച്ചു..

“ഗായത്രി എവിടെ?”

അവൻ അത് ചോദിച്ചപ്പോൾ ആണ് അവൾ എവിടെപ്പോയി എന്ന് ഞാനും ചിന്തിച്ചത്..

എന്നാൽ ആ ചിന്തക്ക് അറുതി ഇട്ടുകൊണ്ട് ഗേറ്റ് കടന്നു ഒരു ചുവന്ന കളർ ജീപ്പ് കോമ്പസ് വന്നു നിന്നു..

അതിൽ റിബ്ബൺ കെട്ടി ബലൂണുകൾ നിറച്ചിരുന്നു.. ഗായത്രി അതിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി.. അവളുടെ അച്ഛനും..

തൂവെള്ള ചുരിദാർ ഇട്ടു അതി സുന്ദരി ആയി അവൾ ഓടി വന്നു എന്നെ കെട്ടിപ്പിടിച്ച ശേഷം..

“എ സ്മാൾ ഗിഫ്റ് ഫോർ യു..”

എന്ന് പറഞ്ഞു ഒരു താക്കോൽ എന്റെ കയ്യിൽ വച്ച് തന്നു.. അത് അവൾ ഓടിച്ചു വന്ന ജീപ്പ് കോംപസിന്റെ ആണെന്ന് എനിക്ക് മനസിലായി…

“ഇതാണോ സ്മാൾ ഗിഫ്റ്?”

ഞാൻ അവളുടെ കവിൾ രണ്ടും പിടിച്ചു കുലുക്കിയപ്പോൾ എല്ലാവരും ചിരിച്ചു..

“മോനെ ഹാപ്പി ബർത്ത്ഡേ..” എന്ന് പറഞ്ഞു അവളുടെ പപ്പ ഒരു കവർ എനിക്ക് തന്നു..

“താങ്ക് യു പപ്പ..” എന്ന് പറഞ്ഞു ഞാനും കെട്ടിപിടിച്ചു…

“മോൻ പണ്ട് മോന്റെ അച്ഛന്റെ കയ്യിൽ നിന്നും കിട്ടാൻ ആഗ്രഹിച്ച ഒരു കൊച്ചു സാധനം ആണ്…”

പപ്പ ചിരിച്ചു..

ഞാൻ കവർ തുറന്നു നോക്കി.. കണ്ണ് നിറഞ്ഞുപോയി..

ലൂയിസ് ഫിലിപ്പ് ഷർട്ടുകൾ. കുറച്ചെണ്ണം പല കളറിൽ..

“ഇനി ആ സ്ഥാനത്തു ഞാൻ ഉണ്ടാകും കേട്ടോ…, മോളോടും കൂടി ആണ്….”

അച്ഛൻ ഒപ്പം നിൽക്കുന്ന നിരഞ്ജനയോടും പറഞ്ഞു.. അവൾ പുഞ്ചിരിച്ചു…

അത് കൂടി കേട്ടപ്പോൾ എനിക്ക് പിടിച്ചു നില്ക്കാൻ ആയില്ല.. കണ്ണ് നിറഞ്ഞു ഒഴുകി.. എങ്ങനെ കരയാതിരിക്കും??

ഗായത്രി അവളുടെ തൂവാല കൊണ്ട് എന്റെ കണ്ണുനീർ ഒപ്പുന്നതും നോക്കി എല്ലാവരും നിന്നു..

***

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.